New Delhi: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം (Solar Eclipse) ജൂൺ 10 നാണ് ഉണ്ടാകുന്നത്. വടക്കൻ ഹെമിസ്‌ഫെറിൽ ഉള്ളവർക്ക് മാത്രമാണ് ഈ വർഷത്തെ ആദ്യ സൂര്യ ഗ്രഹണം സാധിക്കുകയുള്ളു. ഈ പൂർണ സൂര്യ ഗ്രഹണത്തെ റിങ് ഓഫ് ഫയർ എന്നും അറിയപ്പെടാറുണ്ട്. നാസ നൽകുന്ന വിവരം അനുസരിച്ച് കാനഡ, ഗ്രീൻലാൻഡ്, റഷ്യ തുടങ്ങിയ  രാജ്യങ്ങൾക്കാണ് സൂര്യഗ്രഹണം കാണാൻ സാധിക്കുന്നത്. ചില രാജ്യങ്ങളിൽ ഭാഗികമായും സൂര്യ ഗ്രഹണം കാണാൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ (India) ചില പ്രദേശങ്ങളിൽ മാത്രമേ സൂര്യ ഗ്രഹണം കാണാൻ സാധിക്കുകയുള്ളു. അരുണാചൽ പ്രദേശ് പ്പോലെയുള്ള കിഴക്കൻ പ്രദേശങ്ങളായിലാണ് സൂര്യഗ്രഹണം കാണാൻ സാധിക്കുന്നത്. കൂടാതെ ലദ്ദാക്കിലും കാണാൻ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സൂര്യ ഗ്രഹണത്തിന് ചന്ദ്രൻ സൂര്യനെ 97 ശതമാനം മൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


ALSO READ: Solar Eclipse 2021: ഈ വര്‍ഷത്തെ സൂര്യഗ്രഹണത്തിന്‍റെ തിയതിയും സമയവും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മൂടുകയും സൂര്യന്റെ (Sun) കിരണങ്ങൾ വശങ്ങളിലൂടെ മാത്രം ഭൂമിയിൽ എത്തുകയും ചെയ്യുന്ന പ്രതിഭാസത്തയാണ് പൂർണ്ണ സൂര്യഗ്രഹണം എന്നും റിങ് ഓഫ് ഫയർ എന്നും വിളിക്കുന്നത്. പൂർണ സൂര്യഗ്രഹണം അഥവാ റിങ് ഓഫ് ഫയർ ഏകദേശം 4 മിനുറ്റുകളോളം നീണ്ട് നിൽക്കും.


ALSO READ: Solar Eclipse 2021: ഈ വർഷത്തെ ആദ്യ സൂര്യ ഗ്രഹണം ജൂൺ 10 ന്, ഈ നക്ഷത്രക്കാർ പ്രത്യേകം സൂക്ഷിക്കുക


ജൂൺ 10 ഉച്ചയ്ക്ക് 1.42 ഓടെയാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. വൈകിട്ട് 6.41 വരെ സൂര്യഗ്രഹണം (Solar Eclipse) നീണ്ട് നിൽക്കുകയും ചെയ്യും.  ഈ സൂര്യഗ്രഹണം ഏകദേശം 100 മിനിറ്റുകൾ നീണ്ട് നില്കും. കാനഡയിലെ ഒന്റാറിയോയിൽ സൂര്യൻ ഉദിക്കുന്നതോട് കൂടിയാണ് ഗ്രഹണം ആരംഭിക്കുന്നത്. വടക്കുകിഴക്കൻ സൈബീരിയയിലെ സൂര്യാസ്തമയത്തോടെ ഗ്രഹണം അവസാനിക്കുകയും ചെയ്യും.


ALSO READ:Solar Eclipse 2021: ഈ വർഷത്തെ സൂര്യഗ്രഹണത്തെ കുറിച്ച് അറിയേണ്ടതെല്ലാം


എന്നാല്‍, ജ്യോതിഷമനുസരിച്ച്, സൂര്യഗ്രഹണത്തിന്‍റെ  സ്വാധീനം ലോകമെമ്പാടും ഉണ്ട്. ഓരോരുത്തർക്കും അതിന്‍റെ   നല്ലതും ചീത്തയുമായ ഫലങ്ങൾ നേരിടേണ്ടിവരും.  സൂര്യഗ്രഹണം നടക്കുന്ന ജൂൺ 10നാണ് ശനി ജയന്തിയും  അമാവാസിയും.  ജ്യോതിഷപ്രകാരം 2021ലെ ഈ സൂര്യഗ്രഹണം  സവിശേഷമാണ്, കാരണം ശനി ജയന്തിയിൽ  സൂര്യഗ്രഹണം സംഭവിക്കുന്നു എന്നത് തന്നെ. 148 വർഷത്തിനുശേഷമാണ് ഇപ്രകാരം സംഭവിക്കുന്നത്‌. ഇത്തരത്തില്‍ സൂര്യഗ്രഹണ ദിവസം ശനി ജയന്തി സംഭവിച്ചത് 1873 മെയ് 26 നാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക