Shukra Gochar 2022: വർഷത്തിലെ അവസാന മാസമായ ഡിസംബറിൽ ഈ 4 രാശിക്കാർക്ക് വളരെ ഗംഭീരമായിരിക്കും. ഇന്ന് അതായത് നവംബർ 11 ന് ശുക്രൻ വൃശ്ചിക രാശിയിൽ സംക്രമിച്ചിരിക്കുകയാണ്.  ഈ ശുക്രൻ ഇനി ഡിസംബറിൽ രണ്ട് തവണ രാശി മാറും. മാസത്തിൽ രണ്ടുതവണ ശുക്രൻ രാശിമാറുന്നത് മാറുന്നത് 4 രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ശുക്രൻ ഡിസംബർ 3 ന് ധനുരാശിയിലും ശേഷം ഡിസംബർ 29 ന് മകരത്തിലുമാണ് സംക്രമിക്കുന്നത്. ഡിസംബർ മാസത്തിലെ ശുക്രന്റെ രണ്ടുതവണയുള്ള രാശിമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം കൊണ്ടുവരുന്നതെന്ന് നമുക്കറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 2022 അവസാനം വരെ ഈ രാശിക്കാർക്ക് ലഭിക്കും സൂര്യ കൃപ; ലഭിക്കും ഉന്നതസ്ഥാനവും, ധനവും!


ഈ രാശിക്കാരുടെ ഭാഗ്യം ശുക്രന്റെ സംക്രമത്തോടെ പ്രകാശിക്കും 


ഇടവം (Taurus): ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ടുതന്നെ ശുക്രന്റെ സംക്രമം ഈ രാശിക്കാർക്ക്  ധനപരമായ നേട്ടങ്ങൾ നൽകും. വരുമാനം വർദ്ധിക്കും. ജോലി ചെയ്യുന്നവരുടെ ശമ്പളം വർധിച്ചേക്കാം. സമ്പാദ്യത്തിൽ വിജയിക്കും. പുതിയ ബിസിനസ് തുടങ്ങാം. ആരോഗ്യം ശ്രദ്ധിക്കുക.


മിഥുനം (Gemini): ശുക്രന്റെ സംക്രമണം മിഥുന രാശിക്കാർക്ക് വൻ ഗുണം നൽകും. വരുമാനം വർദ്ധിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ചെലവ് വർദ്ധിക്കുന്നതിനാൽ നിങ്ങൾക്ക് അധികം ലാഭിക്കാൻ കഴിയില്ല. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും.


Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും! 


കർക്കടകം (Cancer): ശുക്രന്റെ രാശിമാറ്റം കർക്കടക രാശിക്കാർക്കും ഗുണമുണ്ടാക്കും. ഏത് തൊഴിൽ പ്രശ്‌നത്തിനും പരിഹാരം കാണാൻ കഴിയും. എന്നിരുന്നാലും എല്ലാവരേയും അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. ജീവിതത്തിൽ ആഡംബര വസ്തുക്കൾ വാങ്ങികൂട്ടും. പ്രണയ-ദാമ്പത്യ ജീവിതം നല്ലതായിരിക്കും.


കന്നി (Virgo): കന്നി രാശിക്കാർക്കും ശുക്രന്റെ രണ്ട് രാശിമാറ്റങ്ങളും വളരെ ശുഭകരമായിരിക്കും. അവരുടെ ജീവിതത്തിൽ എല്ലായിടത്തുനിന്നും സന്തോഷം ലഭിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ബിസിനസ്സിൽ ലാഭമുണ്ടാകും.  വരുമാനം വർദ്ധിക്കും. അപ്രതീക്ഷിതമായി ധനലാഭമുണ്ടാക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.