Akshaya Tritiya 2022: എല്ലാ വർഷവും വൈശാഖ ശുക്ല പക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഈ ദിനം വളരെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. വിശ്വാസമനുസരിച്ച് അക്ഷയതൃതീയ ദിനത്തിൽ ദാനധർമ്മം, യാഗം, തപസ്സ് എന്നിവ ചെയ്യുന്നത് ഉത്തമമാണ് എന്നാണ്. ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് ഒരു പതിവ് ആചാരമാണ്. ഈ വർഷത്തെ അക്ഷയ തൃതീയ നാളിൽ ഈ 4 രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ ലഭിക്കും.  അത് ഏതൊക്കെ രതിക്കാരാണെന്ന് നമുക്ക് നോക്കാം..


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Akshaya Tritiya 2022: എന്തെല്ലാം ചെയ്യാം? ചെയ്യാൻ പാടില്ല? അക്ഷയ തൃതീയ നാളിൽ അറിയേണ്ടതെല്ലാം


ഇടവം (Taurus):  അക്ഷയതൃതീയ (Akshaya Tritiya) ദിനത്തിൽ ഇടവം രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലി പൂർത്തിയാക്കാൻ കഴിയും. പുതിയ ജോലി ആരംഭിക്കുന്നതിന് അനുകൂല സമയം. പണം  സ്വരൂപിക്കുന്നതിൽ വിജയിക്കും. മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും.


കർക്കടകം (Cancer):  അക്ഷയതൃതീയ ദിനം കർക്കടക രാശിക്കാർക്കും വളരെ നല്ലതാണ്. ഈ ദിവസം ഈ രാശിക്കാർക്ക് എല്ലാ ജോലിയിലും വിജയം നേടാൻ കഴിയും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ശമ്പളം കൂടാൻ സാധ്യത. യാത്രകളിലൂടെയും പണം ഉണ്ടാക്കാം. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി നേടാം.


Also Read: Akshaya Tritiya 2022: അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം മാത്രമല്ല ഈ സാധനങ്ങൾ വാങ്ങുന്നതും വളരെ ശുഭകകരം!


ധനു (Sagittarius): അക്ഷയതൃതീയ (Akshaya Tritiya) ദിനമായ ഇന്ന് ധനു രാശിക്കാർക്ക് അനുകൂലമാണ്. ഭാഗ്യത്തിന്റെ പിന്തുണയാൽ നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. കെട്ടിടമോ വാഹനമോ വാങ്ങാനുള്ള യോഗം. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ധനലാഭമുണ്ടാകും.


മകരം (Capricorn):  മകരം രാശിക്കാർക്ക് അക്ഷയതൃതീയ ദിനം അനുകൂലമായിരിക്കും. ഈ ദിവസം നിങ്ങളുടെ കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. തർക്കങ്ങളിൽ നിന്ന് മുക്തി. സാമ്പത്തികം ശക്തമാകും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. കുടുംബാന്തരീക്ഷം സുഖകരമായിരിക്കും.


 



(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.