Mercury Planet: ഈ 2 രാശിക്കാർക്ക് ലഭിക്കും ബുധന്റെ പ്രത്യേക കൃപ!
Mercury Planet: ജ്യോതിഷത്തിൽ 9 ഗ്രഹങ്ങളെ പരാമർശിച്ചിട്ടുണ്ട്. ഈ ഗ്രഹങ്ങളെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്നു.
Mercury Planet: ജ്യോതിഷത്തിൽ 9 ഗ്രഹങ്ങളെ പരാമർശിച്ചിട്ടുണ്ട്. ഈ ഗ്രഹങ്ങളെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്നു. ബുധനെ സംസാരം, ബുദ്ധി, ബിസിനസ്സ് എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. ബുധന്റെ കൃപയാൽ ബിസിനസ്സ്, വാക്സാമർത്ഥ്യ സംബന്ധമായ ജോലികളിൽ എല്ലാം വളരെയധികം വിജയം ലഭിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏത് രണ്ട് രാശികൾക്കാണ് ബുധന്റെ പ്രത്യേക കൃപയുണ്ടാകുന്നതെന്ന് നോക്കാം...
Also Read: കള്ളം പറയുന്നതിൽ സമർത്ഥരാണ് ഈ 4 രാശിക്കാർ, സൂക്ഷിക്കുക..!
മിഥുനം, കന്നി രാശികളുടെ അധിപനാണ് ബുധൻ
ജ്യോതിഷ പ്രകാരം മിഥുനം, കന്നി രാശികൾക്ക് ബുധ ഗ്രഹത്തിന് കൂടുതൽ സ്വാധീനമുണ്ട്. കാരണം ഈ രണ്ട് രാശികളുടെയും അധിപൻ ബുധനാണ്. ഈ രണ്ട് രാശിക്കാർക്കും ബുധന്റെ പ്രത്യേക അനുഗ്രഹമുണ്ട്. കൂടാതെ ബുധന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭൗതിക ജീവിതം സന്തോഷകരമായി തുടരുന്നു. പണത്തിന്റെ ബുദ്ധിമുട്ട് ഉണ്ടാകില്ല.
Also Read: ഫെബ്രുവരിയിൽ ഈ 5 രാശിക്കാരുടെ ഭാഗ്യം ഉദിക്കും, ഗ്രഹമാറ്റം നേട്ടങ്ങൾ നൽകും
മിഥുനം (Gemini)
ഈ രാശിക്കാർ സ്വതന്ത്രരും ബുദ്ധിയുള്ളവരുമായി കണക്കാക്കപ്പെടുന്നു. പല തരത്തിലുള്ള കഴിവുകളും ഇക്കൂട്ടരിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇതോടൊപ്പം പ്രണയ ജീവിതത്തിന്റെ വെല്ലുവിളികളെയും ഇവർ ധൈര്യപൂർവം നേരിടുന്നു. ഇതുകൂടാതെ ബുധൻ ഗ്രഹത്തിന്റെ സ്വാധീനം കാരണം ഈ രാശിക്കാർ ബിസിനസ്സ്, വാക്സാമർത്ഥ്യം കാണിക്കേണ്ടതായ ജോലികൾ എന്നിവയിൽ വളരെയധികം വിജയിക്കുന്നു.
കന്നി രാശി (Virgo)
ഈ രാശിക്കാർ ചെറിയ ചെറിയ കാര്യങ്ങൾക്ക് ദേഷ്യപ്പെടുമെങ്കിലും ഹൃദയശുദ്ധിയുള്ളവരായിരിക്കും. കന്നി രാശിക്കാർ അവരുടെ വാക്കുകളിലൂടെ ഒരാളെ വളരെ വേഗത്തിൽ ആകർഷിക്കുന്നു. ബുധൻ ഈ രാശിയിൽ ശക്തനാണ്. ഇതുമൂലം ഈ രാശിക്കാർക്ക് ജീവിതത്തിൽ എല്ലാ സുഖസൗകര്യങ്ങളും ലഭിക്കുന്നു. സമർത്ഥമായി പണം സമ്പാദിക്കുന്നതിൽ ഈ രാശിക്കാർ മറ്റുള്ളവരേക്കാൾ മുന്നിൽ നിൽക്കുന്നു. കൂടാതെ ഈ രാശിക്കാർ സന്തോഷത്തിനുള്ള മാർഗങ്ങൾക്കായി പരസ്യമായി പണം ചെലവഴിക്കുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...