Shashi Rajayoga: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയ ഇടവേളയിൽ രാശി മാറാറുണ്ട്. ഇതുമൂലം രാജയോഗവും രൂപം കൊള്ളും. ജ്യോതിഷ പ്രകാരം ജാതകത്തിൽ രാജയോഗമുള്ള വ്യക്തി തന്റെ ജീവിതം രാജാവിനെപ്പോലെയാണ് ജീവിക്കുന്നതെന്നാണ്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും അയാൾക്ക് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.  ചന്ദ്രന്റെ സംക്രമണം മൂലമാണ് ശശി രാജയോഗം രൂപപ്പെടുന്നത് ചന്ദ്രൻ ഇടവത്തിലും കർക്കടകത്തിലും സഞ്ചരിക്കുമ്പോൾ ഈ രാജയോഗം രൂപം കൊള്ളുന്നു. ഒക്‌ടോബർ 4 ന് ചന്ദ്രൻ ഇടവ  രാശിയിലേക്ക് സംക്രമിച്ചതിനാൽ ശശി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ രാജയോഗം മൂലം 3 രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും. അത് ആരെന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rahu Ketu Gochar 2023: ഒക്ടോബർ 30 മുതൽ ഈ രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ; ലഭിക്കും വൻ സമ്പത്ത്!


 


ഇടവം (Taurus): ഈ രാശിക്കാർക്ക് ശശി രാജയോഗത്തിന്റെ രൂപീകരണം വളരെ ഗുണങ്ങൾ നൽകും. നിങ്ങളുടെ പദ്ധതികൾ ഉടനെ വിജയിക്കും. ഈ സമയം നിങ്ങൾക്ക് സമ്മർദ്ദത്തിൽ നിന്നും മോചനം ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയും. നിങ്ങൾക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു യാത്ര പോകാണ് യോഗമുണ്ട്. ബിസിനസുകാർക്ക് സമയം മികച്ചതായിരിക്കും.


കർക്കടകം (Cancer): ഒക്‌ടോബർ 4 മുതൽ ഈ രാശിക്കാർക്ക് നല്ല സമയം വന്നുചേരും, രാഷ്‌ട്രീയം, സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും, ബിസിനസുകാർക്ക് ഇത് വളരെ നല്ല സമയമാണ്. ആത്മവിശ്വാസം വർദ്ധിക്കും,  പ്രവർത്തന ശൈലിയിൽ മെച്ചപ്പെട്ട പുരോഗതിയുണ്ടാകും, കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട ബിസിനസുള്ളവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.


Also Read: Lakshmi Devi Favourite Zodiacs: ഇവരാണ് ലക്ഷ്മി ദേവിയുടെ പ്രിയപ്പെട്ടവർ, ഇതിൽ നിങ്ങളും ഉണ്ടോ?


 


വൃശ്ചികം (Scorpio): ഈ രാശിക്കാരുടെ ആരോഗ്യം വളരെ അനുകൂലമായിരിക്കും, താമസിയാതെ നിങ്ങളുടെ വരുമാനവും വർദ്ധിക്കുന്നതായിരിക്കും. രാജയോഗം കാരണം നിങ്ങളുടെ നല്ല ദിവസങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ഈ ദിവസങ്ങളിൽ നിങ്ങൾക്ക് വസ്തുവകകളും വാഹനങ്ങളും വാങ്ങാൻ യോഗം. ആരോഗ്യം മോശമായിക്കൊണ്ടിരിക്കുന്ന ആളുകളുടെ ആരോഗ്യം മെച്ചപ്പെടും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.