Akshaya Tritiya 2022: എന്തെല്ലാം ചെയ്യാം? ചെയ്യാൻ പാടില്ല? അക്ഷയ തൃതീയ നാളിൽ അറിയേണ്ടതെല്ലാം

ഈ ദിവസം, ദേവന്മാരുടെയും പൂർവ്വികരുടെയും പേരിൽ ദാനം ചെയ്യുന്നതും മഹാലക്ഷ്മി പ്രസാദത്തിന് വഴി വെക്കുകയും ചെയ്യുന്നു

Written by - Zee Malayalam News Desk | Last Updated : May 3, 2022, 08:22 AM IST
  • സ്വർണ്ണവും വെള്ളിയും ഈ നാളിൽ വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു
  • മഹാ വിഷ്ണുവിനും ലക്ഷ്മി ദേവിക്കും വിഗ്രഹങ്ങളിൽ അക്ഷതം സമർപ്പിച്ച് പ്രാർഥിക്കാം
  • പിതൃ ദോഷങ്ങളിൽ നിന്നും ഇത് രക്ഷ നേടി തരും
Akshaya Tritiya 2022: എന്തെല്ലാം ചെയ്യാം? ചെയ്യാൻ പാടില്ല? അക്ഷയ തൃതീയ നാളിൽ അറിയേണ്ടതെല്ലാം

Akshaya Tritiya 2022: ഐശ്വര്യത്തിൻറെ നാളുകളാണ് അക്ഷയതൃതീയ കൊണ്ട് അർഥമാക്കുന്നത്.  സമ്പത്തിൻറെ ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം അക്ഷയ തൃതീയ നാളിൽ കൂടുതൽ ഉണ്ടാവുമെന്ന് കരുതുന്നു. അക്ഷയ തൃതീയ ദിനം ദാന ധർമ്മങ്ങൾ ചെയ്യാൻ ഉത്തമം എന്നും കരുതുന്നുണ്ട്. അക്ഷയതൃതീയ നാളിൽ ചെയ്യുന്ന പുണ്യകർമങ്ങൾ ഒരിക്കലും പാഴാകില്ല എന്നും വിശ്വസിക്കപ്പെടുന്നു.

വൈശാഖ മാസത്തിലെ കൃഷ്ണപക്ഷം മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആചരിക്കുന്നത്. ഈ വർഷം 2022 മെയ് 3 നാണ് ഇത്. സ്വർണ്ണവും വെള്ളിയും ഈ  നാളിൽ വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.  അക്ഷയ തൃതീയ ദിനത്തിൽ  സത്യയുഗവും ത്രേതായുഗവും ആരംഭിച്ചെന്നും ദ്വാപരയുഗവും അവസാനിച്ചുവെന്നും കണക്കാക്കപ്പെടുന്നു.

അക്ഷയ തൃതീയ ദിനത്തിൽ വെള്ളം, കുംഭം, പഞ്ചസാര, ഫാൻ, കുട മുതലായവ ദാനം ചെയ്യുന്നത് നല്ലതാണെന്നും ഒരു ആചാരമുണ്ട്. ശർക്കര, ബർഫി, വെള്ള വസ്ത്രങ്ങൾ, ഉപ്പ്, സിറപ്പ്, അരി, വെള്ളി എന്നിവ നിറച്ച കുടവും ഈ ദിവസം കൊടുക്കാം.

Also Read: Akshaya Tritiya 2022: അക്ഷയതൃതീയ ദിനത്തിൽ 3 രാജയോഗങ്ങൾ! ഈ ദിനം നടത്തുന്ന ഷോപ്പിംഗ് വൻ ഐശ്വര്യം നൽകും

പിതൃക്കളെ സന്തോഷിപ്പിക്കുക

ഈ ദിവസം, ദേവന്മാരുടെയും പൂർവ്വികരുടെയും പേരിൽ ദാനം ചെയ്യുന്നതും മഹാലക്ഷ്മി പ്രസാദത്തിന് വഴി വെക്കുകയും ചെയ്യുന്നു.  ഈ ദിവസം പൂജ നടത്തുമ്പോൾ മഹാ വിഷ്ണുവിനും ലക്ഷ്മി ദേവിക്കും വിഗ്രഹങ്ങളിൽ അക്ഷതം സമർപ്പിച്ച് പ്രാർഥിക്കാം. പിതൃ ദോഷങ്ങളിൽ നിന്നും ഇത് രക്ഷ നേടി തരും എന്നും വിശ്വസിക്കുന്നു.

പൂർവ്വികർക്ക് ഇക്കാലത്ത് തർപ്പണം നൽകുന്നത് വളരെ ഗുണകരമാണ്. കുടുംബത്തിലെ വിഷമതകൾ നീങ്ങാൻ അക്ഷയ തൃതീയ  നാളാണ് നല്ലത്. പൂർവ്വിക മോക്ഷത്തിനായി ഭഗവത് ഗീത 7-ാം അദ്ധ്യായം കൂടി പാരായണം ചെയ്യുകയും മഹാ വിഷ്ണുവിനെ പൂജിക്കുകയും ചെയ്യാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News