Shani Remedies: ഏഴരശനി, കണ്ടകശനി ദോഷമുള്ളവർക്കും ലഭിക്കും ശനിയുടെ കൃപ! ഈ പ്രതിവിധികൾ ചെയ്താൽ മതി

Shani Remedies: ശനിദോഷം ഒഴിവാക്കി ശനിയുടെ അനുഗ്രഹം നേടാൻ ആളുകൾ പല മാർഗങ്ങലും സ്വീകരിക്കാറുണ്ട്. വിശേഷിച്ചും ഏഴര ശനിയോ കണ്ടക ശനിയോ ഉള്ളവരാണെങ്കിൽ ഈ പ്രതിവിധി  സ്വീകരിക്കുന്നത് നന്നായിരിക്കും.

Written by - Ajitha Kumari | Last Updated : Jun 5, 2022, 04:35 PM IST
  • ഏഴരശനി, കണ്ടകശനി ദോഷമുള്ളവർക്കും ലഭിക്കും ശനിയുടെ കൃപ
  • ശനിദോഷം ഒഴിവാക്കി ശനിയുടെ അനുഗ്രഹം നേടാൻ ആളുകൾ പല മാർഗങ്ങലും സ്വീകരിക്കാറുണ്ട്
Shani Remedies: ഏഴരശനി, കണ്ടകശനി ദോഷമുള്ളവർക്കും ലഭിക്കും ശനിയുടെ കൃപ! ഈ പ്രതിവിധികൾ ചെയ്താൽ മതി

Shani Remedies: ശനിയെ പൊതുവെ ഒരു ക്രൂര സ്വഭാവമുള്ള ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശരിക്കും പറഞ്ഞാൽ ശനി കർമ്മങ്ങൾക്കനുസരിച്ച് ഫലങ്ങൾ നൽകുന്ന ദേവനാണ്. അതിനാൽ ശനി ജാതകത്തിൽ അശുഭ സ്ഥാനത്താണെങ്കിൽ ആ വ്യക്തിക്ക് നിരവധി ബുദ്ധിമുട്ടുകളും പ്രതിസന്ധികളും നേരിടേണ്ടിവരും. എങ്കിലും ശനി എപ്പോഴും അശുഭകരമായ ഫലങ്ങൾ മാത്രമല്ല നൽകുന്നത്. 

ഒരു വ്യക്തിയുടെ പ്രവൃത്തികൾ നല്ലതാണെങ്കിൽ ശനി അവർക്ക് ശുഭ ഫലങ്ങൾ നൽകുന്നു. വ്യക്തി സൽകർമ്മങ്ങൾ ചെയ്യുകയും ഒപ്പം അവരുടെ  ജാതകത്തിൽ ശനിയുടെ സ്ഥാനം നല്ലതാണെങ്കിൽ ഏഴര ശനി കണ്ടക ശനി തുടങ്ങിയ മഹാദശകളിലും ഇവർക്ക് പുരോഗമനം ഉണ്ടാകും.  ഇവർക്ക് ഈ സമയം ലാഭവും ബഹുമാനവും ആദരവും ലഭിക്കും.

Also Read: ഇന്ന് മുതൽ ഈ രാശിക്കാർക്ക് നല്ല ദിനം, ശനിയുടെ കൃപയാൽ ഭാഗ്യം വർഷിക്കും!

ശനിയുടെ കോപം നാശം ഉണ്ടാക്കുന്നു

ശനിയുടെ കോപം ഒഴിവാക്കണമെങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം ശനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഒരിക്കലും ചെയ്യരുത് എന്നതാണ്. ശനിയുടെ ദുഷിച്ച കണ്ണ് ജീവിതത്തിൽ ദാരിദ്ര്യം, രോഗങ്ങൾ, മാനനഷ്ടം, ധനനഷ്ടം എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ ശനി ആരുടെ ജാതകത്തിലാണോ അശുഭ സ്ഥാനത്തുള്ളത് ആ  വ്യക്തിയെ തെറ്റായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും, അവർ ചീത്ത കൂട്ടുകെട്ടിൽ ഏർപ്പെടുകയും ചെയ്യുന്നു. മൊത്തത്തിൽ അവരുടെ ജീവിതം തന്നെ നശിച്ചുപോകുന്നു. അതുകൊണ്ട് നിങ്ങൾ ഒരിക്കലും  പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്യരുത്, നിസ്സഹായരെ അപമാനിക്കരുത്, നിരപരാധികളായ മൃഗങ്ങളെ ഉപദ്രവിക്കരുത്, ആരെയും വഞ്ചിക്കരുത്.

