Shukra Mangal Yuti: ചൊവ്വ-ശുക്ര സംയോഗം: ഈ രാശിക്കാർക്ക് ലഭിക്കും അവിചാരിത ധനയോഗം!
Venus Mars conjunction: ജ്യോതിഷത്തിൽ ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചക്രം മാറ്റുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യാറുണ്ട്. അത് മനുഷ്യ ജീവിതത്തെയും ലോകത്തെയും നേരിട്ട് ബാധിക്കുമെന്നാണ് പറയുന്നത്.
Mangal Shukra Yuti: ജ്യോതിഷപ്രകാരം ധനവും മഹത്വവും നല്‍കുന്ന ശുക്രന്റെയും ചൊവ്വയുടെയും സംഗമം ധനുരാശിയില്‍ വരുന്നു. 2024 ന്റെ തുടക്കത്തിലാണ് ഈ ഗ്രഹങ്ങള്‍ ഒന്നിക്കും. ശുക്രനും ചൊവ്വയും സൗഹൃദ ഗ്രഹങ്ങളാണ്. അതിനാല്‍, ഈ രണ്ട് ഗ്രഹങ്ങളുടെ സംയോഗം എല്ലാ രാശിക്കാരിലുമുള്ളവരുടെ ജീവിതത്തില്‍ ദൃശ്യമാകും. ഈ സമയത്ത് ഇവര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് അറിയാം...
Also Read: വ്യാഴം ചൊവ്വ സംയോഗത്തിലൂടെ പരിവർത്തന രാജയോഗം; 10 ദിവസത്തിന് ശേഷം ഈ രാശിക്കാർ പൊളിക്കും!
മേടം (Aries): മേടം രാശിക്കാര്‍ക്ക് ശുക്ര ചൊവ്വ സംയോഗം വളരെ ശുഭകരമായിരിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ചൊവ്വ, ശുക്രന്‍ എന്നിവ കാരണം പുതിയ ബന്ധങ്ങള്‍ രൂപീകരിക്കുന്നതില്‍ മേടം രാശിക്കാര്‍ വിജയിക്കും. പുതിയ ആളുകളുമായി നിങ്ങള്‍ ഉണ്ടാക്കുന്ന ബന്ധം നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും.
ചിങ്ങം (Leo): ചൊവ്വയുടെയും ശുക്രന്റെയും സംയോഗം ചിങ്ങം രാശിക്കാർക്ക് ഗുണം ചെയ്യും. നിങ്ങളുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തില്‍ ഈ സംയോഗം രൂപപ്പെടും. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സമ്പാദിക്കാനുള്ള ധാരാളം അവസരങ്ങളും വരും ഒപ്പം മംഗളകരമായ നേട്ടങ്ങള്‍ ലഭിക്കും. ചിങ്ങം രാശിക്കാര്‍ക്ക് മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും. നിങ്ങളുടെ പ്രണയബന്ധത്തില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ലഭിക്കും.
Also Read: വിപരീത രാജയോഗം: വരുന്ന 9 ദിവസം ശുക്ര സംക്രമണത്തിലൂടെ ഇവർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ!
കന്നി (Virgo): ശുക്രന്റെയും ചൊവ്വയുടെയും ഈ സംയോഗം കന്നി രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രണയ ജീവിതത്തില്‍ വിജയം ലഭിക്കും. കൂടാതെ കന്നി രാശിക്കാര്‍ അവരുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനാകും. ഈ രാശിക്കാരുടെ സ്വഭാവത്തില്‍ വളരെയധികം പോസിറ്റീവ് മാറ്റങ്ങളുണ്ടാകും.നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങളുടെ പങ്കാളിയില്‍ നിന്നും ഈ സമയത്ത് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും.
വൃശ്ചികം (Scorpio): ശുക്രന്റെയും ചൊവ്വയുടെയും സംയോഗത്താല്‍ വൃശ്ചിക രാശിക്കാര്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷം വളരെ അനുകൂലമായിരിക്കും. നിങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്ന നിരവധി ആളുകള്‍ നിങ്ങള്‍ക്ക് ചുറ്റും ഈ സമയം ഉണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇതുമൂലം പല ജോലികളും ഒന്നിനുപുറകെ ഒന്നായി പൂര്‍ത്തിയാക്കും. ഈ കാലയളവില്‍ നിങ്ങള്‍ നല്ല സമയം ആസ്വദിക്കും.
Also Read: Surya Favourite Zodiacs: ഇന്ന് ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും ലഭിക്കും സർവ്വസൗഭാഗ്യങ്ങളും!
ധനു (Sagittarius): ചൊവ്വയുടെയും ശുക്രന്റെയും സംയോഗത്തിലൂടെ നിങ്ങള്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കും. കാരണം നിങ്ങളുടെ രാശിയുടെ ലഗ്‌ന ഭവനത്തിലാണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് ചൊവ്വ നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിപ്പിക്കും. കൂടാതെ ശുക്രന്‍ നിങ്ങളുടെ വ്യക്തിത്വത്തെ മെച്ചപ്പെടുത്തും. ഈ സമയത്ത് വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും. പങ്കാളിയുമായുള്ള ബന്ധം പതിന്‍മടങ്ങ് മെച്ചപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ ആഗ്രഹിച്ച വിജയം നേടാന്‍ കഴിയും. ഓഫീസിലെ മേലുദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും.പങ്കാളിത്ത ജോലികളില്‍ നല്ല വിജയം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.