Surya Rashi Parivartan 2022: ജൂലൈ 16 മുതൽ ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!

Surya Gochar 2022: ജൂലൈ 16 ന് സൂര്യൻ മിഥുന രാശിയിൽ നിന്നും കർക്കടക രാശിയിലേക്ക് പ്രവേശിക്കും.  സൂര്യന്റെ ഈ രാശി പരിവർത്തനം രാത്രി 11:11 pm ന് നടക്കും. സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശിക്കാർക്കും പല തരത്തിൽ ഗുണമുണ്ടാകും.  എങ്കിലും ഈ 4 രാശിക്കാർക്ക് ഈ സംക്രമം ഏറ്റവും മികച്ചതാണ്.

Written by - Ajitha Kumari | Last Updated : Jul 13, 2022, 05:31 PM IST
  • ജൂലൈ 16 മുതൽ ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും
  • സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശിക്കാർക്കും പല തരത്തിൽ ഗുണമുണ്ടാകും
  • ഈ 4 രാശിക്കാർക്ക് ഈ സംക്രമം ഏറ്റവും മികച്ചതാണ്.
Surya Rashi Parivartan 2022: ജൂലൈ 16 മുതൽ ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!

Surya Rashi Parivartan 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ജൂലൈ 16 ന് രാശി മാറാൻ പോകുകയാണ്. ഇന്നേ ദിവസം സൂര്യൻ മിഥുനത്തിൽ നിന്നും കർക്കടക രാശിയിലേക്ക് നീങ്ങും. രാത്രി 11:11 ഓടെയാണ് സൂര്യന്റെ ഈ രാശിമാറ്റം സംഭവിക്കുന്നത്. സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശിക്കാർക്കും പല തരത്തിൽ ഉപയോഗമുണ്ടാകുമെങ്കിലും  ഈ നാലു രാശിക്കാർക്ക് അതായത് മിഥുനം, കർക്കടകം, തുലാം, മീനം എന്നീ രാശിക്കാർക്ക് ഏറ്റവും മികച്ചതായിരിക്കും. 

മേടം (Aries): സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ ജീവിതത്തിൽ പുരോഗതിയും വിജയവും ഉണ്ടാകും. ഉന്നത ഉദ്യോഗങ്ങൾ അന്വേഷിക്കുന്നവർ തങ്ങളുടെ പരിശ്രമം തുടരണം, കാരണം ഈ സമയത്ത് നിങ്ങളുടെ പ്രയത്നങ്ങൾക്ക് നല്ല ഫലം ലഭിക്കും.

ഇടവം (Taurus):  സൂര്യൻ കർക്കടക രാശിയിലേക്ക് കടക്കുമ്പോൾ ഇടവ രാശിക്കാർക്ക് ജോലി മാറ്റത്തിനോ സ്ഥല മാറ്റത്തിനോ സാധ്യതയുണ്ട്.  കൂടാതെ സ്പോർട്സ് ബിസിനസ് എന്നിവയുമായി ബന്ധമുള്ള ആളുകൾക്കും ഈ സമയത്ത് ധാരാളം ലാഭം നേടാനാകും.

Also Read: Guru Purnima 2022: ഗുരുപൂർണിമ ദിനത്തിൽ 4 രാജയോഗം: ഈ 3 രാശിക്കാർക്ക് സുവർണ്ണകാലം

മിഥുനം (Gemini): നിങ്ങളുടെ രാശിയുടെ രണ്ടാം ഭാവത്തിൽ അതായത് ധനത്തിന്റെ സ്ഥാനത്ത് സൂര്യൻ വരുന്നു. ഈ കാലയളവ് നിങ്ങൾക്ക് സാമ്പത്തികമായി പ്രയോജനകരമായിരിക്കും. ജോലിയുള്ളവരുടെ ജീവിതത്തിൽ ശമ്പള വർദ്ധനവും പ്രോത്സാഹനവും ലഭിക്കും. ബാങ്ക് ബാലൻസ് വർദ്ധിക്കും. നിക്ഷേപം നടത്തുന്നവർക്ക് ദീർഘകാലത്തേക്ക് ആനുകൂല്യങ്ങൾ ലഭിക്കും.

കർക്കടകം (Cancer):  സൂര്യൻ കർക്കടക രാശിയിൽ സംക്രമണം നടത്താൻ പോകുകയാണ്. ഈ സമയത്ത് നിങ്ങൾക്ക് വരുമാനം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് സമയം അനുകൂലം. അവർ ആഗ്രഹിച്ച ജോലി നേടുന്നതിൽ വിജയിക്കാൻ കഴിയും.

