ജ്യോതിഷപരമായി ഏറെ പ്രത്യേകതകളുണ്ട് സൂര്യഗ്രഹണത്തിന്. ജൂൺ 10 ന് ആണ് ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം. ഈ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ലയെങ്കിലും സൂര്യഗ്രഹണത്തെ തുടർന്ന് ഓരോ രാശിക്കാര്‍ക്കുമുണ്ടാകുന്ന നല്ലതും ചീത്തയുമായ ഫലങ്ങളെക്കുറിച്ച് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)


മേടക്കൂറുകാർ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. തൊഴില്‍മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. എങ്കിലും പുതിയ വായ്പകള്‍ എടുക്കുകയോ പണം കടം വാങ്ങുകയോ ചെയ്യുന്നത് ഒഴിവാക്കുക.


Also Read: June മാസത്തിൽ ജനിച്ചവർ നയതന്ത്രത്തിൽ നിപുണർ, ഇവരുടെ വ്യക്തിത്വത്തിന്റെ രഹസ്യങ്ങൾ അറിയാം..


ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)


ഈ കൂറുകാർക്ക് സാമ്പത്തിക നേട്ടത്തിനുള്ള യോഗം കാണുന്നു. പുതിയ ബിസിനസ് ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണിത്. ആരോഗ്യകാര്യത്തില്‍ കൂടുതൽ ശ്രദ്ധിക്കണം.


മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)


മിഥുനകൂറുകാരിൽ കുട്ടികളില്ലാതെ ദുഖിക്കുന്ന ദമ്പതികള്‍ക്ക് അനുകൂലകാലമാണിത്. അതുപോലെ വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലമാണ്. കൂടാതെ ചെലവുകള്‍ വര്‍ധിക്കുമെന്നതിനാല്‍ ജാഗ്രത പുലര്‍ത്തുക.


കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)


ഈ കൂറുകാർക്ക് തൊഴിൽ മേഖലയില്‍ നേട്ടങ്ങള്‍ക്കു യോഗമുണ്ട്. പൂര്‍വ്വിക സ്വത്ത് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. കൂടാതെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിൽ ചെറിയ ബുദ്ധിമുട്ട് തുടരും.


Also Read: Solar Eclipse 2021: ഈ വർഷത്തെ സൂര്യഗ്രഹണത്തെ കുറിച്ച് അറിയേണ്ടതെല്ലാം


ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)


ചിങ്ങക്കൂറുകാറിൽ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. എന്നാൽ തൊഴില്‍മേഖലയില്‍ ആത്ര അനുകൂലമായ സമയമല്ല. അതുപോലെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യം.


കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)


ഇവർക്ക് ഈ സമയം ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നുചേരും. മാത്രമല്ല ഈ രാശിക്കാര്‍ക്ക് അത്രനല്ലകാലമല്ല. അതുകൊണ്ടുതന്നെ സഹോദരങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.


തുലാക്കുറ് (ചിത്തിര1/2,ചോതി,വിശാഖം3/4)


ഇവർ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല ബിസിനസില്‍ കാര്യമായ വിജയം പ്രതീക്ഷിക്കേണ്ടതില്ല. ഉത്കണ്ഠയും സമ്മര്‍ദ്ദവും ഒഴിവാക്കാന്‍ നല്ലതുപോലെ ശ്രദ്ധിക്കുക.


Also Read: വിഷാദത്തെയും ഉത്കണ്ഠയെയും മറികടക്കാൻ ജ്യോതിഷത്തിൽ പരിഹാരമുണ്ട്, അത് എങ്ങനെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?


വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)


ഇവരിൽ വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്.  അതുപോലെ നിക്ഷേപങ്ങളിലൂടെ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദീര്‍ഘകാല നിക്ഷേപത്തിനായി കാത്തിരിക്കണം. പങ്കാളിത്ത ബിസിനസില്‍ പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ട്.


ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)


ഈ കൂറുകാർക്ക് കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. എങ്കിലും യാത്രകള്‍ കഴിവതും ഒഴിവാക്കുക. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ കൂടുതൽ  ശ്രദ്ധിക്കുക.


മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)


ഈ കൂറുകാരിലുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. അതുപോലെ തൊഴില്‍മാറ്റത്തിന് അനുകൂല സമയം അല്ല.


Also Read: Chintaman Ganesh Temple: ഭക്തരുടെ എല്ലാ ആശങ്കകളും നീക്കുന്നു ചിന്താമൻ ഗണപതി, അറിയാം ഈ അമ്പലത്തിന്റെ ഉത്ഭവത്തെക്കുറിച്ച്..


കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)


ഈ കൂറുകാർക്ക് സാമ്പത്തിക നേട്ടത്തിന് യോഗം കാണുന്നുണ്ട്. കൂടാതെ വിദ്യാര്‍ഥികള്‍ക്കും അനുകൂലമായ സമയമാണ്. തൊഴില്‍മേഖലയില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.


മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)


ഈ കൂറുകാര്‍ക്ക് നേട്ടങ്ങളുടെ കാലമാണിത് അതുകൊണ്ടുതന്നെ മികച്ച തൊഴില്‍ അവസരങ്ങള്‍ വന്നുചേരും. ആരോഗ്യകാര്യത്തില്‍ കൂടുതൽ ശ്രദ്ധിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക