ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങളുടെ സംക്രമണത്തിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തിൽ കാണപ്പെടുന്നു. ഓരോ ഗ്രഹവും ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് അതിന്റേതായ നിശ്ചിത സമയത്ത് മാറുന്നുണ്ട്. സൂര്യൻ 30 ദിവസം ഒരു രാശിയിൽ നിൽക്കുന്നു. എല്ലാ മാസവും സൂര്യൻ അതിന്റെ സ്ഥാനം മാറ്റുന്നുണ്ട്. അത്തരത്തിൽ ഓഗസ്റ്റ് 17 ന് സൂര്യൻ അതിന്റെ അനുകൂല രാശിയായ ചിങ്ങത്തിൽ പ്രവേശിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷ പ്രകാരം, സൂര്യന്റെ സംക്രമത്തിന്റെ സ്വാധീനം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തിൽ പ്രതിഫലിക്കും. എന്നാൽ ഈ 5 രാശിക്കാർക്ക് പ്രത്യേകിച്ച് ശുഭകരമായ ഫലങ്ങൾ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. സൂര്യന്റെ സംക്രമത്തിൽ നിന്ന് ഏത് രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുമെന്നാണ് ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണമെന്നും ഇതിൽ വ്യക്തമാക്കുന്നു. 


ഈ 5 രാശിക്കാർക്കിത് സുവർണ്ണ നേട്ടം... 


ജ്യോതിഷ പ്രകാരം, സൂര്യൻ എല്ലാ മാസവും അതിന്റെ സ്ഥാനം മാറ്റുന്നു. ഇത്തവണ ഓഗസ്റ്റ് 17 ന് സൂര്യൻ തന്റെ പ്രിയപ്പെട്ട ചിങ്ങം രാശിയിൽ പ്രവേശിക്കാൻ പോകുന്നു. അത്തരമൊരു സാഹചര്യത്തിൽ ഏരീസ്, മിഥുനം, ചിങ്ങം , കന്നി, ധനു എന്നീ രാശിക്കാർക്ക് കൂടുതൽ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നു. 


ALSO READ: ശനി വക്രി: പണമെണ്ണി തളരും..! ഈ രാശിക്കാർക്ക് ഇനി കുബേരയോ​ഗം


സൂര്യന്റെ സംക്രമം കാരണം, ഈ രാശിയിൽ ഉള്ളവർക്ക് ജോലിയിലും ബിസിനസ്സിലും മികച്ച വിജയം ലഭിക്കും. അതോടൊപ്പം ഉദ്യോഗസ്ഥരുടെ സഹകരണവും ഓഫീസിലുണ്ടാകും. സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. കൂടാതെ ബിസ്സിനസ്സ് ചെയ്യുന്നവരാണെങ്കിൽ അതിൽ ലാഭമുണ്ടാക്കുകയും പുരോഗതിക്ക് വഴി തുറക്കുകയും ചെയ്യുന്നു. പണ ലാഭത്തിനൊപ്പം എവിടെയെങ്കിലും കുടുങ്ങി കിടക്കുന്ന പണവും ഈ സമയത്ത് വീണ്ടെടുക്കാനാകും. നിങ്ങൾ ഒരു വസ്തുവോ വാഹനമോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഈ സമയം അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.


ജാഗ്രത പാലിക്കേണ്ടവർ...


ജ്യോതിഷ പ്രകാരം ചിങ്ങം രാശിയിൽ സൂര്യന്റെ പ്രവേശനം വൃഷഭം, തുലാം, കുംഭം എന്നീ രാശിക്കാർക്ക് നല്ലതല്ല. ഈ സമയത്ത്, ഈ രാശിക്കാർ അവരുടെ ശാരീരിക ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അതേ സമയം പണവും പണമിടപാടുകളും സൂക്ഷിക്കുക. നഷ്ടത്തിന് സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ ആഡംബരം വർദ്ധിക്കും. ജോലിയിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. എന്നിരുന്നാലും, ബിസിനസ്സിൽ നഷ്ടമോ പണനഷ്ടമോ ഉണ്ടാകാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.