സൂര്യഗ്രഹണം 2023: 2023 ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20 ന് സംഭവിക്കും. രാവിലെ 7.04 മുതൽ 12.29 വരെയാണ് സൂര്യ​ഗ്രഹണം. ശാസ്ത്രത്തോടൊപ്പം ജ്യോതിഷത്തിലും ഗ്രഹണത്തെ വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. കംബോഡിയ, ചൈന, അമേരിക്ക, സിംഗപ്പൂർ, തായ്‌ലൻഡ്, അന്റാർട്ടിക്ക, ഓസ്‌ട്രേലിയ, വിയറ്റ്‌നാം, തായ്‌വാൻ, പാപുവ ന്യൂ ഗിനിയ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണേന്ത്യൻ മഹാസമുദ്രം, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഈ ഗ്രഹണം ദൃശ്യമാകും. ഇന്ത്യയിൽ ഇത് ദൃശ്യമാകില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷപ്രകാരം ഈ വർഷത്തെ ആദ്യ ഗ്രഹണം മേടം രാശിയിലും അശ്വിനി നക്ഷത്രത്തിലുമാണ് സംഭവിക്കുന്നത്. 2023ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20 ന് സംഭവിക്കാൻ പോകുന്നു. ഇത് എല്ലാ രാശികളെയും ബാധിക്കുന്നു. എന്നാൽ ചില രാശിക്കാർക്ക് ഈ ​ഗ്രഹണം വളരെ അനുകൂലമായിരിക്കും. അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം...


ഇടവം - സൂര്യഗ്രഹണം ഇടവം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇടവം രാശിക്കാരിൽ സൂര്യഗ്രഹണത്തിന്റെ ഗുണഫലങ്ങൾ കാണാൻ കഴിയും. ശമ്പളം വർധിക്കാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.


Also Read: Budh Gochar 2023: ബുധ സംക്രമത്തിൽ കരിയറിൽ ഗുണം ലഭിക്കുന്നവർ ആരൊക്കെ?


 


മിഥുനം - ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം മിഥുന രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്ന മിഥുനം രാശിക്കാർക്ക് അവരുടെ ബിസിനസിൽ വലിയ വർധനവുണ്ടാകും.


ധനു - ഈ സൂര്യ​ഗ്രഹണം ഏറ്റവും അധികം ഭാ​ഗ്യം നൽകാൻ പോകുന്നത് ധനു രാശിക്കാർക്കാണ്. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ബിസിനസിൽ ലാഭത്തിന്റെ പുതിയ അവസരങ്ങൾ കണ്ടെത്താനാകും. ദാമ്പത്യ ജീവിതവും കുടുംബജീവിതവും സന്തോഷകരമായിരിക്കും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.