Shukra Gochar 2022: സമ്പത്തിന്റെയും സന്തോഷത്തിന്റെയും സ്വത്തിന്റെയും കരകനായ ശുക്രൻ ഉടൻ രാശി മാറാൻ പോകുന്നു. ജ്യോതിഷ പ്രകാരം മാർച്ച് 31 ന് രാവിലെ ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. ഈ സമയം ശുക്രൻ മകര രാശിയിലാണ് സഞ്ചരിക്കുന്നത്. ശുക്രനെ ഇടവം, തുലാം രാശികളുടെ അധിപനായിട്ടാണ് കണക്കാക്കുന്നത്. ശുക്രൻ കന്നിരാശിയിൽ ദുർബ്ബലനും മീനരാശിയിൽ ഉന്നതനുമാണ്. ഈ ശുക്ര സംക്രമം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം..


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Astrology: ഈ രാശിക്കാർക്ക് ശനി കടാക്ഷമുണ്ട്, ജീവിതത്തിൽ രക്ഷപ്പെടാൻ ഇതൊന്ന് മതി


മേടം (Aries)


മേടം രാശിക്കാരുടെ ജാതകത്തിൽ ശുക്രൻ പതിനൊന്നാം ഭാവത്തിൽ അതായത് ലാഭസ്ഥാനത്ത് സഞ്ചരിക്കുന്നു. ശുക്രന്റെ രാശിമാറ്റം മേട രാശിക്കാർക്ക് സാമ്പത്തിക അഭിവൃദ്ധി ലഭിക്കും. ഒപ്പം ബിസിനസിൽ പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. പണത്തിന്റെ രണ്ടാം ഭാവത്തിൽ ശുക്രന്റെ സംക്രമണം സാമ്പത്തിക പുരോഗതിയിൽ കൂടുതൽ വർദ്ധനവിന് കാരണമാകും.


Also Read: Budh Rashi Parivartan:: ഇന്നു മുതൽ ഈ 5 രാശിക്കാർക്ക് നല്ല ദിനം! പണവും പുരോഗതിയും വർധിക്കും


മിഥുനം  (Gemini)


ശുക്രൻ 9-ാം ഭാവത്തിൽ മിഥുന രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ജ്യോതിഷ പ്രകാരം ഒമ്പതാം ഭാവത്തിൽ നിന്ന് ശുക്രന്റെ സംക്രമണം ഭാഗ്യം വർദ്ധിപ്പിക്കും. ഇതോടൊപ്പം ജോലിയിലും ബിസിനസിലും ധനലാഭത്തിന്റെ പല സ്രോതസ്സുകളും ഉണ്ടാകും. ശുക്ര സംക്രമത്തിന്റെ സ്വാധീനത്തിൽ നിങ്ങൾക്ക് വീടും വസ്തുവകകളും വാങ്ങാം. കൂടാതെ പങ്കാളിത്ത ബിസിനസിൽ നിന്ന് ധാരാളം ലാഭമുണ്ടാകും.


Also Read: Venus Transit 2022: ഈ 4 രാശിക്കാർക്ക് മാർച്ച് 31 ന് മുമ്പ് ലഭിക്കും വൻ ധനലാഭം!


മകരം (Capricorn)


മകരം രാശിക്കാർക്ക് ശുക്രന്റെ സംക്രമണം ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. യഥാർത്ഥത്തിൽ ശുക്രന്റെ സംക്രമണം രണ്ടാം ഭാവത്തിലാണ് സംഭവിക്കാൻ പോകുന്നത്. ജാതകത്തിന്റെ രണ്ടാം ഭാവത്തിൽ ശുക്രൻ സംക്രമിക്കുമ്പോൾ സമ്പത്തിലും വരുമാനത്തിലും വൻ പുരോഗതിയുണ്ടാകും. ബിസിനസുകാരന് കുടുങ്ങിയ പണം തിരികെ ലഭിക്കും. കൂടാതെ നിങ്ങൾക്ക് ബിസിനസ്സിൽ നിങ്ങൾക്ക് ഒരു പുതിയ കരാർ ഉണ്ടാക്കാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.