Shukra Rashi Parivartan: ഈ 5 രാശിക്കാരുടെ ഭാഗ്യം മെയ് 23 മുതൽ തിളങ്ങും!
Shukra Rashi Parivartan: ശുക്രദേവൻ (Shukra Dev) മെയ് 23-ന് മീനം രാശിയിൽ നിന്നും മേടരാശിയിൽ പ്രവേശിക്കും. ശുക്രന്റെ മാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും.
Shukra Rashi Parivartan: ശുക്രദേവനെ (Shukra Dev) ഭാഗ്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. ശുക്രൻ തങ്ങളുടെ രാശി മാറുമ്പോഴെല്ലാം അത് എല്ലാ രാശികളേയും ബാധിക്കുന്നു. ഈ രാശിമാറ്റം മൂലം പലരുടെയും ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരുകയും അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇത്തവണ ശുക്രൻ മെയ് 23 ന് മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് നീങ്ങും. ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ വ്യത്യാസങ്ങളാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
Also Read: ഈ 4 രാശിക്കാർക്ക് മെയ് 31 വരെ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും!
ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും
ധനു: ഈ രാശിക്കാർക്ക് ഇടപാടുകൾക്ക് നല്ല സമയമാണ്. ലക്ഷ്മി ദേവിയുടെ കൃപയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപത്തിന് നല്ല സമയം. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. പുതിയ വാഹനം വാങ്ങാൻ സാധ്യത.
മേടം: ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ജീവിതം ഐശ്വര്യപൂർണമാകും. സാമ്പത്തിക വശം ശക്തമാകും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും. ചെലവുകൾ കുറയും. ഇടപാടുകൾക്ക് ഈ മാസം വളരെ അനുകൂലമായിരിക്കും. കുടുംബജീവിതം സന്തോഷകരമാകും.
Also Read: ഈ രാശിക്കാർ മറ്റുള്ളവർക്കും ഭാഗ്യം കൊണ്ടുവരും!
ഈ രാശിക്കാർക്ക് ബിസിനസിന് നല്ല സമയം
വൃശ്ചികം: ഈ രാശിക്കാർക്ക് ഇടപാടുകൾ നടത്തുന്നതിന് നല്ല സമയം. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ജോലിയിൽ വിജയം കൈവരിക്കും. ഈ സമയം ബിസിനസിന് വളരെ അനുകൂലമായിരിക്കും. ധനലാഭമുണ്ടാകും. ചെലവുകൾ നിയന്ത്രിക്കേണ്ടി വരും. പുതിയ വീടോ വാഹനമോ വാങ്ങാം.
കുംഭം: ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ ഉണ്ടാകും. വ്യാപാരികൾക്ക് ഈ സമയം വളരെ നല്ലതാണ്. നിക്ഷേപത്തിന് നല്ല സമയം. പുതിയ വാഹനമോ വീടോ വാങ്ങുന്നതിനുള്ള സമയം അനുകൂലമാണ്. ഈ സമയത്ത് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും എങ്കിലും ചെലവുകൾ കുറയ്ക്കുക.
Also Read: ചൊവ്വ സംക്രമണം: ഈ രാശിക്കാർക്ക് വരുന്ന 40 ദിവസങ്ങൾ വളരെ ഉത്തമം
ഈ രാശിക്കാർക്ക് പുതിയ വാഹനം-വീട് വാങ്ങാനുള്ള യോഗം
മിഥുനം: കൊടുക്കൽ വാങ്ങലുകൾക്ക് സമയം അനുകൂലമാണ്. എങ്കിലും ഒരു ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക. ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ജോലി തുടങ്ങാൻ നല്ല സമയം. പുതിയ വീടോ വാഹനമോ വാങ്ങാൻ സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...