Shukra Gochar February 2023: ശുക്രനെ ഗ്രഹങ്ങളുടെ രാജകുമാരനായിട്ടാണ് കണക്കാക്കുന്നത്. സുഖവും സമ്പത്തും പ്രദാനം ചെയ്യുന്ന ഗ്രഹമാണിത്. ജ്യോതിഷമനുസരിച്ച് ശുക്രൻ അതിന്റെ രാശിചക്രം മാറുമ്പോഴെല്ലാം പല രാശിക്കാരുടെയും ഭാഗ്യം ഉണരുകയും അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ തുടങ്ങുകയും ചെയ്യുന്നു. ഫെബ്രുവരി 15 ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും. ഗ്രഹങ്ങളുടെ അധിപനായ വ്യാഴം ഇതിനകം ഈ രാശിയിൽ ഉണ്ട്.  ഇതിലൂടെ ശുക്ര ഗുരു യുതി രൂപപ്പെടും.  ഇതിലൂടെ മാളവ്യ രാജയോഗവും രൂപം കൊള്ളും. അതുമൂലം 3 രാശിക്കാരുടെ ഭാഗ്യം മാറും. ആ രാശികൾ ഏതൊക്കെ അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Gochar: ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം! 


ധനു (Sagittarius): ശുക്രന്റെയും വ്യാഴത്തിന്റെയും കൂടിച്ചേരൽ ശുക്രൻ ഗുരു യുതി സൃഷ്ടിക്കും.  ഇതിലൂടെ ദാമ്പത്യ ജീവിതത്തിൽ അഭിവൃദ്ധിയും, ജീവിത പങ്കാളിയുമായുള്ള സ്നേഹം വർദ്ധിക്കുകയും ചെയ്യും. വീട്ടിൽ മംഗളകരമായ ചില പരിപാടികൾ ഉണ്ടാകാം. കുടുംബത്തോടൊപ്പം എവിടെയെങ്കിലും ഒരു യാത്ര പോകാൻ സാധ്യത.  കൂടാതെ ജോലിയിൽ സ്ഥാനക്കയറ്റത്തിനോ വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനോ സാധ്യതയുണ്ട്. നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് വൻ നേട്ടമുണ്ടാകും.


മീനം (Pisces): മാളവ്യ രാജയോഗം രൂപപ്പെടുന്നതോടെ വിദേശയാത്രാ സ്വപ്നം പൂവണിയും. മുടങ്ങിക്കിടന്ന പല ജോലികളും പൂർത്തിയാക്കാൻ കഴിയും. ഇണയുമായുള്ള ബന്ധം നല്ലതായിരിക്കും.  ബിസിനസ്സിൽ വിദേശ നിക്ഷേപത്തിനുള്ള നിർദ്ദേശം ലഭിക്കും. സർക്കാർ ജോലി  ലഭിക്കും. സർക്കാരിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും.


Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ 


മിഥുനം (Gemini): ശുക്രന്റെ സംക്രമത്തിലൂടെ മിഥുന രാശിക്കാരുടെ കരിയറിൽ വിജയം നേടാൻ കഴിയും. പുതിയ വാഹനമോ വസ്തുവോ വാങ്ങാണ് യോഗം. ശുക്രന്റെ അനുഗ്രഹത്താൽ വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. വീട്ടിൽ പല ആഡംബര വസ്തുക്കളും വാങ്ങാൻ സാധ്യത.  ജോലി ചെയ്യുന്നവർക്ക് പുരോഗതി കൈവരിക്കാനാകും. ആളുകൾക്ക് ബിസിനസ്സിൽ ധാരാളം ഡീലുകൾ ലഭിക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