Shani Rajyog 2023: ശനിയുടെ രാശിമാറ്റം സൃഷ്ടിക്കും ശശ് മഹാപുരുഷ് രാജയോഗം; ഈ രാശിക്കാർക്ക് വൻ അഭിവൃദ്ധി!
Sash Mahapurush Rajyog 2023: ജനുവരി 17 ന് നീതിയുടെ ദേവനായ ശനി കുംഭ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും.
Shani Gochar in Kumbh 2023: ജ്യോതിഷത്തിൽ ശനിയെ ഏറ്റവും വേഗത കുറഞ്ഞ ഗ്രഹമെന്നാണ് പറയുന്നത്. ശനി കുറച്ച് വൈകിയാണ് ഫലങ്ങൾ നൽകുന്നത്. ശനിയുടെ കൃപ ഏത് രാശിക്കാർക്കാണോ ഉളളത് അവർക്ക് ശുഭഫലങ്ങൾ നൽകും. ജനുവരി 17 ന് മുപ്പത് വർഷങ്ങൾക്ക് ശേഷം ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിക്കും. ഇതിലൂടെ 'ശശ് മഹാപുരുഷയോഗം സൃഷ്ടിക്കപ്പെടും. ഇതിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും അത് ഏത് രാശിക്കാരാണെന്ന് നമുക്ക് നോക്കാം.
Also Read: 30 വർഷത്തിന് ശേഷം സൂര്യനും ശനിയും കുംഭ രാശിയിൽ, ഈ രാശിക്കാരുടെ സമയം തെളിയും!
ഇടവം (Taurus): ഇടവ രാശിക്കാർക്ക് ശനി വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇടവ രാശിയുടെ അധിപനായ ശുക്രൻ ശനിയുടെ ഉത്തമ സുഹൃത്താണ്. അതുകൊണ്ടാണ് ശനി സംക്രമത്തിലൂടെ രൂപം കൊള്ളുന്ന ശശ് മഹാപുരുഷ രാജയോഗം ഇവർക്ക് എല്ലാ സന്തോഷവും നൽകുന്നത്. ഇതിലൂടെ ഇവർക്ക് വലിയ സ്ഥാനം നേടാനും വൻ ധനലാഭത്തിനും സാധ്യത. ഈ സമയത്ത് ഇവർക്ക് വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. അവിവാഹിതർക്ക് ഉടൻ വിവാഹം നടക്കും.
തുലാം (Libra): തുലാം രാശിയുടെ അധിപൻ ശുക്രനായതിനാൽ ശനിയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. കരിയറിൽ ഇതുവരെ നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും. പുരോഗതി ഉണ്ടാകും. ഇവർക്ക് സർക്കാർ മേഖലയിൽ നിന്നും നേട്ടമുണ്ടാകും. വ്യവസായികൾക്ക് പുതിയ ജോലി തുടങ്ങാൻ കഴിയും. ബിസിനസ്സ് വർധിപ്പിക്കാൻ നല്ല സമയം. വലിയ നേട്ടങ്ങൾ ഉണ്ടാകും.
Also Read: ഒന്ന് പൊക്കാൻ ശ്രമിച്ചതാ.. ദേ കിടക്കുന്നു വധുവും വരനും..! വീഡിയോ വൈറൽ
ധനു (Sagittarius): ശനിയുടെ സംക്രമം ധനു രാശിക്കാർക്ക് വളരെ ശക്തമായ ഒരു യോഗം സൃഷ്ടിക്കും. ഇതിലൂടെ ഇവരുടെ എല്ലാ തടസ്സങ്ങളും കഷ്ടപ്പാടുകളും നീങ്ങും. സമൂഹത്തിൽ ബഹുമാനം ലഭിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് മികച്ച വിജയം നേടാൻ കഴിയും. ധൈര്യത്തിന്റെയും ഇച്ഛാശക്തിയുടെയും ബലത്തിൽ നിങ്ങൾ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി പോലും എളുപ്പത്തിൽ പൂർത്തിയാക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...