Shukra Gochar June 2022 Effect: ജൂൺ 18 ന് ശുക്രൻ ഇടവം രാശിയിൽ സംക്രമിക്കും. ഇത് ജൂലൈ 13 വരെ സ്വന്തം രാശിയായ ഇടവത്തിൽ തുടരുകയും ശേഷം മിഥുന രാശിയിൽ പ്രവേശിക്കുകയും ചെയ്യും. ഈ സംക്രമ സമയത്ത്, ശുക്രൻ എല്ലാ രാശിക്കാരുടെയും സമ്പത്ത്, സന്തോഷം, ജീവിതം എന്നിവയെ ബാധിക്കും. എങ്കിലും ഈ 3 രാശിക്കാർക്ക് ഈ സമയത്ത് ധാരാളം നേട്ടമുണ്ടാകും. ഈ സമയം ഇവർക്ക് പുരോഗതിയും ധനവും ലഭിക്കും. ശുക്രന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം കൊണ്ടുവരുന്നതെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഏഴരശനി, കണ്ടകശനി ദോഷമുള്ളവർക്കും ലഭിക്കും ശനിയുടെ കൃപ! ഈ പ്രതിവിധികൾ ചെയ്താൽ മതി


ശുക്രസംക്രമം ഇത്തരക്കാർക്ക് ഭാഗ്യം നൽകും (Venus transit will brighten the luck of these people)


മേടം (Aries): ഇടവം രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ കൊണ്ടുവരും.  കരിയറിൽ വിജയം നേടും. വ്യവസായികൾക്ക് നേട്ടമുണ്ടാകും. ലാഭം വർദ്ധിക്കും. ബിസിനസ്സ് വിപുലീകരിക്കുന്നതിന് നിങ്ങൾക്ക് നിക്ഷേപം നടത്താം. മുടങ്ങികിടന്ന പണം ലഭിക്കും. ഈ രാശിക്കാർക്ക് ശുക്രന്റെ സംക്രമകാലം വിവാഹജീവിതത്തിനും പ്രണയ ജീവിതത്തിനും വളരെ നല്ലതായിരിക്കും. ഈ സമയം പങ്കാളിയിൽ നിന്ന് സ്നേഹവും പിന്തുണയും ലഭിക്കും.


കർക്കടകം (Cancer): ശുക്രന്റെ രാശി മാറ്റം കർക്കടക രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. വരുമാനം വർദ്ധിക്കും. ജോലിയിൽ ലാഭമുണ്ടാകും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കാനുള്ള ശക്തമായ സാധ്യത. വ്യാപാരികൾക്ക് ലാഭം വർദ്ധിക്കും. പുതിയ വഴികളിലൂടെ വരുമാനം വർദ്ധിക്കും. ധാരാളം ധനം സമ്പാദിക്കും, ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. കുടുംബത്തിലെ സ്ത്രീകളുടെ പിന്തുണയും സ്നേഹവും ഉണ്ടാകും.


Also Read: കനത്ത സുരക്ഷയിൽ മഹാബലിപുരത്ത് നയൻ‌താര വിഘ്നേഷ് മാംഗല്യം ഇന്ന് 


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും ശുക്രന്റെ ഈ സംക്രമം ജോലിസ്ഥലത്ത് വൻ നേട്ടങ്ങൾ കൊണ്ടുവരും. തൊഴിൽ തേടി നടക്കുന്നവർക്ക് പുതിയ ജോലി ലഭിക്കും. വളരെക്കാലമായി ട്രാൻസ്ഫർ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അത് നടക്കും.  സ്ഥാനക്കയറ്റം ഉണ്ടാകാം. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. വ്യവസായികൾക്കും ഈ സമയം നല്ലതായിരിക്കും. സാമ്പത്തിക വശം ശക്തമാകും. കുടുംബത്തിലെ മുതിർന്നവരുടെ സഹായം ഗുണം ചെയ്യും. പങ്കാളിത്ത പ്രവർത്തനങ്ങളും നന്നായി നടക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.