ന്യൂഡൽഹി: Operation Ganga: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള എയർഏഷ്യയുടെ പ്രത്യേക വിമാനം ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നും തിരിച്ച വിമാനം ഇന്ന് പുലർച്ചെ 4.30 ഓടെയാണ് ഡൽഹിയിലെത്തിയത്. വിമാനത്തിൽ 160 ഇന്ത്യൻ പൗരന്മാരാണ് ഉണ്ടായിരുന്നത്.  നാട്ടിൽ തിരികെ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും, കേന്ദ്ര സർക്കാർ വാഗ്ദാനം നൽകിയത് പോലെ എല്ലാ സജ്ജീകരണങ്ങളും ഹംഗറിയിൽ ഒരുക്കിയിരുന്നുവെന്നും തിരികെയെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു. 


Also Read: Russia Ukraine War: ഖാർകീവിലെ മുഴുവൻ പേരെയും ഒഴിപ്പിച്ചു; ശ്രദ്ധ ചെലുത്തുന്നത് സുമിയിലെന്ന് കേന്ദ്ര സർക്കാർ


യുക്രൈൻ കടന്നതിന് ശേഷം അതിർത്തിയിൽ ഇന്ത്യൻ എംബസി ഞങ്ങളെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും മടങ്ങി എത്തിയവർ പറഞ്ഞു. ഇന്ത്യൻ  പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്നും രക്ഷാദൗത്യത്തിൽ ഒരു പിഴയും ഉണ്ടാകാൻ അനുവദിക്കില്ലെന്നും ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.


Also Read: Viral Video: രവീന്ദ്ര ജഡേജയെ അനുകരിച്ച് ആനക്കുട്ടി! വീഡിയോ വൈറൽ


ഇതിനിടെ യുക്രൈനിലെ സംഘർഷ പ്രദേശത്തു നിന്നും ഇതുവരെ 15,920 ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചുവെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.