Dimple On Cheeks: സാമുദ്രിക് ശാസ്ത്രം അനുസരിച്ച്, ഒരു വ്യക്തിയുടെ ജീവിതത്തിൽ വ്യത്യസ്ത സ്വാധീനം ചെലുത്തുന്ന നിരവധി ശാരീരിക അടയാളങ്ങള്‍ ഉണ്ട്.  ഇവ നല്‍കുന്ന സൂചനകള്‍ ശുഭകരവും അശുഭകരവുമാകാം. അതിലൊന്നാണ് നുണക്കുഴി.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Shukra Rahu Yuti: 18 വർഷങ്ങള്‍ക്ക് ശേഷം ശുക്ര രാഹു  മഹാ സംയോഗം, ഈ രാശിക്കാരുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും!!    
 
സ്ത്രീകളെ സംബന്ധിച്ചിടത്തോളം നുണക്കുഴിഎന്നും ഒരു അഴകാണ്. നുണക്കുഴിയുള്ളവര്‍ സമൂഹത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു. സാമുദ്രിക് ശാസ്ത്രം അനുസരിച്ച് ഇവര്‍ ഏറെ ഭാഗ്യമുള്ളവര്‍ ആണ് എന്നാണ് പറയപ്പെടുന്നത്‌. 


Also Read: April Month Lucky Zodiacs: 7 ദിവസങ്ങള്‍ക്ക് ശേഷം 5  രാശിക്കാര്‍ക്ക് ലഭിക്കും ഭാഗ്യത്തിന്‍റെ താക്കോല്‍!! സമ്പത്ത് കുമിഞ്ഞു കൂടും    
 
യഥാർത്ഥത്തിൽ, സാമുദ്രിക് ശാസ്ത്രമനുസരിച്ച്, നുണക്കുഴിയുള്ളവര്‍ ആരെയും തങ്ങളിലേക്ക് ആകർഷിക്കുന്നതിൽ മുൻപന്തിയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ ആഗ്രഹങ്ങളെല്ലാം സഫലമാകാൻ കാരണം ഇതാണ്. നുണക്കുഴി ഒരു വ്യക്തിക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് അറിയാം... 


നിങ്ങളുടെ പങ്കാളിയ്ക്ക് നുണക്കുഴി ഉണ്ടോ?  


നുണക്കുഴിയുള്ള പങ്കാളികളെ ലഭിക്കുന്ന പുരുഷന്മാര്‍ ഏറെ ഭാഗ്യശാലികളാണ് എന്നാണ് പറയപ്പെടുന്നത്. ഇവര്‍ക്ക് ഏറെ സന്തോഷകരമായ ദാമ്പത്യം ലഭിക്കുന്നു. അത്തരം ആളുകൾ അവരുടെ പങ്കാളികൾക്ക് ബഹുമാനവും പൂർണ്ണ സ്നേഹവും നൽകുന്നു. ഇത്തരക്കാർ ജീവിതത്തിൽ ഒരിക്കലും പങ്കാളികളെ ചതിക്കില്ല.


നുണക്കുഴി ഉള്ളവരുടെ ജീവിതത്തിൽ ശുക്രന്‍റെ സ്വാധീനമുണ്ട്


നുണക്കുഴി ഉള്ളവരുടെ ജാതകത്തിൽ ശുക്രന്‍റെ സ്വാധീനമുണ്ട്. യഥാർത്ഥത്തിൽ, അവരുടെ ജാതകത്തിൽ ശുക്രന്‍റെ സ്ഥാനം ശക്തമായി തുടരുന്നു. അവരുടെ ജീവിതത്തിലുടനീളം  ശുക്രന്‍റെ സ്വാധീനം ഉണ്ടാകും, ഇത് ആളുകൾക്കിടയിൽ ബഹുമാനം വർദ്ധിപ്പിക്കുകയും ആൾക്കൂട്ടത്തിൽ അവരുടെ വ്യക്തിത്വം വ്യത്യസ്തമാക്കുകയും ചെയ്യുന്നു.


കള്ളത്തരം ഇല്ലാത്തവര്‍ 


നുണക്കുഴി ഉള്ളവര്‍ ഒരിക്കലും കള്ളത്തര ചെയ്യുകയോ കള്ളത്തരത്തിന് കൂട്ടുനില്‍ക്കുകയോ ചെയ്യില്ല. അവര്‍  ജീവിതത്തില്‍ ഒരിക്കലും തോറ്റുപോവുന്ന സ്വഭാവക്കാരല്ല. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ വളരെ നിഷ്‌കളങ്കരായിരിക്കും എന്നാണ് പറയപ്പെടുന്നത്‌. 


സമ്പത്തിന്‍റെ  കാര്യത്തില്‍  ഭാഗ്യം എന്നും ഒപ്പം 


നുണക്കുഴി ഉള്ളവര്‍ക്ക് പണത്തിന് ഒരു കുറവും ഉണ്ടാകില്ല, മറ്റുള്ളവരെ സഹായിക്കാൻ അവർ എപ്പോഴും മുന്നിലായിരിക്കും. ഇത് മാത്രമല്ല, നുണക്കുഴി ഉള്ള പെൺകുട്ടികൾ വിവാഹിതരായി ചെന്നെത്തുന്ന വീട്ടിലും സാമ്പത്തിക നേട്ടങ്ങൾ നല്‍കുന്നു. 


ഭര്‍ത്താവിനെ അതിരറ്റ് സ്നേഹിക്കുന്നവര്‍ 


നുണക്കുഴി ഉള്ള സ്ത്രീകള്‍ ഭര്‍ത്താവിനെ ഏറെ സ്നേഹിക്കുന്നവരും അനുസരിക്കുന്നരും ആയിരിയ്ക്കും. ഭര്‍ത്താവിനെയും കുട്ടികളേയും മാത്രം സ്‌നേഹിച്ച് അനുസരിച്ച് ജീവിക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല ഭര്‍ത്താവും കുടുംബവും മാത്രമായിരിയ്ക്കും  ഇവരുടെ ലോകം


നുണക്കുഴി ആൺകുട്ടികളും പെൺകുട്ടികളും ഭാഗ്യവാന്മാർ


നുണക്കുഴിയുള്ള പെണ്‍കുട്ടികള്‍ ഭാഗ്യശാലികള്‍ ആണ് എന്ന് നമുക്കറിയാം. എന്നാല്‍, നുണക്കുഴിയുള്ള ആണ്‍കുട്ടികളും ഭാഗ്യശാലികള്‍ ആണ്. അവര്‍ എപ്പോഴും ഭാര്യയെ സന്തോഷിപ്പിക്കുകയും അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു.



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.