ധന്വന്തരി സ്തോത്രം ദിവസവും ജപിക്കുന്നത് ഉത്തമമാണ്.  പാലാഴി മഥനസമയത്ത് കൈയ്യില്‍ അമൃത കുംഭവുമായി ഉയര്‍ന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിയെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല വേദങ്ങളിലും പുരാണങ്ങളിലും അയുര്‍വേദത്തിന്റെ ദേവനായിട്ടാണ് ധന്വന്തരിയെ കണക്കാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചതുര്‍ബാഹു രൂപത്തിലാണ് ധന്വന്തരിയെ പൂജിക്കുന്നത് എന്നാണ്. ധന്വന്തരി ഭഗവാന്റെ (Lord Dhanvanthari) നാല് കൈകളിലോരോന്നിലും ശംഖ്, ചക്രം, അമൃതകുംഭം എന്നിവയുണ്ട്.  പണ്ടുമുതലേ ആയുര്‍വേദചികിത്സ ആരംഭിക്കുന്നതിനു മുന്‍പ് ധന്വന്തരിയുടെ അനുഗ്രഹം നേടുന്നതിനയുള്ള പൂജയും പ്രാര്‍ത്ഥനയുമൊക്കെ നടത്താറുണ്ട്.  


Also Read: ഇന്ന് മുപ്പെട്ട് വെള്ളി; മഹാലക്ഷ്മിസ്തവം ജപിക്കുന്നത് ഉത്തമം 


ഭഗവാൻ ധന്വന്തരിയാണ് ആയൂർവേദത്തെ പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയുടെ അടിസ്ഥാനത്തിൽ അടിസ്ഥാനമാക്കി ഒരു ശാസ്ത്രമായി രൂപപ്പെടുത്തിയതും ആയുര്‍വേദത്തെ എട്ടുഭാഗങ്ങളായി (അഷ്ടാംഗങ്ങള്‍) വിഭജിച്ചതും ഭഗവാന്‍ ധന്വന്തരിയണെന്നുമാണ് വിശ്വാസം. 


ഭഗവാന്‍ ധന്വന്തരിയുടെ ഗായത്രി മന്ത്രം ചൊല്ലുന്നതും ഉത്തമമാണ്.   ഈ സ്‌തോത്രം ചൊല്ലി നിത്യവും പ്രാര്‍ഥിക്കുന്നത് രോഗശാന്തിക്ക് വളരെ നല്ലതാണ്


ഗായത്രി മന്ത്രം


ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്


Also Read: ഈ മഹാനഗരത്തെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ.?- പോസ്റ്റിന് പ്രധാനമന്ത്രി നൽകിയ മറുപടി ഹിറ്റാകുന്നു


ശ്രീ ധന്വന്തരി സ്‌തോത്രം


ഓം ശംഖം ചക്രം ജലൌകം
ദധദമൃതഘടം ചാരുദോര്ഭിശ്ചതുർഭി
സൂക്ഷ്മസ്വച്ച്ചാതി ഹൃദ്യാംശുക
പരിവില സന്മൌലിമംഭോജനേത്രം.
കാലാംഭോദോജ്ജ്വലാംഗം കടിതട
വിലസച്ചാരു പീതാംബരാഡ്യം
വന്ദേ ധന്വന്തരിം തം നിഖില
ഗദവന പ്രൌഡദാവാഗ്‌നിലീലം.


നിത്യവും രാവിലെയും വൈകുന്നേരവും 21 പ്രാവശ്യത്തില്‍ കുറയാതെ ധന്വന്തരി സ്‌തോത്രം ഭക്തിപൂര്‍വം ജപിക്കുന്നവരുടെ സര്‍വ്വരോഗങ്ങളും ശമിക്കുമെന്നാണ് വിശ്വാസം.