കൊല്ലം ജില്ലയിലെ ചവറ - പൊന്മാന മേഖലയിൽ അറബി കടലിനും (Sea)കായലിനും നടുവിലുള്ള തുരുത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് (Temple) കാട്ടിൽ മേക്കതിൽ. മണി വഴിപാടാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. മനസ്സിൽ ആഗ്രഹം പറഞ്ഞ് ക്ഷേത്ര മുറ്റത്തെ ആൽമരത്തിൽ മണി കെട്ടിയാൽ ഏത് ആഗ്രഹവും സാധിക്കാമെന്നാണ് ഭക്തരുടെ വിശ്വാസം. ഇതിനായി ആയിരങ്ങളാണ് ചങ്ങാടം കയറി ഇവിടെ എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2006ൽ സുനാമി (Tsunami) വന്നപ്പോൾ ഈ ക്ഷേത്രത്തിന് ചുറ്റും തിരമാലകൾ ആഞ്ഞടിച്ചെങ്കിലും ആ തിരകളെയും ഈ ക്ഷേത്രം അതിജീവിച്ചിരുന്നു. ഇത് കട്ടിലമ്മയുടെ ശക്തിമൂലമാണെന്നാണ് ഭക്തരുടെ വിശ്വാസം.  കൊല്ലം - ആലപ്പുഴ ദേശീയ പാതയിൽ (National Highway) ശങ്കരമംഗലത്ത് നിന്ന് കുറച്ച് ഉള്ളിലേക്ക് സഞ്ചരിച്ചാൽ കൊട്ടാരത്തിന് കടവിൽ എത്തി ചേരും. ഇവിടെ നിന്ന് ക്ഷേത്ര സമിതി ഒരുക്കിയ ജങ്കാർ മാത്രമേ ക്ഷേത്രത്തിലെത്താൻ യാത്ര മാർഗമായി ഒള്ളു. ഈ ജങ്കാർ സൗകര്യം തികച്ചു സൗജന്യമാണ് എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.


ALSO READ: Mahabharat മായി ബന്ധപ്പെട്ട നിരവധി secrets ഈ ഗുഹയിൽ ഒളിഞ്ഞിരിക്കുന്നു!


കട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ ദേവി (Devi) ഭദ്രകാളി രൂപത്തിലാണ് ദർശനം നൽകുന്നത്. ഗണപതി, ദുർഗ്ഗാദേവി, യോഗീശ്വരൻ, മാടൻ തമ്പുരാൻ, നാഗദൈവങ്ങൾ തുടങ്ങിയവരും ഇവിടെ പ്രതിഷ്ഠ്യായി ഉണ്ട്. മണി വഴിപാട്/ മണി നേർച്ചയാണ് ഇവിടത്തെ പ്രധാന വഴിപാട്. പണ്ട് വൃശ്‌ചിക മഹോത്സവത്തിന് കൊടിയേറിയപ്പോൾ അതിൽ നിന്ന് ഒരു മാണി വീഴുകയും അതെടുത്ത് ആലിൽ കെട്ടിയ പൂജാരിക്ക് അഭിവൃദ്ധി ഉണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്ന് നടത്തിയ ദേവപ്രശ്നത്തിൽ ആലിൽ മണി കെട്ടുന്നത് ഉത്തമമാണെന്ന് തെളിഞ്ഞു.


ALSO READ: ഗായത്രി മന്ത്രം ദിവസവും ജപിക്കുന്നത് ഉത്തമം


രാവിലെ 5 മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 8 വരെയുമാണ് ക്ഷേത്രത്തിൽ ദർശനം അനുവദിക്കുന്നത്. ഇവിടത്തെ വർഷത്തിൽ ഒരു ദിവസം മാത്രം നടത്തുന്ന ചതുർശം എന്ന നിവേദ്യവും വളരെ പ്രസിദ്ധമാണ്. ഇത് ലഭിക്കുന്നതിനായി മുൻകൂടി രസീത് വാങ്ങേണ്ടതാണ്. അതുപോലെ തന്നെ ഭക്തർക്കിടയിൽ വിശ്വാസം ഉയർത്തുന്ന ആറുനാഴി മഹാനിവേദ്യം, നാണയപറ, ദശാക്ഷരി ഹോമം എന്നിവയും വളരെ പ്രസിദ്ധമാണ്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.