Success Mantra: ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും അർച്ചനകളും നടത്തുന്നത് നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കും ദുരിതങ്ങൾക്കും അറുതി വരുമെന്നാണ് വിശ്വാസം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Mars Transit 2023: ഒക്ടോബര്‍ മാസം ഈ രാശിക്കാര്‍ക്ക് നല്‍കും അടിപൊളി ഭാഗ്യം!! ചൊവ്വ സംക്രമണം നല്‍കും പണത്തിന്‍റെ പെരുമഴ 
 
വിശ്വാസമനുസരിച്ച് ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച  നിയമപ്രകാരം ഗണപതിയെ ആരാധിക്കുന്നതിലൂടെ വ്യക്തിയുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും നീങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു. 


Also Read:  Home Painting: വീട് പെയിന്‍റ് ചെയ്യുമ്പോള്‍ ഈ നിറങ്ങള്‍ ഒഴിവാക്കാം, കാരണമിതാണ് 
 
ഗണപതിയെ  വിഘ്നഹർത്ത അല്ലെങ്കില്‍ സങ്കടമോചകന്‍ എന്നാണ് വിളിക്കുന്നത്. നിങ്ങൾ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ബുധനാഴ്ച ഗണപതിയെ ആരാധിക്കണം. ഇതുകൂടാതെ, ചില നടപടികൾ സ്വീകരിക്കുന്നതിലൂടെ, നിങ്ങൾക്ക് ജോലിയിലും വിജയം ലഭിക്കും


ബുധനാഴ്ച പ്രത്യേക ഗണപതി പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുന്നു. നിയമപ്രകാരം ഗണപതിയെ ആരാധിക്കുകയാണെങ്കിൽ, എല്ലാപ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നീങ്ങുമെന്നാണ് വിശ്വാസം. ഗണപതിക്ക് മഞ്ഞനിറം വളരെ പ്രിയപ്പെട്ടതാണെന്നും ഈ ദിവസം പൂജിക്കുമ്പോൾ മഞ്ഞപ്പൂക്കൾ സമർപ്പിക്കണമെന്നും പ്രത്യേകം ഓർമ്മിക്കുക


നിങ്ങള്‍ ജീവിതത്തിൽ മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ നേരിടുകയാണ് എങ്കില്‍ ബുധനാഴ്ച നടത്തുന്ന ചില പ്രത്യേക നടപടികളിലൂടെ ഇതില്‍ നിന്നെല്ലാം മോചനം ലഭിക്കും.  ഗണപതിയെ പ്രസാദിപ്പിക്കുക, നിങ്ങള്‍ ചെയ്യുന്ന ഈ ചെറിയ  പ്രതിവിധി നിങ്ങളുടെ എല്ലാ വിഷമങ്ങളും ദുരിതങ്ങളും മാറ്റും. അതിനായി ചെയ്യേണ്ടത് ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് കൊടുക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകും. 


ഒരുപാട് പ്രയത്നിച്ചിട്ടും നിങ്ങൾക്ക് ഒരു ജോലിയില്‍ വിജയം നേടാൻ കഴിയുന്നില്ലെങ്കിൽ, നിരാശപ്പെടരുത്, പകരം ബുധനാഴ്ച ഗണപതി ക്ഷേത്രത്തിൽ  മഞ്ഞ പുഷ്പങ്ങൾ, മോദക് അല്ലെങ്കില്‍  ലഡ്ഡു എന്നിവ സമർപ്പിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ  ഗണപതി സന്തുഷ്ടനാകുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം.


നിങ്ങളുടെ ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടാന്‍ ബുധനാഴ്ച ഗണപതിക്ക് പാല്‍പ്പായാസം സമർപ്പിക്കുക. 


സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അകറ്റാൻ ഗണപതിയോടൊപ്പം ദുർഗ്ഗാദേവിയെയും ബുധനാഴ്ച ആരാധിക്കണം. ഇത് തികച്ചും ലാഭകരമാണ്.  
മാനസിക പിരിമുറുക്കം നേരിടുന്നവരും ബുധനാഴ്ച ഗണപതിയെ പൂജിക്കുക, ഇത് വ്യക്തിയുടെ എല്ലാ ദുരിതങ്ങളും ഇല്ലാതാക്കും.


ഇതുകൂടാതെ ബുധനാഴ്ച ഗണപതിയെ ഈ മന്ത്രം കൊണ്ട് ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ വിഷമതകളും അകറ്റുന്നു. ഗണപതിയെ ആരാധിക്കുമ്പോൾ, 'ഓം ഗണപതയേ നമഃ' അല്ലെങ്കിൽ 'ശ്രീ ഗണേശായ നമഃ' എന്ന മന്ത്രം ജപിക്കുക.


നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. അവ സ്വീകരിക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധനെ സമീപിക്കുന്നത് ഉറപ്പാക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം