Shattila Ekadashi 2024: ഇന്ന് ഷട്തില ഏകാദശി, ഈ ദിവസം എള്ളിനുണ്ട് പ്രാധാന്യം
Shattila Ekadashi 2024: നാഗങ്ങളില്‍ ശേഷനും പക്ഷികളില്‍ ഗരുഡനും മനുഷ്യരില്‍ ബ്രാഹ്മണരും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളില്‍ വിശിഷ്ടമായത് ഏകാദശി വ്രതമാണെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ വ്യക്തമാക്കുന്നത്. സകലപാപങ്ങളും നശിക്കുന്ന വ്രതമേതെന്ന് ചോദിച്ചാലും ഉത്തരം ഏകാദശിവ്രതം തന്നെ....!!
Shattila Ekadashi 2024: ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറെ ധാനപ്പെട്ട വ്രതങ്ങളില്‍ ഒന്നാണ് ഏകാദശി. വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന ഈ ഏകാദശി വ്രതം അനുഷ്ഠിക്കാത്തവര്‍ക്ക്പോലും ഈ വ്രതത്തിന്‍റെ പ്രാധാന്യം അറിയാം. ഏകാദശിയെ പോലെ അക്ഷയ പുണ്യ ഫലങ്ങൾ നൽകുന്ന മറ്റൊരു വ്രതമില്ല എന്നാണ് പറയപ്പെടുന്നത്.
Also Read: Mars Transit 2024: മകര രാശിയില്‍ ചൊവ്വ സംക്രമണം, ഈ രാശിക്കാര്‍ കുബേരന്‍റെ നിധി സ്വന്തമാക്കും!!
ഏകാദശി വ്രതമെന്നാല്‍, വെറുതെ പട്ടിണിയിരിക്കലല്ല അര്‍ത്ഥമാക്കുന്നത്, ഈ ദിവസങ്ങളില്‍ ഈശ്വരചിന്തയോടെ ഉപവാസമിരിക്കണമെന്നാണ് വിധി. മനസ്സില്‍ ഈശ്വരചിന്ത സമ്പൂര്‍ണ്ണമായി നിലനിര്‍ത്തുക എന്നതാണ് ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാല്‍, ഏകാദശി വ്രതത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ ദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാർഥങ്ങളും വർജ്ജിക്കണം. ശാസ്ത്രവും വിശ്വാസവും ഒന്നിക്കുന്നതാണ് ഏകാദശി വ്രതത്തില്‍ അരിയാഹാരം വര്‍ജ്ജിക്കുന്നതിന് പിന്നിലെ കാരണം.
വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്നതും വ്രതങ്ങളില്‍ വച്ച് ഏറ്റും ശ്രേഷ്ഠമായതുമായ ഏകാദശി വ്രതം ഒരു വര്‍ഷത്തിൽ 24 തവണയാണ് ആചരിക്കുന്നത്. ചിലപ്പോൾ 26 ഏകാദശികൾ വരാറുണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക ഫലങ്ങൾ ആണ് ഉള്ളത്.
നാഗങ്ങളില്‍ ശേഷനും പക്ഷികളില്‍ ഗരുഡനും മനുഷ്യരില്‍ ബ്രാഹ്മണരും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളില്‍ വിശിഷ്ടമായത് ഏകാദശി വ്രതമാണെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ വ്യക്തമാക്കുന്നത്. സകലപാപങ്ങളും നശിക്കുന്ന വ്രതമേതെന്ന് ചോദിച്ചാലും ഉത്തരം ഏകാദശിവ്രതം തന്നെ....!!
ഇന്ന് ഫെബ്രുവരി 6ന് ഷട്തില ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ദിവസമാണ്. മറ്റ് ഏകാദശി വ്രതാനുഷ്ഠാനങ്ങള്‍ പോലെതന്നെയാണ് ഇന്നത്തെയും ഏകാദശി വ്രതം. എന്നാല്‍, ഇന്നത്തെ ഷട്തില ഏകാദശിയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ ദിവസം എള്ളിന് ഏറെ പ്രാധാന്യം ഉണ്ട്.
