Astro Tips for Sunday: ഹൈന്ദവ വിശ്വാസമനുസരിച്ച്‌ ആഴ്ച്ചയിലെ ഓരോ ദിവസവും ഓരോ ദേവീ ദേവതകൾക്കായി സമർപ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച്‌ ഞായറാഴ്ച ദിവസം സൂര്യ ദേവനെയാണ് ആരാധിക്കുന്നത്. നിങ്ങൾ ജീവിതത്തിൽ സമ്പത്തും കീർത്തിയും ആഗ്രഹിക്കുന്നുവെങ്കിൽ സൂര്യ ദേവനെ ആരാധിക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

വിശ്വാസമനുസരിച്ച്‌ ഞായറാഴ്ച ദിവസം സൂര്യദേവനെ ആരാധിക്കുന്നു.  എല്ലാ ദിവസവും സൂര്യ ദേവന് ജലം അർപ്പിക്കുന്നത് ശുഭകരമാണ് എങ്കിലും ഞായറാഴ്ചകളിൽ സൂര്യദേവന് ജലം അർപ്പിക്കുന്നത് ഏറെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു.


Also Read:   Office Vastu Tips: ഉന്നതവിജയം നേടാന്‍ നിങ്ങളുടെ ഓഫീസില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കാം


ഞായറാഴ്ചകളിൽ പുലർച്ചെ സൂര്യദേവന് ജലം അർപ്പിച്ചത് കൂടാതെ, ചില പ്രത്യേക നടപടികൾകൂടി  സ്വീകരിച്ച് നിങ്ങൾക്ക് സൂര്യ ദേവന്‍റെ അനുഗ്രഹം പ്രാപിക്കാം. 


Also Read: Horoscope Today: ഇടവം രാശിക്കാർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ അവസാനിക്കും; ചിങ്ങം രാശിക്കാർക്ക് കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും- ഇന്നത്തെ രാശിഫലം


 സൂര്യ ദേവന്‍റെ അനുഗ്രഹത്തിനായി ഞായറാഴ്ച സ്വീകരിക്കേണ്ട  പ്രതിവിധികൾ


സൂര്യഭഗവാന്‍റെ അനുഗ്രഹം ലഭിക്കാൻ ഞായറാഴ്ച ദിവസം രാവിലെ രാവിലെ കുളി കഴിഞ്ഞ് ഉദയസൂര്യന് ജലം അർപ്പിക്കുക.  ജലം അർപ്പിക്കുന്നത് ചെമ്പ് പാത്രത്തിൽ ആയിരിക്കണം എന്ന കാര്യം ശ്രദ്ധിക്കുക. ഇതോടൊപ്പം, പൂക്കൾ, കുങ്കുമം, അക്ഷത്, കൽക്കണ്ടം എന്നിവയും സമർപ്പിക്കണം.


നിങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ, ഞായറാഴ്ച ദിവസം, ആൽമരത്തിൽ നിന്ന് പൊഴിഞ്ഞ ഒരു ഇല എടുത്ത് അതിൽ നിങ്ങളുടെ ആഗ്രഹം എഴുതുക. ഇതിനുശേഷം, ഇല ഒഴുകുന്ന വെള്ളത്തിൽ ഒഴുക്കിവിടുക. 


ഞായറാഴ്ച ചൂൽ  വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു, അതിനാൽ, ഈ ദിവസം 3 ചൂലുകൾ വാങ്ങി ഏതെങ്കിലും ക്ഷേത്രത്തിലേക്ക് ദാനം ചെയ്യണം. ഈ പ്രതിവിധി  നിങ്ങളുടെ ഭാഗ്യോദയത്തിന് ഉപകരിയ്ക്കും. 
 
നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും പ്രശസ്തിയും ലഭിക്കണമെങ്കിൽ, ഞായറാഴ്ച ആൽമരത്തിന്‍റെ ചുവട്ടിൽ നാല് മുഖമുള്ള, നാല് തിരിയിട്ട വിളക്ക് കത്തിയ്ക്കുക. ഇതിൽ കടുകെണ്ണയാണ്  ഉപയോഗിക്കേണ്ടത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ കാണുവാൻ സാധിക്കും.  


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