Russia Ukraine War: ഖാർകീവിലെ മുഴുവൻ പേരെയും ഒഴിപ്പിച്ചു; ശ്രദ്ധ ചെലുത്തുന്നത് സുമിയിലെന്ന് കേന്ദ്ര സർക്കാർ

Russia Ukraine War: റഷ്യൻ ആക്രമണം രൂക്ഷമായ ഖർകീവിൽ (Kharkiv) നിന്നും മുഴുവൻ ഇന്ത്യക്കാരേയും ഒഴിപ്പിച്ചതായി കേന്ദ്ര സർക്കാർ.    

Written by - Ajitha Kumari | Last Updated : Mar 6, 2022, 02:23 PM IST
  • ഖർകീവിൽ നിന്നും മുഴുവൻ ഇന്ത്യക്കാരേയും ഒഴിപ്പിച്ചതായി കേന്ദ്ര സർക്കാർ
  • സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിലാണ് കേന്ദ്രം
  • സുമിയിൽ ഏകദേശം 700 ഓളം വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുണ്ട്
Russia Ukraine War: ഖാർകീവിലെ മുഴുവൻ പേരെയും ഒഴിപ്പിച്ചു; ശ്രദ്ധ ചെലുത്തുന്നത് സുമിയിലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: Russia Ukraine War: റഷ്യൻ ആക്രമണം രൂക്ഷമായ ഖർകീവിൽ (Kharkiv) നിന്നും മുഴുവൻ ഇന്ത്യക്കാരേയും ഒഴിപ്പിച്ചതായി കേന്ദ്ര സർക്കാർ.  ഇപ്പോൾ സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിലാണ് കേന്ദ്രം കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.  ഓപ്പറേഷൻ ഗംഗയിലൂടെ യുക്രെയ്‌നിൽ നിന്നുള്ള ഇന്ത്യക്കാരെ അതിവേഗം ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്  കേന്ദ്രസർക്കാർ. 

Also Read: Viral video: റഷ്യൻ ഹെലികോപ്ടർ തകർത്ത് യുക്രൈന്റെ മിസൈൽ; വൈറൽ വീഡിയോ

സുമിയിൽ ഏകദേശം 700 ഓളം വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരമെന്ന് കേന്ദ്രവിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇവരെ മോചിപ്പിക്കുന്നതിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ ശ്രദ്ധചെലുത്തുന്നതെന്നും ഇവിടെ സംഘർഷം തുടരുന്നതും ഗതാഗത ബുദ്ധിമുട്ടുമാണ് രക്ഷാ ദൗത്യത്തിന് വെല്ലുവിളിയാകുന്നത്. വിദ്യാർത്ഥികളെ സുരക്ഷിതരായി ഇന്ത്യയിലേക്ക് എത്തിക്കാൻ എല്ലാമാർഗ്ഗങ്ങളും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Also Read: Viral Video: ചീറ്റപ്പുലിയില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍ പായുന്ന മാന്‍, ഒടുവില്‍..!

റഷ്യ ഇപ്പോൾ ശക്തമായ ആക്രമണം നടത്തുന്നത് സുമിയിലാണ്.  ഷെല്ലാക്രമണം തുടരുന്നത് ജീവനുതന്നെ അപകടമാണ്. എങ്കിലും വിദ്യാർത്ഥികൾ ക്യാമ്പസിൽ സുരക്ഷിതരാണെന്ന് മന്ത്രാലയം അറിയിച്ചു. അതുപോലെ അവിടെ നിന്നും ഡൽഹിയിലെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരളത്തിലേക്ക് മടങ്ങാനുള്ള പ്രത്യേക വിമാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News