Surya Grahan 2021: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഡിസംബറിൽ; ഈ 5 രാശിക്കാർ സൂക്ഷിക്കുക!
Surya Grahan December 2021: ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം (Solar Eclipse) 2021 ഡിസംബർ 4-ന് ആണ്. ഈ 5 രാശിക്കാർക്ക് അശുഭകരമായ ഫലങ്ങൾ ഉണ്ടാകും.
Surya Grahan 2021: ഈ വർഷത്തെ അതായത് 2021ലെ അവസാന സൂര്യഗ്രഹണത്തിന് ഇനി വെറും 10 ദിവസം മാത്രം ബാക്കി. ഡിസംബർ 4-ന് സംഭവിക്കാൻ പോകുന്ന ഈ ഗ്രഹണം ഒരു ഭാഗിക സൂര്യഗ്രഹണമാണ് (Surya Grahan), അതിന്റെ സൂതക് കാലവും സാധുതയുള്ളതല്ല. എന്നാൽ ഈ ഗ്രഹണം ചില രാശിക്കാർക്ക് വളരെ കഠിനമായിരിക്കും.
ഈ സൂര്യഗ്രഹണം (Surya Grahan 2021) 12 രാശികളേയും ബാധിക്കും. മാത്രമല്ല നല്ലതോ ചീത്തയോ ആയിരിക്കും. അതേ സമയം 5 രാശിക്കാർക്ക് ഈ സൂര്യഗ്രഹണം അശുഭകരമായിരിക്കും. ജ്യോതിഷ കണക്കുകൂട്ടലുകളിൽ നിന്നും ഏത് രാശിക്കാർക്കാണ് ഈ സൂര്യഗ്രഹണം അശുഭകരമാണെന്ന് നോക്കാം...
Also Read: Best Husband: ഈ 4 രാശിയിലുള്ള പുരുഷൻമാർ ഏറ്റവും നല്ല ഭർത്താവായിരിക്കും
ഈ രാശിക്കാർക്ക് ഗ്രഹണം അശുഭമാണ് (Eclipse is inauspicious for these zodiac signs)
2021-ലെ അവസാനത്തെ സൂര്യഗ്രഹണം 2021 ഡിസംബർ 4 ശനിയാഴ്ച നടക്കും. ഈ ദിവസം മാർഗശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസിയാണ്. ഇതിന് 15 ദിവസം മുമ്പ് കാർത്തിക മാസത്തിലെ പൗർണമിയിൽ ചന്ദ്രഗ്രഹണം ഉണ്ടായിരുന്നു. ഈ സൂര്യഗ്രഹണം ഡിസംബർ 4 ന് രാവിലെ 10:59 ന് ആരംഭിച്ച് 03:07 ന് അവസാനിക്കും. ഈ ഗ്രഹണം 5 രാശിക്കാർക്ക് ശുഭകരമല്ല.
മേടം (Aries): ഈ സൂര്യഗ്രഹണം മേടം രാശിക്കാർക്ക് അശുഭകരമാണ്. ഈ സൂര്യഗ്രഹണം അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇക്കാരണത്താൽ അവർ ഏതെങ്കിലും രോഗത്തിന്റെ പിടിയിൽ അകപ്പെടാം അല്ലെങ്കിൽ ഏതെങ്കിലും അപകടത്തിന് ഇരയായേക്കാം.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഈ ഗ്രഹണം അശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത് തർക്കങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്. സുഹൃത്തുക്കളുമായി തർക്കങ്ങൾ ഉണ്ടാകാം. കുടുംബത്തിൽ സംസാരിക്കുമ്പോഴും ശ്രദ്ധിക്കുക. കുട്ടികളെ ശ്രദ്ധിക്കുക.
തുലാം (Libra): തുലാം രാശിക്കാർക്ക് സൂര്യഗ്രഹണം അശുഭകരമായ ഫലം നൽകും. ദേഷ്യപ്പെടുന്നതിൽ നിന്നും ഒഴിവാക്കുക. ആരോടെങ്കിലും മോശമായ വാക്കുകൾ ഉപയോഗിക്കുന്നത് ദോഷം ചെയ്യും. ഗ്രഹണം ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.
Also Read: Viral Video: ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുന്ന കരി മൂർഖൻ..!
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാരുടെ മനസ്സിനെ സൂര്യഗ്രഹണം വളരെയധികം സ്വാധീനിക്കും. പിരിമുറുക്കവും അസ്വസ്ഥതയും ഉണ്ടാകാം അല്ലെങ്കിൽ നിങ്ങൾക്ക് ആശയക്കുഴപ്പം അനുഭവപ്പെടും. ജോലിസ്ഥലത്ത് ക്ഷമയോടെയിരിക്കുക.
ധനു (Sagittarius): ധനു രാശിക്കാർക്ക് സൂര്യഗ്രഹണം അനാവശ്യമായ തിരക്ക് കൊണ്ടുവരും. ഈ സമയത്ത് ചെലവുകൾ വർദ്ധിക്കും. ജോലികൾ പൂർത്തിയാക്കാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടിവരും. യാത്രകൾ ഉണ്ടാകാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...