ശനിയുടെ അനുഗ്രഹം ലഭിക്കാൻ ഈ പ്രതിവിധികൾ ചെയ്യുക

>> ശനിയുടെ അനുഗ്രഹം ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗം ദരിദ്രരെയും അശരണരെയും സഹായിക്കുക എന്നതാണ്. പാവപ്പെട്ടവരെയും അശരണരെയും നിരാലംബരായ സ്ത്രീകളെയും സഹായിക്കുന്നവരോട്  ശനി ദേവൻ എപ്പോഴും ദയ ഉള്ളവനായിരിക്കും. ഇത്തരം ജോലികൾ ചെയ്യുന്നതിലൂടെ വലിയ ശനിദോഷം പോലും മാറി കിട്ടും.

>> മൃഗങ്ങളെ സേവിക്കുകയും അവയ്ക്ക് ഭക്ഷണവും വെള്ളവും നൽകുകയും ചെയ്യുന്നവർക്കും ശനിയുടെ അനുഗ്രഹം ഉണ്ടാകും. 

Also Read: ശനിയുടെ വക്രഗതി ഇന്ന് മുതൽ ആരംഭിക്കും; ഈ രാശിക്കാർക്ക് ഇനി ദോഷക്കാലം

>> കഠിനാധ്വാനം ചെയ്യുന്നവരോടും ജോലി സത്യസന്ധമായി ചെയ്യുന്നവരോടും ശനി എപ്പോഴും ദയ കാണിക്കുന്നു.

>> എപ്പോഴും വൃത്തിയായിരിക്കണം, നഖങ്ങൾ വൃത്തിയായി സൂക്ഷിക്കണം.

>>  മാംസാഹാരം കഴിക്കുന്നവർ, മദ്യം കഴിക്കുന്നവർ, ചൂതാട്ടം, വാതുവെപ്പ് എന്നിവ നടത്തുന്നവർക്ക് ശനിയുടെ കോപമുണ്ടാകും. 
 അതുകൊണ്ട് ഇക്കാര്യങ്ങൾ ഒഴിവാക്കുക.

>> ഏഴരശനി, കണ്ടകശനി എന്നിവയുടെ അശുഭഫലം കുറയ്ക്കാന്‍ നിങ്ങള്‍ എല്ലാ ശനിയാഴ്ചയും ശനിയുടെ ബീജ മന്ത്രമായ 'ഓം പ്രാം പ്രിം പ്രാണ്‍ സ: ശനിശ്ചരായ നമഃ' എന്ന് കുറഞ്ഞത് 3 പ്രാവശ്യം ജപിക്കുക. എല്ലാ ദിവസവും ഒരു ജപമാലക്കൊപ്പം ശനിയുടെ മറ്റ് മന്ത്രങ്ങളും ജപിക്കുക. ശനി സ്‌തോത്രവും പാരായണം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ശനിദോഷത്തില്‍ നിന്ന് മോചനം ലഭിക്കുകയും ശനിദേവന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും.

Also Read: Viral Video: വ്യത്യസ്ത സ്റ്റൈലിൽ കോഴിയുടെ പെർഫോമൻസ്, വീഡിയോ വൈറൽ

>> മതവിശ്വാസമനുസരിച്ച് ശനിയുടെ നിഴല്‍ വീഴുന്നത് ആല്‍ മരത്തിലാണെന്ന് പറയപ്പെടുന്നു. ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍ എല്ലാ ശനിയാഴ്ചകളിലും ആല്‍ മരത്തിന്റെ ചുവട്ടില്‍ ആരതി അര്‍പ്പിച്ച് കടുകെണ്ണ വിളക്ക് തെളിയിക്കുന്നത് ഉത്തമം.

>> ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍ നായ, കഴുകന്‍, കുതിര, ആന, മാന്‍, മയില്‍ മുതലായവയെ ഒരു തരത്തിലും ഉപദ്രവിക്കരുത്. ഇവയെല്ലാം ശനിദേവന്റെ വാഹനങ്ങളായാണ് കണക്കാക്കുന്നത്.

>> ദരിദ്രര്‍ക്കും ബ്രാഹ്‌മണര്‍ക്കും കറുത്ത ധാന്യങ്ങള്‍, തുണി, കടുക് എന്നിവ ദാനം ചെയ്യുന്നവര്‍ക്ക് ശനി ദേവന്റെ അനുഗ്രഹം നിങ്ങള്‍ക്ക് നേടിത്തരുന്നു. കറുത്ത എള്ള്, കറുത്ത ഉഴുന്ന്, വെല്ലം എന്നിവ ദരിദ്രര്‍ക്ക് ദാനം ചെയ്യുക. ബ്രാഹ്‌മണര്‍ക്കും ദരിദ്രര്‍ക്കും കറുത്ത പശുക്കളെയും ദാനം ചെയ്യാം

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News