February Lucky Rashi: ഫെബ്രുവരിയിലെ ഭാഗ്യ രാശികൾ ആരൊക്കെയാണ്, അറിയാം..

February Horoscope 2023: പുതുവർഷത്തിലെ രണ്ടാമത്തെ മാസമായ ഫെബ്രുവരി ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. മാസം തുടങ്ങുമ്പോൾ എന്തെല്ലാം നേട്ടങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയിലായിരിക്കും എല്ലാവരും. 

February lucky zodiac sign: ഫെബ്രുവരി മാസം ചില രാശിക്കാർക്ക് വളരെ നല്ലതായിരിക്കും.  ഈ മാസം ചില സ്പെഷ്യൽ ഗ്രഹങ്ങൾ സംക്രമിക്കും. അതിന്റെ ഗുണം ഇവർക്ക് ലഭിക്കും.  

1 /5

Lucky Zodiac Signs: ഫെബ്രുവരിയിൽ ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കും. ഈ സമയത്ത് ഭാഗ്യം തെളിയും.  ഭാഗ്യമുള്ളതുകൊണ്ടുതന്നെ എല്ലാ കാര്യവും നടക്കും, ധനലാഭം ഉണ്ടാകും അതുമൂലം സാമ്പത്തിക സ്ഥിതി ശക്തമാകും. ഫെബ്രുവരിയിലെ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം... s

2 /5

മേടം (Aries):  മേടം രാശിക്കാർക്ക് ഫെബ്രുവരി മാസം പ്രതീക്ഷിച്ചതിലും കൂടുതൽ നല്ലതായിരിക്കും.  ആഗ്രഹം പോലെ ജോലി നടക്കും. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ തുറക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം സാമ്പത്തിക സ്ഥിതി വളരെ ശക്തമാക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇവർക്ക് ഉണ്ടാകും. ഈ മാസം മേടം രാശിക്കാരുടെ അനുകൂല സ്ഥാനത്തായിരിക്കും സൂര്യനും ശുക്രനും ശനിയും അത് ഇവർക്ക് വളരെയധികം ഗുണം ചെയ്യും.

3 /5

ഇടവം (Taurus): ഫെബ്രുവരി മാസം ഇടവം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. അത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വ്യവസായികൾക്ക് ലാഭമുണ്ടാകും. ഷെയർ മാർക്കറ്റിൽ നിന്നും ലാഭമുണ്ടാകും.  ഫെബ്രുവരി 15 ന് ശേഷം നിക്ഷേപിച്ചാൽ മതി.

4 /5

വൃശ്ചികം (Scorpio):  വൃശ്ചിക രാശിക്കാർക്ക് ഫെബ്രുവരി മാസം ശുഭകരമായിരിക്കും. പ്രത്യേകിച്ച് ഫെബ്രുവരി 15 ന് ശേഷം സമയം വളരെ നല്ലതായിരിക്കും. ഈ കാലയളവിൽ ചന്ദ്ര രാശിയിൽ വ്യാഴത്തിന്റെ ശുഭ ഭാവം പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും അതുവഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

5 /5

ധനു (Sagittarius):  ധനു രാശിക്കാരുടെ ജാതകത്തിൽ പതിനൊന്നാം ഭാവത്തിലുള്ള കേതുവിന്റെ സാന്നിധ്യം ശുഭകരമായ ഫലങ്ങൾ നൽകും. വൻ ധനലാഭം ഉണ്ടാകും. സാമ്പത്തികമായി ഫെബ്രുവരി മാസം വളരെ ഗുണം ചെയ്യും. ഷെയർ മാർക്കറ്റുമായി ബന്ധപ്പെട്ട ആളുകൾക്ക് മികച്ച വരുമാനം ലഭിക്കും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola