Shukra Gochar in February: ജ്യോതിഷത്തിൽ ഓരോ രാശിയുടെ മാറ്റവും  ഗ്രഹങ്ങളുടെ ചലനങ്ങളും വളരെ പ്രധാനമാണ്. ഒരു ഗ്രഹം അതിന്റെ ചലനം മാറ്റുമ്പോഴോ അല്ലെങ്കിൽ രാശിമാറ്റുമ്പോഴോ അത് 12 രാശികളേയും ബാധിക്കും. ഈ പ്രഭാവം ചിലർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമായിരിക്കും. ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം ചിലപ്പോൾ ശുഭ-അശുഭ യോഗങ്ങളും രൂപപ്പെടാറുണ്ട്. ശുക്ര ഗ്രഹത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഫെബ്രുവരി 15 ന് മീനരാശിയിലേക്ക് പ്രവേശിക്കും.  ശാരീരികവും സന്തോഷവും ആഡംബരവും നൽകുന്ന ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്.  ശുക്രന്റെ ഈ സംക്രമണം മാളവ്യ രാജയോഗം സൃഷ്‌ടിക്കും.  അത് ഈ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shash Mahapursh Yogam: ഈ രാശിക്കാർക്ക് ലഭിക്കും ധനഗുണവും, സ്ഥാനമാനങ്ങളും!


ഇടവം (Taurus): ഇടവ രാശിക്കാരുടെ ജാതകത്തിന്റെ പതിനൊന്നാം ഭാവത്തിലാണ് മാളവ്യരാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ യോഗം വളരെ ശുഭകരമായ ഫലങ്ങൾ ഇവർക്ക് നൽകും.  ഈ കാലയളവിൽ ഈ രാശിക്കാർക്ക് രാജാക്കന്മാരെപ്പോലെ ജീവിക്കാൻ കഴിയും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. നിങ്ങൾ എവിടെയെങ്കിലും പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ലാഭത്തിന് സാധ്യത. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും.


കർക്കിടകം (Cancer):  കർക്കടക രാശിക്കാർക്ക് ശുക്രന്റെ സംക്രമത്താൽ രൂപപ്പെടുന്ന മാളവ്യരാജയോഗം നല്ല ദിനങ്ങൾ കൊണ്ടുവരും. കർക്കടക രാശിക്കാരുടെ ഒൻപതാം ഭാവത്തിലാണ് ഈ യോഗമുണ്ടാകാൻ പോകുന്നത്. ഇത് ഭാഗ്യത്തിന്റെയും വിദേശ യോഗത്തിന്റെ ഭാവനംയി കണക്കാക്കുന്നു. ഈ സമയത്ത്, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുള്ളത് കൊണ്ട് എല്ലാ കാര്യങ്ങളും നടക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. വിദേശപഠനമെന്ന സ്വപ്നം സഫലമാകും.


Also Read: Viral Video: സിംഹങ്ങൾ കൂട്ടത്തോടെ പോത്തിന് പിന്നാലെ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


 


മീന (Pisces):  മാളവ്യ രാജയോഗം മീനരാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ശുക്രൻ ഈ രാശിയുടെ ലഗ്നഭാവത്തിലൂടെയാണ്  സഞ്ചരിക്കുന്നത്. ഇത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. പങ്കാളിത്തത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രത്യേകിച്ചും ഫലപ്രദമായിരിക്കും. ജോലിസ്ഥലത്ത് ശേഷിയേക്കാൾ കൂടുതൽ പ്രവർത്തിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.