ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ബാലന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജ് കടുത്ത അല്ലു അർജുൻ ആരാധകനാണ്. അല്ലു അർജുന്റെ പുഷ്പ എന്ന ചിത്രത്തിലെ ഫയർ ആക്ഷൻ ഡാൻസ് കളിക്കുന്ന ശ്രീജേതിന്റെ നൊമ്പരപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ശ്രീതേജിന് മസ്തിഷ്ക മരണം സംഭവിച്ചതായി കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ സ്ഥിരീകരിച്ചത്. തിക്കിലും തിരക്കിലും പെട്ട് കുട്ടിയുടെ മാതാവ് രേവതി സംഭവദിവസം തന്നെ മരിച്ചിരുന്നു.
అల్లు అర్జున్ ఫ్యాన్ శ్రీతేజ పుష్ప డాన్స్..
సంధ్య థియేటర్ వద్ద తొక్కిసలాటలో తీవ్రంగా గాయపడ్డ శ్రీతేజ
శ్రీతేజ డాన్స్ కు సంబంధించిన వీడియో ప్రస్తుతం నెట్టింట వైరల్ అవుతోంది.@alluarjun @PushpaMovie @SukumarWritings #SandhyaTheatre #Pushpa2 #SriTejaDance #VideoViral pic.twitter.com/urY9ZMtRfr
— Swathi Reddy (@Swathireddytdp) December 5, 2024
ദിൽസുഖ്നഗർ സ്വദേശിയായ ശ്രീതേജ് പുഷ്പ ചിത്രത്തിന്റെ വലിയ ആരാധകനായതിനാലാണ് റിലീസ് ദിവസം തന്നെ കുടുംബം ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാൻ സന്ധ്യ തിയേറ്ററിൽ എത്തിയത്. മാതാപിതാക്കളായ ഭാസ്കറിനും രേവതിക്കും സഹോദരി സാൻവികയ്ക്കും ഒപ്പമാണ് ശ്രീതേജ് ചിത്രം കാണാൻ എത്തിയത്.
പ്രീമിയർ ഷോയ്ക്കിടെ അപ്രതീക്ഷിതമായി അല്ലു അർജുൻ തിയേറ്ററിലേക്കെത്തി. ഇതോടെ വലിയ ഉന്തുംതള്ളുമുണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തിവീശി. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി മരിച്ചു. ശ്രിതേജിനെ കൂട്ടുകാർ പുഷ്പയെന്നാണ് വിളിച്ചിരുന്നത്.
സംഭവത്തിൽ അല്ലു അർജുനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. പിന്നീട് കോടതി ജാമ്യം അനുവദിച്ചു. പ്രീമിയർ ഷോയിൽ പങ്കെടുക്കാൻ അല്ലു അർജുൻ, രശ്മിക മന്ദാന തുടങ്ങിയവർ സന്ധ്യാ തിയേറ്ററിൽ എത്തുമെന്ന് പോലീസിനെ അറിയിച്ചിരുന്നില്ലെന്നാണ് ഹൈദരാബാദ് പോലീസ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.