ഇന്ന് ബുധനാഴ്ചയാണ്. ബുധനാഴ്ച പൊതുവേ ഗണപതിയുടെ ദിവസമായി കണക്കാക്കപ്പെടുന്നു. ഗണപതിയെ ബുധനാഴ്ച പൂർണ്ണ നിയമത്തോടെ ആരാധിക്കുന്നത് വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നുവെന്നും വിഘ്‌നനാശകനായ ഗണേശൻ ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും നീക്കംചെയ്യുന്നുവെന്നും അതായത് കഷ്ടപ്പാടുകളും ദുരിതങ്ങളും മാറ്റുമെന്നുമാണ് വിശ്വാസം.
അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് ഗണപതിയുടെ അത്തരം അമ്പലങ്ങളെക്കുറിച്ച് സംസാരിക്കാം അവിടെ ചെന്ന് ഭഗവാനെ കാണുന്ന മാത്രയിൽ തന്നെ ഭക്തന്റെ എല്ലാ ആശങ്കകളും നീങ്ങുന്നു. അതിനാലാണ് ഈ ക്ഷേത്രത്തിന്റെ പേര് ചിന്താമൻ ഗണേഷ് ക്ഷേത്രം (Chintaman Ganesh Temple) എന്നറിയപ്പെടുന്നത്.
Also Read: കൊറോണ സമയത്ത് ദുഖങ്ങൾ വിട്ടൊഴിയുന്നില്ലെ? ദുഖങ്ങൾ ഒഴിയാൻ ഇക്കാര്യങ്ങൾ ശീലിക്കൂ..
രാജ്യത്ത് മൊത്തം നാല് ചിന്താമൻ ഗണേഷ് ക്ഷേത്രങ്ങളുണ്ട്
രാജ്യത്ത് ഗണപതിയുടെ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങൾ ഉണ്ട്, ഓരോ ക്ഷേത്രവും അദ്വിതീയമാണ്. അതിന് പിന്നിൽ ചില കഥകളും ഒളിഞ്ഞിരിക്കുന്നുണ്ട്. അതിലൊന്നാണ് ചിന്താമൻ ഗണേഷ് ക്ഷേത്രം. ഇന്ത്യയിൽ ഒന്നല്ല നാല് ചിന്താമൻ ഗണേഷ് ക്ഷേത്രങ്ങളുണ്ട് (Four Chintaman Temples).
ഒന്ന് ഭോപ്പാലിനടുത്തുള്ള സിഹോറിലും രണ്ടാമത്തേത് ഉജ്ജൈനിലും മൂന്നാമത്തേത് രാജസ്ഥാനിലെ രൺതമ്പൂരിലും നാലാമത്തേത് ഗുജറാത്തിലെ സിദ്ധ്പൂരിലുമാണ്. ഈ നാല് ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങൾ സ്വയംഭൂ വിഗ്രഹങ്ങളാണ്. സ്വയംഭു വിഗ്രഹം എന്നാൽ നിലത്തു നിന്ന് സ്വന്തമായി പ്രത്യക്ഷപ്പെടുന്ന വിഗ്രഹം എന്നാണർത്ഥം.
Also Read: ഇസ്രയേലിൽ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
ഭോപ്പാലിലെ ചിന്താമൻ ഗണേശ ക്ഷേത്രത്തിന്റെ കഥ
പുരാണ വിശ്വാസമനുസരിച്ച് ഭോപ്പാലിലെ സിഹോറിലെ (Bhopal) ചിന്താമൻ ഗണേഷ് ക്ഷേത്രം വിക്രമാദിത്യ രാജാവ് (Vikramaditya) സ്ഥാപിക്കുകയും ഇവിടെയുള്ള ക്ഷേത്രത്തിൽ സ്ഥാപിച്ച വിഗ്രഹം ഗണപതി സ്വയം രാജാവിന് നൽകിയതാണ്. ഒരിക്കൽ ഗണപതി രാജാവിന്റെ സ്വപ്നത്തിൽ വരുകയും പാർവതി നദിയുടെ തീരത്ത് പൂക്കളുടെ രൂപത്തിൽ ഒരു വിഗ്രഹമുണ്ടെന്നും അതിനെ സ്ഥാപിക്കാനും പറഞ്ഞു.
ഇതനുസരിച്ച് രാജാവ് നദീതീരത്ത് എത്തിയപ്പോൾ അദ്ദേഹത്തിന് ഒരു പുഷ്പം ലഭിച്ചു. അദ്ദേഹം അതുമായി മടങ്ങി. മടങ്ങുന്ന വഴിയിൽ രാത്രിയാകുകയും പെട്ടെന്ന് കയ്യിലിരുന്ന പുഷ്പം താഴെ വീഴുകയും ശേഷം അത് ഗണേശന്റെ വിഗ്രഹമായി മാറുകയും ചെയ്തു. ആ വിഗ്രഹം താഴെ നിന്നും എടുക്കാനായി രാജാവ് ശ്രമിച്ചെങ്കിലും അത് നടക്കാത്തതിനെ തുടർന്ന് അവിടെത്തന്നെ അമ്പലം നിർമ്മിക്കുകയായിരുന്നു. ഇതോടെ ഈ അമ്പലത്തിന്റെ പേര് ചിന്തമൻ ഗണേഷ് ക്ഷേത്രം എന്നാണ്.
ശ്രീരാമനാണ് ഉജ്ജയിനിലെ ചിന്തമൻ ഗണേഷ് ക്ഷേത്രം സ്ഥാപിച്ചത്
ഉജ്ജയിനിലും (Ujjain Ganesh Temple) ചിന്താമൻ ഗണേശന്റെ ക്ഷേത്രമുണ്ട്. ക്ഷേത്രത്തിലെ ശ്രീകോവിലിൽ മൂന്ന് പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്, കാരണം ഇവിടെ ഗണേഷ് ജി മൂന്ന് രൂപത്തിൽ ഇരിക്കുന്നു. ആദ്യത്തെത് ചിന്തമാൻ, രണ്ടാമൻ ഇച്ചാമൻ, മൂന്നാമത്തെ സിദ്ധിവിനായക്. പുരാണമനുസരിച്ച് വനവാസക്കാലത്താണ് ശ്രീരാമൻ ഈ ക്ഷേത്രം സ്ഥാപിച്ചത്. ഈ ക്ഷേത്രത്തിന്റെ ചുവരിൽ സ്വസ്തിക സിംബൽ ഉണ്ടാക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുമെന്നാണ് വിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...