ഷട്തില ഏകാദശി ദിവസം എള്ള് ഉപയോഗിച്ച് ചെയ്യുന്ന ഈ പ്രതിവിധികള്‍ നിങ്ങള്‍ക്ക് ഭാഗ്യം സമ്മാനിക്കും. ഷട്തില ഏകാദശി നാളിലെ ഉപവാസം, ആരാധന, ദാനധർമ്മങ്ങൾ തുടങ്ങിയവയിൽ എള്ളിന്‍റെ ഉപയോഗത്തിന് വലിയ പ്രാധാന്യമുണ്ട്.
എല്ലാ വ്രതവും ഉത്സവവും ആഘോഷിക്കുന്നതിനുള്ള നിയമങ്ങൾ ഹൈന്ദവ വിശ്വാസത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഷട്തില ഏകാദശി 6 വിധത്തിൽ എള്ള് ഉപയോഗിക്കുന്നത് അവരുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീക്കുന്നു. അതുകൂടാതെ, അവർ ജനനമരണ ചക്രത്തിൽ നിന്ന് മോചനം നേടുകയും മോക്ഷം നേടുകയും ചെയ്യുന്നു.
ഷട്തില ഏകാദശിയിൽ എള്ളിന്‍റെ 6 ഉപയോഗങ്ങൾ അറിയുക.
എള്ളിന്‍റെ 6 ഉപയോഗങ്ങൾ
1. എള്ള് പേസ്റ്റ് നിങ്ങളുടെ ശരീരത്തിൽ പുരട്ടുക. എള്ള് പേസ്റ്റ് പുരട്ടുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. മഞ്ഞുകാലത്ത് എള്ള് അരച്ച് പുരട്ടുന്നത് ശരീരത്തിന് ഊർജം പ്രദാനം ചെയ്യുകയും പല വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം നല്‍കുകയും ചെയ്യുന്നു.
2. കുളിക്കുമ്പോൾ എള്ള് ഉപയോഗിക്കുക. കുളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ കുറച്ച് എള്ള് ഇടുക. ശേഷം മഹാവിഷ്ണുവിനെ സ്മരിച്ച് കുളിക്കുക.
3. കുളികഴിഞ്ഞ് മഹാവിഷ്ണുവിനെ ആരാധിക്കുകയും യജ്ഞം നടത്തുകയും ചെയ്യുക. യജ്ഞത്തിലും എള്ള് സമര്‍പ്പിക്കുക.
4. ഷട്തില ഏകാദശി ദിനത്തിൽ പിതൃക്കൾക്ക് വഴിപാടുകൾ സമർപ്പിക്കുന്നത് ഏറെ ഫലം നല്‍കും. ഇതിനായി തെക്ക് ദർശനമായി നിൽക്കുക, തുടർന്ന് പൂർവ്വികർക്ക് എള്ള് നിവേദിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പിതൃദോഷമുൾപ്പെടെ പല ജീവിത പ്രശ്‌നങ്ങളും ഇല്ലാതാകുന്നു.
5. എള്ള് ദാനം ചെയ്യുക. ഷട്തില ഏകാദശി ദിനത്തിൽ എള്ള് ദാനം ചെയ്യുന്നത് പുണ്യ ഫലത്തിനും മോക്ഷത്തിനും കാരണമാകുന്നു. ഈ ദിവസം ബ്രാഹ്മണർക്കും സന്യാസിമാർക്കും ദരിദ്രർക്കും എള്ള് ദാനം ചെയ്യുക.
6. ഷട്തില ഏകാദശിദിനത്തിൽ എള്ള് കഴിക്കുന്നത് ഉറപ്പാക്കുക. വൈകുന്നേരം, എള്ള് ചേര്‍ത്ത് ഉണ്ടാക്കിയ പലഹാരങ്ങള്‍ മഹാവിഷ്ണുവിന് നിവേദിക്കുക, ശേഷം ഈ പ്രസാദം മറ്റുള്ളവർക്ക് വിതരണം ചെയ്യുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.