ഗ്രഹങ്ങളുടെ രാജാവായി ആണ് സൂര്യദേവനെ കണക്കാക്കുന്നത്. ജൂലൈ 16 ന് സൂര്യൻ വീണ്ടും രാശിമാറ്റത്തിന് ഒരുങ്ങുകയാണ്. സൂര്യൻ നിലവിൽ മിഥുനം രാശിയിലാണ് ഉള്ളത്. ഉടൻ തന്നെ സൂര്യൻ കർക്കടക രാശിയിലേക്ക് കടക്കും. ജൂലൈ 16 ന് രാത്രി പതിനൊന്ന് മണിക്കാണ് സൂര്യന്റെ രാശിമാറ്റം.  സൂര്യന്റെ ഈ രാശിമാറ്റം നിരവധി രാശിക്കാർക്ക് വളരെ ഗുണകരമാണ്. എന്നാൽ ചില രാശിക്കാരുടെ ജീവിതത്തിൽ ഈ രാശിമാറ്റം ദുരിതങ്ങളും, അലച്ചിലും, അപകടങ്ങളും കൊണ്ട് വരും.


COMMERCIAL BREAK
SCROLL TO CONTINUE READING

  ഈ സമയത്ത് ഏറ്റവും കൂടുതൽ  കർക്കിടകം രാശിക്കാരും മീനം രാശിക്കാരുമാണ്. ഇവർ എന്ത് കാര്യം ചെയ്താലും വളരെ ശ്രദ്ധയോടെ ചെയ്യണം. പ്രവൃത്തി മണ്ഡലത്തിൽ തടസങ്ങൾ നേരിടാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. എന്ത് ചെയ്യുമ്പോഴും ശെരിയെത്, തെറ്റേത് എന്ന് മനസിലാക്കാൻ കഴിയാത്ത അവസ്ഥ ഈ രണ്ട് രാശിക്കാർക്കും ഉണ്ടാകും. അതിനാൽ തന്നെ തീരുമാനങ്ങൾ എടുക്കുമ്പോൾ എടുത്ത് ചാടാതെ വളരെയധികം ശ്രദ്ധയോട് കൂടി ചെയ്യാൻ ശ്രമിക്കണം.


ALSO READ: Surya Rashi Parivartan 2022: ജൂലൈ 16 മുതൽ ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!


യോഗ ചെയ്യാം 


മീനം രാശിക്കാർ  ഈ സമയത്ത് യോഗ വഹിയ്‌യുന്നത് വളരെ നല്ലതാണ്. മനോബലം വർധിപ്പിക്കാൻ ഇത് സഹായിക്കും. കൂടാതെ അനാവശ്യമായ പേടികൾ ഒഴുവാക്കാനും ആശയക്കുഴപ്പം ഇല്ലാതാക്കാനും യോഗ സഹായിക്കും. യോഗ ചെയ്യുന്നത് ശരീരത്തിന്റെയും മനസിന്റെയും പ്രശ്‍നങ്ങൾ അകറ്റാൻ സഹായിക്കും. എന്നാൽ യോഗ സ്ഥിരമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. 


  സൂര്യന്റെ രാശിമാറ്റം സാമ്പത്തിക നഷ്ടവും ഉണ്ടാക്കും


ഈ രണ്ട് രാശികളിലും ജനിച്ച ബിസ്നെസുക്കാർ ബിസ്നെസ്സിൽ ഏറെ ശ്രദ്ധ കൊടുക്കേണ്ട സമയമാണിത്. പണം നഷ്ടപ്പെടാതിരിക്കാനും, നഷ്ടപ്പെടുന്ന പണം തിരികെ നേടാനും വളരെയധികം പണിപ്പെടേണ്ടി വരും. വീട്ടുചിലവുകൾ കുറയ്ക്കാൻ ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങളിൽ നിന്ന് പോലും ഈ സമയത്ത് വളരെയധികം ധനനഷ്ടം ഉണ്ടാകും. അതിനാൽ തന്നെ ഏത് വിധേയനെയും പണം ലഭിക്കാൻ ശ്രദ്ധിക്കണം.


അപകടങ്ങൾക്ക് സാധ്യത കൂടുതൽ 


യാത്ര പോകുന്നതിന് മുമ്പ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തുക. സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നവർ വണ്ടി സർവീസ് ചെയ്യാൻ മറക്കരുത്. ഈ രാശിക്കാർക്ക് ഈ സമയം അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ്. അതിനാൽ തന്നെ അനാവശ്യമായ യാത്രകൾ ഒഴിവാക്കുകയും വേണം. ഇപ്പോഴും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. അധികം സ്പീഡിൽ വാഹനം ഓടിക്കാതിരിക്കുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.