Venus Transit 2022: ജ്യോതിഷത്തിൽ ശുക്രന് വളരെ അധികം പ്രധാന്യമുണ്ട്. ഈ ഗ്രഹം സുഖസൗകര്യങ്ങൾ, ആഡംബര ജീവിതം, പ്രണയം,  തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോൾ ശുക്രൻ കർക്കടക രാശിയിലാണ് സഞ്ചരിക്കുന്നത്.പഞ്ചാംഗം (പഞ്ചാംഗം 31 ഓഗസ്റ്റ് 2022) പ്രകാരം ശുക്രൻ ഇനി ചിങ്ങ രാശിയിലേക്കാണ് പ്രവേശിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കണക്കുകൾ പ്രകാരം 2022 ഓഗസ്റ്റ് 31 ബുധനാഴ്ച വൈകുന്നേരം 4:9 ന് ശുക്രൻ ചിങ്ങത്തിൽ പ്രവേശിക്കും. ചിങ്ങം സൂര്യന്റെ രാശിയാണ്. സൂര്യനാണ് ഈ രാശിയുടെ അധിപൻ. ജ്യോതിഷ പ്രകാരം ശുക്രന് സൂര്യനും ചന്ദ്രനുമായി ശത്രുതയുണ്ട്. ശുക്രൻ പണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ സമയത്ത് ഈ രാശിക്കാർ പണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.


കർക്കിടകം- ശുക്രന്റെ സംക്രമണം നിങ്ങളുടെ ചെലവുകൾ വർദ്ധിപ്പിക്കും. ഈ സമയത്ത് നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. കടം വാങ്ങാൻ പോലും സാഹചര്യം ഉണ്ടാകാം.ഈ സമയത്ത്, അനാവശ്യമായതോ  ഉപയോഗപ്രദമല്ലാത്തതോ ആയ കാര്യങ്ങൾക്കായി പണം ചെലവഴിക്കരുത്. കർക്കടക രാശിയുടെ അധിപൻ ചന്ദ്രനാണെന്നും ശുക്രന് ചന്ദ്രനുമായി ശത്രുതയുണ്ടെന്നും ഓർക്കുക.


ചിങ്ങം - ശുക്രന്റെ രാശിമാറ്റത്തിൽ ചിങ്ങം രാശിക്കാർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത്, ദാമ്പത്യ ജീവിതത്തിൽ  കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വ്യക്തിത്വത്തിലും പ്രതിച്ഛായയിലും ശ്രദ്ധിക്കണം. ഇക്കാലയളവിൽ ചെലവുകളും വർധിച്ചേക്കാം.


മകരം - ശുക്രന്റെ ഈ സംക്രമണം നിങ്ങളുടെ ചെലവുകൾ വർദ്ധിപ്പിക്കും. വീടിന്റെ ബജറ്റ് പോലും താളം തെറ്റിയേക്കാം. ഈ സമയത്ത്, നിങ്ങളുടെ ബജറ്റ് നിങ്ങൾ പൂർണ്ണമായും ശ്രദ്ധിക്കണം, അല്ലാത്തപക്ഷം വായ്പ എടുക്കുന്ന സാഹചര്യം ഉണ്ടായേക്കാം.സമ്പാദ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാത്തരം  മോശ ശീലങ്ങളും ഒഴിവാക്കുക. അല്ലെങ്കിൽ, പിരിമുറുക്കത്തിന്റെയും അഭിപ്രായവ്യത്യാസത്തിന്റെയും സാഹചര്യം ഉണ്ടാകാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.