Venus Transit in Cancer 2023: ജ്യോതിഷ പ്രകാരം 2023 മെയ് 30 ന് ശുക്രൻ സംക്രമിച്ച് കർക്കടകത്തിൽ പ്രവേശിച്ചു. സമ്പത്ത്-ആഡംബരം, പ്രതാപം, സ്നേഹം, സൗന്ദര്യം എന്നിവയുടെ ഘടകമാണ് ശുക്രൻ. അതിനാൽ ശുക്രന്റെ രാശിമാറ്റം 12 രാശിക്കാരേയും ബാധിക്കും. ശുക്രന്റെ ഈ മാറ്റം എല്ലാവരിലും വലിയ സ്വാധീനം ചെലുത്തും. ജൂലൈ 7 വരെ ശുക്രൻ കർക്കടക രാശിയിൽ തുടരും. കർക്കടകത്തിലെ ശുക്രന്റെ പ്രവേശനം ഈ രാശിക്കാർക്ക് അത്ഭുതകരമായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Surya gochar 2023: സൂര്യ സംക്രമത്തിലൂടെ ബുധാദിത്യ, നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യവും കരിയറും തിളങ്ങും!


മേടം (Aries): ശുക്രന്റെ സംക്രമം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഇവർക്ക് ഈ സമയം വൻ ധനനേട്ടം ഉണ്ടാകും. ഇതുവരെ മുടങ്ങിക്കിടന്ന പ്രവൃത്തികൾ വേഗത്തിലാക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും. ലാഭം വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ജീവിത പങ്കാളിയുമായി നിങ്ങൾ നന്നായി ഇടപഴകും.


മിഥുനം (Gemini): ശുക്ര സംക്രമം മിഥുന രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകും. മിഥുന രാശിയുടെ അധിപനായ ബുധനും ശുക്രനും മിത്ര ഗ്രഹങ്ങളാണ്. അതിനാൽ ഈ സംക്രമണം ഇവർക്ക് സമ്പത്തും സമൃദ്ധിയും നൽകും. ജീവിതത്തിൽ സ്നേഹം വർദ്ധിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. മതപരമായ പ്രവർത്തനങ്ങളിൽ നിങ്ങളുടെ താൽപര്യം വർദ്ധിക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


മീനം (Pisces): ശുക്ര സംക്രമം മീന രാശിക്കാർക്ക് നല്ല ദിവസങ്ങളുടെ തുടക്കമായിരിക്കും. തൊഴിൽ-വ്യാപാരത്തിൽ ലാഭം ഉണ്ടാകും.  പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നും നിങ്ങൾക്ക് ധനനേട്ടം ഉണ്ടാകും.  ഇതിലൂടെ നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. നിങ്ങൾക്ക് സേവിങ്സ് നടത്താൻ കഴിയും. ഈ സമയം നിക്ഷേപത്തിന് നല്ലതാണ്. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സ്നേഹം വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.