Venus Transit 2022: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. എല്ലാ മാസവും ചില ഗ്രഹങ്ങൾ രാശി മാറും. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടേയും ജീവിതത്തെ ബാധിക്കും.  ഇന്നലെ ശുക്രൻ മിഥുനം രാശിയിൽ പ്രവേശിച്ചു.  ശുക്രനെ പ്രണയം, വിവാഹം, സന്തോഷം, സൗന്ദര്യം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ശുക്രനാണ് ഓരോ  വ്യക്തിക്കും എല്ലാ സുഖസൗകര്യങ്ങളും നൽകുന്നത് എന്നാണ് വിശ്വാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൊണ്ടുതന്നെ ജാതകത്തിൽ ശുക്രന്റെ സ്ഥാനം  ശക്തമായ ആളുകൾക്ക് ജീവിതത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലയെന്നാണ് പറയുന്നത്. ഒപ്പം  ഐശ്വര്യവും സന്തോഷവും വന്നു ചേരും. എന്നാൽ  ജാതകത്തിൽ ശുക്രൻ ബലഹീനനാണെങ്കിൽ പിന്നെ ആ വ്യക്തിയുടെ ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. 


Also Read: ജൂലൈ 16 മുതൽ ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!


ശുക്രന്റെ മിഥുന രാശി സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം...


കുംഭം (Aquarius): ശുക്രന്റെ മിഥുന രാശി പ്രവേശനം പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭകരമായ സ്വാധീനം ചെലുത്തും, അതിലൊന്നാണ് കുംഭം രാശി. ശുക്രന്റെ സംക്രമം ഇവർക്ക് വളരെ ശുഭകരമായിരിക്കും. ജീവിതത്തിൽ സന്തോഷം വരും. സാമ്പത്തിക സ്ഥിതി ശക്തമാകും. ധനലാഭത്തിന് സാധ്യത. നിരവധി പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താനാകും. ബിസിനസ്സുമായി ബന്ധപ്പെട്ടവർക്ക് പ്രയോജനവും ലഭിക്കും.


തുലാം (Libra):  ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്കും ഈ സമയം അവരുടെ കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കും. ഈ കാലയളവിൽ വളർച്ചയും വിജയവും കൈവരിക്കുന്നതിൽ നിങ്ങൾ വിജയിക്കും. ആത്മീയതയോടുള്ള താൽപര്യം വർദ്ധിക്കും. പെട്ടെന്നുള്ള യാത്രായോഗം നിങ്ങൾക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. കുടുംബത്തിൽ ഐക്യമുണ്ടാകും. ഈ സമയത്ത്, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. കരിയറിൽ സ്ഥാനക്കയറ്റത്തിനും അവസരമുണ്ട്.


Also Read: അറിയാം മുരിങ്ങയിലയുടെ അത്ഭുതകരമായ ഗുണങ്ങൾ! കൊളസ്ട്രോൾ കുറയ്ക്കാനും ഉത്തമം 


ചിങ്ങം (Leo):  ശുക്രന്റെ സംക്രമം ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടങ്ങൾ നൽകും. ഈ സമയത്ത് ഇവർക്ക് ധനലാഭമുണ്ടാകും. പണം സേവ് ചെയ്യുന്നതിലും ഇവർ വിജയിക്കും. ശുക്രസംക്രമണം നിങ്ങളെ വിദേശയാത്രയ്ക്ക് പ്രേരിപ്പിക്കും. ജോലിയോടുള്ള നിങ്ങളുടെ സമർപ്പണം നേട്ടങ്ങൾ കൊണ്ടുവരും. ഈ സമയത്ത് ജോലി മാത്രമേ വിലമതിക്കപ്പെടുകയുള്ളൂ. തൊഴിൽ ചെയ്യുന്നവർക്ക് ധാരാളം തൊഴിലവസരങ്ങൾ ലഭിക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.