Palmistry: നിങ്ങള്‍ പലപ്പോഴും കേട്ടിട്ടുണ്ടായിരിക്കാം കൈരേഖകള്‍ ഒരു മനുഷ്യന്‍റെ വിധി പറയാറുണ്ട് എന്നത്.  ഈ രേഖ നമ്മുടെ ഭാഗ്യവും ഭാഗ്യക്കേടും മനസിലാക്കാന്‍ സഹായിക്കും എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ കൈപ്പത്തിയിലെ ഓരോ രേഖകളും പ്രാധാന്യമുള്ളതാണ്. അതുപോലെതന്നെ കൈപ്പത്തിയിലെ ചില പ്രത്യേക അടയാളങ്ങൾ ഭാവിയെക്കുറിച്ചും സൂചിപ്പിക്കുന്നു. കൈപ്പത്തിയില്‍ കാണപ്പെടുന്ന ചില അടയാളങ്ങൾ വളരെ ശുഭകരവും വരും കാലത്തെ സാമ്പത്തിക നേട്ടങ്ങളെ കുറിച്ചുള്ള സൂചനയുമാണ്.  ഈ അടയാളങ്ങൾ ജീവിതത്തിൽ ലഭിക്കുന്ന ധനത്തിനേയും സമ്പത്തിനേയും സൂചിപ്പിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rahu Gochar 2022: രാഹുമാറ്റം ഈ 4 രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടം 


ഹസ്തരേഖാ ശാസ്ത്രമനുസരിച്ച് കൈരേഖകളില്‍ ആളുകളുടെ ജീവിതത്തിന്റെ ഭാവി മറഞ്ഞിരിക്കുന്നുവെന്നാണ്. ഹസ്തരേഖാ ശാസ്ത്രത്തിൽ ഉള്ളംകൈയിലെ പല അടയാളങ്ങളും ശുഭകരമായി കണക്കാക്കുന്നു. കൈപ്പത്തിയിലെ അടയാളങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വിവിധ  തരത്തിലുള്ള അടയാളങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിലെ പുരോഗതിയേയും തകർച്ചയേയും സൂചിപ്പിക്കുന്നു. ഈ അടയാളങ്ങളിൽ പലതും വളരെ നല്ലതും ശുഭകരവുമാണ് എന്നാല്‍ ചിലത് അശുഭകരവുമാണ്. കൈകളിൽ കാണപ്പെടുന്ന ഇത്തരം അടയാളങ്ങളെ കുറിച്ച് നമുക്ക് അറിയാം...


Also Read: Surya Gochar 2022: സൂര്യൻ കുംഭ രാശിയിൽ: ഈ 5 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിച്ചു! 


 


കൈപ്പത്തിയിൽ സ്വസ്തികയുടേയും പത്മത്തിന്റേയും രേഖകള്‍ 


കൈപ്പത്തിയിൽ സ്വസ്തിക ചിഹ്നമുള്ള വ്യക്തി ധനികനും സ്ഥാനമാനങ്ങളുള്ളവരും മതപരമായ സഞ്ചാരിയും പ്രഗത്ഭനുമാണ്. പത്മ അടയാളം ആരുടെ കൈയിലാണ് ഉള്ളത് അത് മതപരമായ പ്രവണതയെ സൂചിപ്പിക്കുന്നു. അത്തരത്തിലുള്ള ഒരാൾ എല്ലാത്തിലും വിജയിക്കും, രാജാവിനെപ്പോലെ ജീവിക്കും ശക്തനുമായിരിക്കും. 


Also Read: Saturn Rise 2022: ശനിയുടെ ഉദയം; 33 ദിവസങ്ങൾക്ക് ശേഷം ഈ 4 രാശിക്കാരുടെ തലവര മാറിമറിയും!


കുടയുടെ അടയാളം


കയ്യിൽ ഒരു കുടയുടെ അടയാളമുണ്ടെങ്കിൽ ഇത്തരക്കാര്‍ ഒരു രാജാവിനെപ്പോലെ ജീവിക്കും.


ശംഖിന്റെ അടയാളം


കൈപ്പത്തിയിൽ ശംഖിന്റെ അടയാളമുണ്ടെങ്കിൽ ആ വ്യക്തി ധാരാളം കടൽ യാത്രകൾ നടത്തുന്നു. ഇവര്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് വിദേശയാത്ര നടത്തു. കൈപ്പത്തിയിൽ വാളിന്റെ അടയാളം അപൂർവമാണ്, അത് വളരെ ഭാഗ്യവാന്മാരുടെ കൈകളിൽ ദൃശ്യമാണ്.


Also Read: Horoscope February 15, 2022: കന്നി രാശിക്കാർ ഇന്ന് പണത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണം


ചക്രത്തിന്‍റെ അടയാളം


ചക്രം വിഷ്ണുവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൈനോട്ടം അനുസരിച്ച് ഈ അടയാളം വളരെ ഭാഗ്യവാന്മാരുടെ കൈപ്പത്തിയിൽ കാണപ്പെടുന്നു. ചക്രത്തിന്റെ ഒരു അടയാളം ഉണ്ടെങ്കിൽ ആ വ്യക്തി സമ്പന്നനും ഐശ്വര്യമുള്ളവനുമായി മാറുന്നു.


കലശത്തിന്‍റെ അടയാളം


ഒരു വ്യക്തിയുടെ കൈയിൽ കലശത്തിന്‍റെ അടയാളമുണ്ടെങ്കിൽ അവൻ ക്ഷേത്ര നിർമ്മാതാവും ദാതാവും തീർത്ഥാടന നായകനുമാണ്. അതേസമയം മത്സ്യത്തിന്റെ അടയാളമുള്ള വ്യക്തി ഭാഗ്യവാനാണ്.  ആരുടെ കയ്യിലാണോ ക്രോസ് അതായത് കുരിശിന്റെ അടയാളം ഉള്ളത് അവരില്‍ സന്തോഷം നഷ്ടപ്പെടുന്നു.


Also Read: Surya Rashi Parivartan: ഈ 4 രാശിക്കാരുടെ ഭാഗ്യം അടുത്ത ഒരു മാസത്തേക്ക് 'സൂര്യനെ' പോലെ തിളങ്ങും!


കൈപ്പത്തിയിലെ താമര ചിഹ്നം


ഹസ്തരേഖാശാസ്ത്രമനുസരിച്ച് കൈപ്പത്തിയിൽ താമരയുടെ ചിഹ്നമുള്ള ഒരാൾക്ക് ശാശ്വതമായ ഭാഗ്യവും രാജ്യവും ലഭിക്കും. കൂടാതെ അത്തരമൊരു വ്യക്തി തന്റെ ജീവിതത്തിൽ വലിയ വ്യവസായിയായി മാറുന്നു. ഇത്തരക്കാരും അഹങ്കാരികളാണ്.


കൈപ്പത്തിയിലെ താമര ചിഹ്നം


ഹസ്തരേഖാശാസ്ത്രമനുസരിച്ച്, കൈപ്പത്തിയിൽ താമര ചിഹ്നമുള്ള ഒരാൾക്ക് ശാശ്വതമായ ഭാഗ്യവും രാജ്യവും ലഭിക്കും. കൂടാതെ, അത്തരമൊരു വ്യക്തി തന്റെ ജീവിതത്തിൽ വലിയ വ്യവസായിയായി മാറുന്നു. ഇത്തരക്കാരും അഹങ്കാരികളുമാണ്.


 



 


(Disclaimer:ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.