Saturday Tips: ശനിയാഴ്ച ദിവസം നമുക്കറിയാം ശനി ദേവനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്.  നീതിയുടെ ദേവനായ ശനി ദേവൻ പ്രസാദിച്ചാൽ സമ്പത്തിനും ആരോഗ്യത്തിനും ബഹുമാനത്തിനും ഒരു കുറവുമുണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Share Market: ഓഹരി വിപണിയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച് ഇന്ത്യയുടെ GDP കണക്കുകള്‍!!  
  
ശനിയാഴ്ച ശനിദേവന്‍റെ പൂജ വിധിയനുസരിച്ച്  ചെയ്‌താല്‍ ഭക്തർക്ക് ഏറെ അനുഗ്രഹം ലഭിക്കും എന്നാണ് വിശ്വാസം. ശനിയാഴ്ച ശനിദേവനെ പ്രസാദിപ്പിക്കും വിധമുള്ള കാര്യങ്ങള്‍ ചെയ്യണം എന്നാണ് ഹൈന്ദവ വിശ്വാസം പറയുന്നത്.  ശനിയാഴ്ച ദിവസം അബദ്ധവശാൽ പോലും ശനിദേവന്‍റെ കോപത്തിന് ഇരയാകേണ്ടി വരുന്ന കാര്യങ്ങള്‍ ചെയ്യരുത്.  അപ്രകാരം ചെയ്‌താല്‍  ജീവിതത്തില്‍ പണനഷ്ടവും ഒപ്പം  ആയുര്‍ ദൈര്‍ഘ്യവും കുറയും.  


ശനിയാഴ്ച ചെയ്യേണ്ട പൂജാവിധികള്‍ 


ശനിയാഴ്ച കടുകെണ്ണയൊഴിച്ച്‌  വിളക്ക് കത്തിച്ച് ആരാധിക്കുന്നത് ശുഭമാണ്‌. ഇത് ശനിദേവനെ പ്രീതിപ്പെടുത്തും. എന്നാല്‍, ഈ ദിവസം ആരാധനയ്‌ക്കൊപ്പം, നിങ്ങൾ ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ഈ ദിവസങ്ങളില്‍ അറിയാതെപോലും ഈ സാധനങ്ങള്‍ വാങ്ങരുത്.  ഇത് ഏറെ ദോഷം വരുത്തി വയ്ക്കും.  


ശനിയാഴ്ച ദിവസം വാങ്ങാന്‍ പാടില്ലാത്ത സാധനങ്ങള്‍ ഇവയാണ് 


1.  എണ്ണ വാങ്ങരുത്


ശനിയാഴ്ചകളിൽ കടുകെണ്ണയൊഴിച്ച്  വിളക്ക് കത്തിച്ച് ശനിദേവനെ ആരാധിക്കുന്നു. എന്നാല്‍, ഈ ദിവസം അബദ്ധത്തിൽ പോലും എണ്ണ വാങ്ങാൻ പാടില്ല. ഇങ്ങനെ ചെയ്താൽ നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം.


2.  ഇരുമ്പ്


ശനിയാഴ്ചകളില്‍  ഇരുമ്പ് സാധനങ്ങൾ വാങ്ങരുത്. അപ്രകാരം ചെയ്‌താല്‍  ശനി ദേവന്‍റെ കോപത്തിന് നിങ്ങള്‍ ഇരയാകാം.


3.  കൽക്കരി


ശനിയാഴ്ചകളിൽ വീട്ടിൽ കൽക്കരിയോ അതേപോലുള്ള ഏതെങ്കിലും തരത്തിലുള്ള ഇന്ധനങ്ങള്‍ വാങ്ങാന്‍ പാടില്ല.  


4.  ചൂല്‍


ശനിയാഴ്ച ചൂൽ വാങ്ങരുത്.  ഇത് വീട്ടിൽ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. അതുകൊണ്ട് ഈ ദിവസം ചൂല് വാങ്ങരുത്.


5. കറുത്ത എള്ള്  


ശനിയാഴ്ച കറുത്ത എള്ള് വാങ്ങുന്നതും ഒഴിവാക്കണം. ശനി ദശയിൽ കറുത്ത എള്ള് ദാനം ചെയ്യുന്നതിന്  പ്രത്യേക പ്രാധാന്യമുള്ളതാണ്. എന്നാൽ,  ശനിയാഴ്ച വീട്ടില്‍ കറുത്ത എള്ള് വാങ്ങിക്കൊണ്ടുവരുന്നത്‌   ശനിദേവന്‍റെ  വരവിന് തുല്യമാണ്. 


6. ഉപ്പ്


ശനിയാഴ്ച ദിവസം ഉപ്പ് വാങ്ങുന്നത് ഒഴിവാക്കണം. ശനിയാഴ്‌ച വാങ്ങുന്ന ഉപ്പ് വീട്ടിലുള്ളവരുടെ ആരോഗ്യം ഇല്ലാതാക്കും.  ശനിയാഴ്ച ഉപ്പ് വാങ്ങുന്നത് കടബാധ്യത വർദ്ധിപ്പിക്കുമെന്നും  പറയപ്പെടുന്നു.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.