Guru Gochar in Mesh Rashi 2023: 2023ലെ തുടക്കത്തിൽ തന്നെ വിവിധ ഗ്രഹങ്ങളുടെ രാശിമാറ്റം ആരംഭിച്ചിട്ടുണ്ട്. ജ്യോതിഷ പ്രകാരം ഒരു ഗ്രഹം ഒരു രാശി വിട്ട് മറ്റൊരു രാശിയിൽ പ്രവേശിക്കുമ്പോൾ അതിന്റെ പ്രഭാവം പ്രപഞ്ചം മുഴുവൻ കാണപ്പെടുമെന്നാണ്. ഈ സംക്രമം പല രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും.  തുടർന്ന് പലർക്കും നഷ്ടങ്ങൾ നേരിടേണ്ടിവരും. രണ്ട് മാസത്തിന് ശേഷം വലിയ ഒരു ഗ്രഹ സംക്രമണം നടക്കാൻ പോകുകയാണ്.  അതായത് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും വ്യാഴവും ഒരേ രാശിയിൽ സംഗമിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഫെബ്രുവരിയിലെ ഭാഗ്യ രാശികൾ ആരൊക്കെയാണ്, അറിയാം..


ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഈ വർഷം ഏപ്രിൽ 22 ന് വ്യാഴം മേട രാശിയിൽ പ്രവേശിക്കും.  ഈ രാശിയിൽ സൂര്യദേവൻ നേരത്തേയുണ്ട്.  ഈ സാഹചര്യത്തിൽ 12 വർഷത്തിന് ശേഷം മേടരാശിയിൽ സൂര്യനും വ്യാഴവും ചേർന്നുള്ള അപൂർവ സംഗമം ഉണ്ടാകും.  ഈ രണ്ട് ഗ്രഹങ്ങളേയും ക്ഷേമത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഘടമായിട്ടാണ് കണക്കാക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ 3 രാശികളിലുള്ള ആളുകൾക്ക് അവരുടെ ജോലിയിൽ വൻ പുരോഗതിയും ധനലാഭവും നൽകും. 2 മാസത്തിന് ശേഷം ഭാഗ്യം തിളങ്ങാൻ പോകുന്ന ആ മൂന്ന് രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.


Also Read: 4 Rajyog In 2023: 20 വർഷത്തിന് ശേഷം 4 രാജയോഗം, ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ! 


 


മീനം (Pisces): വ്യാഴത്തിന്റെയും സൂര്യന്റെയും സംയോഗം  മീന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ക്രമേണ മെച്ചപ്പെടാൻ സഹായിക്കും. നിങ്ങലേക്കുള്ള കടം കുറയാൻ തുടങ്ങും, പുതിയ സ്ഥലങ്ങളിൽ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. മറ്റുള്ളവർ നിങ്ങളുടെ സംസാരത്തിൽ മതിപ്പുളവാകും അതുവഴി സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. പണം കുടുങ്ങിക്കിടക്കുന്ന ബിസിനസുകാർക്ക് അത് തിരികെ ലഭിക്കാൻ സാധ്യത.


കർക്കിടകം (Cancer):  ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനം വർദ്ധിക്കുകയും നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുകായും ചെയ്യും.  പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അവരുടെ അന്വേഷണം പൂർത്തിയാകും. നിങ്ങൾ കടം കൊടുത്ത പണം പെട്ടെന്ന് തിരികെ ലഭിക്കും. ബിസിനസ്സിന് നല്ല സമയം.  പുതിയ നിരവധി ഡീലുകൾ കൈയിൽ വരാം. കോടതി സംബന്ധമായ കേസുകൾ നിങ്ങൾക്ക് അനുകൂലമായി പരിഹരിക്കപ്പെടും.


Also Read: ശനി ശുക്ര സംഗമം: ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ധനാഭിവ്യദ്ധി 


മേടം (Aries):  ജ്യോതിഷികൾ പറയുന്നതനുസരിച്ച് സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗത്തിൽ നിന്ന് നിങ്ങൾക്ക് വൻ ധനലാഭമുണ്ടാകും.   ജോലിയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ ആത്മീയതയ്‌ക്കോ വേണ്ടി ഒരു നീണ്ട യാത്രയ്ക്ക് സാധ്യത. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കും.  ചാരിറ്റി നടത്താം. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. കുട്ടികൾക്ക് പഠനരംഗത്തു നിന്നും നല്ല വാർത്തകൾ കേൾക്കാൻ കഴിയും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