ചിങ്ങം (Leo):  സൂര്യൻ സംക്രമിക്കുന്ന സമയത്ത് ഈ രാശിക്കാർ ചില യാത്രകൾ ആസൂത്രണം ചെയ്യാം അത് ഒഴിവാക്കാൻ ശ്രമിക്കുക. പണത്തിന്റെ കാര്യത്തിൽ സ്ഥിതി സാധാരണ നിലയിലാകും. ചെലവ് കൂടാം.

കന്നി (Virgo): പൊതുമേഖലയിൽ ജോലി അന്വേഷിക്കുന്ന ആളുകൾക്ക് നല്ല വാർത്ത ലഭിക്കും. സാമൂഹിക പ്രവർത്തകരായി പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. സൂര്യന്റെ ഈ സംക്രമത്തിൽ പുതിയ നിക്ഷേപങ്ങൾ ഒഴിവാക്കണമെന്ന് ബിസിനസ്സുകാർ നിർദ്ദേശിക്കുന്നു. റിയൽ എസ്റ്റേറ്റിൽ പണം ചെലവഴിക്കരുത്.

Also Read: ആനക്കുഞ്ഞ് ഉണർന്നില്ല, കരളുപിടഞ്ഞ് അമ്മയാന! ഒടുവിൽ ഉണർത്താൻ പ്രയോഗിച്ച സൂത്രം...! 

തുലാം (Libra): പുതിയ കരിയർ ആരംഭിക്കാൻ ഇവർ പദ്ധതിയിടുന്നുണ്ട്.  ഈ കാലയളവിൽ അവർക്ക് ഉടൻ വിജയം ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയുള്ളവർക്ക്  അവരുടെ പ്രവർത്തന മേഖലയിൽ പ്രശംസയും പ്രശസ്തിയും ലഭിക്കും. ഈ സമയം ബിസിനസുകാർക്കും വളരെ നല്ലതായിരിക്കും.  

വൃശ്ചികം (Scorpio): ജോലി മാറാൻ നിങ്ങൾക്ക് പദ്ധതിയുണ്ടെങ്കിൽ ഈ സമയം നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്കും ഈ സമയത്ത് വളരെയധികം പ്രയോജനം ഉണ്ടാകും. എന്നിരുന്നാലും കുടുംബത്തിൽ നടക്കുന്ന പണമിടപാട് കാരണം തർക്കങ്ങൾ ഉണ്ടായേക്കാം.

ധനു (Sagittarius): ജോലിയുള്ളവർക്ക് ഈ സംക്രമണം ജോലിയിൽ അരക്ഷിതാവസ്ഥ അനുഭവപ്പെടാം. നിങ്ങൾ ഓഫീസിലെ എന്തെങ്കിലും ഗൂഢാലോചനയുടെയോ ഇരയായിരിക്കാം. മേലുദ്യോഗസ്ഥരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

മകരം (Capricorn):  പങ്കാളിത്ത ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന മകരം രാശിക്കാർക്ക് ഈ കാലയളവിൽ ചില അനിശ്ചിതത്വങ്ങൾ നേരിടേണ്ടി വന്നേക്കാം. എതിരാളികളേയും ശത്രുക്കളേയും സൂക്ഷിക്കുക. അറിയാത്ത ഒരു വ്യക്തിയെയും അന്ധമായി വിശ്വസിക്കരുത്.

Also Read: രഹസ്യമായി വീട്ടിനുള്ളിൽ കയറി കൂറ്റൻ പെരുമ്പാമ്പ്, വീഡിയോ കണ്ടാൽ ഞെട്ടും..! 

കുംഭം (Aquarius): വിവാഹിതർക്ക് ഇണയുടെ ആരോഗ്യസ്ഥിതി മോശമായതിനാലോ ചില പ്രധാന യാത്രകൾ കാരണമോ വീട്ടിൽ നിന്നും പോകേണ്ടി വന്നേക്കാം. പ്രണയബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ കാലയളവിൽ കൂടുതൽ ശ്രദ്ധിക്കണം. വിവാഹക്കാര്യങ്ങൾ മുടങ്ങിയേക്കാം.

മീനം (Pisces): ഈ കാലഘട്ടം വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും. പരീക്ഷകളിൽ വിജയിക്കുകയും നല്ല മാർക്കോടെ മുന്നേറുകയും ചെയ്യും. കഠിനാധ്വാനം ചെയ്യുന്നവർക്ക് ജോലിയിൽ വിജയം ലഭിക്കും. സന്താനങ്ങളുടെ ഭാഗത്ത് നിന്നും ചില നല്ല വാർത്തകൾ കേൾക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News