Solar Eclipse: 4 ദിവസത്തിന് ശേഷം ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം, അറിയേണ്ടതെല്ലാം
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 30 ശനിയാഴ്ച യാണ്. അന്നേ ദിവസം തന്നെയാണ് അമാവാസ്യയും വരുന്നത്. ശനിയാഴ്ച തെക്ക്,പടിഞ്ഞാറ്-ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക്, അന്റാര്‍ട്ടിക് സമുദ്രം എന്നിവയുടെ ഭാഗങ്ങളില്‍ ആണ് ഗ്രഹണം സംഭവിക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം 2022 ഒക്ടോബര്‍ 25 ന് നടക്കും. സൂര്യഗ്രഹണം ജ്യോതിഷവുമായി ബന്ധപ്പെട്ട വളരെ പ്രധാന ദിനമാണ്.
Solar Eclipse Date And Time: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 30 ശനിയാഴ്ച യാണ്. അന്നേ ദിവസം തന്നെയാണ് അമാവാസ്യയും വരുന്നത്. ശനിയാഴ്ച തെക്ക്,പടിഞ്ഞാറ്-ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക്, അന്റാര്‍ട്ടിക് സമുദ്രം എന്നിവയുടെ ഭാഗങ്ങളില്‍ ആണ് ഗ്രഹണം സംഭവിക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം 2022 ഒക്ടോബര്‍ 25 ന് നടക്കും. സൂര്യഗ്രഹണം ജ്യോതിഷവുമായി ബന്ധപ്പെട്ട വളരെ പ്രധാന ദിനമാണ്.
Also Read: Surya Grahan 2022: സൂര്യഗ്രഹണ സമയത്ത് ഓർമ്മിക്കാതെപോലും ഇക്കാര്യങ്ങൾ ചെയ്യരുത്!
എല്ലാ മാസവും കൃഷ്ണപക്ഷത്തിന്റെ പതിനഞ്ചാം ദിവസമാണ് അമാവാസി. ഈ തീയതിയിൽ കൃഷ്ണ പക്ഷം അവസാനിക്കുകയും അടുത്ത തീയതി മുതൽ ശുക്ല പക്ഷം ആരംഭിക്കുകയും ചെയ്യുന്നു. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രന്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇങ്ങനെ വരുമ്പോൾ ഈ സമയം സൂര്യന്‍ ഭാഗികമായി മറക്കപ്പെടുന്ന അവസ്ഥയുണ്ടാകും. സൂര്യനും ചന്ദ്രനും ഒരു ദിശയില്‍ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്. ജ്യോതിഷത്തിൽ ഈ ദിനത്തെ മോശമായാണ് കണക്കാക്കുന്നത്. ഈ ദിനത്തിൽ ചന്ദ്രൻ സൂര്യനെ മൊത്തത്തിലല്ല ഭാഗികമായി മാത്രം വലയത്തിലാക്കുന്നു അതുകൊണ്ടുതന്നെ ഭാഗിക സൂര്യഗ്രഹണമാണ് സംഭവിക്കുന്നതും. ശരിക്കും പറഞ്ഞാൽ ഇത്തവണ ഇന്ത്യയിൽ ഗ്രഹണം കാണില്ല അതായത് ഇന്ത്യയിൽ ദൃശ്യമാവില്ലയെന്ന് അർത്ഥം. ഈ സൂര്യ ഗ്രഹണം ഏപ്രിൽ 30 ന് അർദ്ധരാത്രി 12:15 മുതൽ പുലർച്ചെ 4:07 വരെയാണ് നടക്കുന്നത്.
Also Read: Viral Video: പെരുമ്പാമ്പും മുതലയും നേർക്കുനേർ, പിന്നെ സംഭവിച്ചത്..!
ഒരു വർഷത്തിൽ സാധാരണ അഞ്ച് ഗ്രഹണമാണ് സംഭവിക്കുന്നത് എന്നാൽ ഈ വർഷം നാല് ഗ്രഹണമാണ് സംഭവിക്കുന്നത്. ഈ സമയം രാശിപ്രകാരം പല മാറ്റങ്ങളും എല്ലാവരിലും ഉണ്ടാകും എന്നൊരു വിശ്വാസമുണ്ട്. എന്തായാലും ഈ വർഷത്തെ എല്ലാ ഗ്രഹണങ്ങളും ഭാഗികമായി നടക്കുന്നതായതിനാൽ ഇതിൽ സുതക് നിയമങ്ങൾ പാലിക്കപ്പെടണമെന്നില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക