ജ്യോതിഷത്തിൽ സൂര്യനെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായാണ് കണക്കാക്കുന്നത്. സൂര്യന്റെ രാശിമാറ്റം മാസത്തിലൊരിക്കൽ സംഭവിക്കുന്നു. ഒരാളുടെ ജീവിതത്തിലെ വിജയം, ജോലി, രാഷ്ട്രീയം, ആരോഗ്യം, ബഹുമാനം എന്നിവയുടെ ഘടകമാണ് സൂര്യൻ. ജാതകത്തിൽ സൂര്യൻ ശക്തനാണെങ്കിൽ ബിസിനസിൽ വിജയം നേടാൻ സാധ്യതയുണ്ട്. നവഗ്രഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായ സൂര്യൻ ജൂൺ 15 ന് രാശി മാറാൻ പോകുന്നു. സൂര്യൻ മീനം രാശിയിൽ നിന്ന് മിഥുന രാശിയിലേക്കാണ് നീങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം - ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റത്തോടെ ശമ്പളം വർധിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഇടവം രാശിക്കാർക്ക് സമയം അനുകൂലമായിരിക്കും. ബിസിനസിലും നിക്ഷേപത്തിലും നല്ല വരുമാനം നേടും. വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്കും ഈ സമയം അനുകൂലമായിരിക്കും.


കന്നി - ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുന്നു. ബിസിനസിൽ വിജയിക്കും. ശമ്പളം ഇനിയും കൂടാനാണ് സാധ്യത. ഈ കാലയളവിൽ സ്ഥാനക്കയറ്റവും പ്രതീക്ഷിക്കുന്നു. ജോലിസ്ഥലത്ത് നിങ്ങളുടെ ഇമേജ് ശക്തമാകും.


Also Read: Planets Transit: ചൊവ്വയുടെ അനു​ഗ്രഹമുണ്ടാകും, ഈ രാശിക്കാർക്ക് ജൂലൈ നാലിനകം പുതിയ ജോലിയും സ്ഥാനക്കയറ്റവും


ചിങ്ങം - ചിങ്ങം രാശിക്കാർക്ക് വരുമാനം വർധിപ്പിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന മാർഗങ്ങൾ നിങ്ങൾക്ക് സ്വയമേവ വരും. വിവിധ സ്രോതസ്സുകളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. സമൂഹത്തിൽ നിങ്ങൾക്ക് വിലയും ബഹുമാനവും ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് സമയം അനുകൂലമാണ്. അതേസമയം ചിങ്ങം രാശിക്കാർക്ക് ബിസിനസ്, വ്യവസായ മേഖലകളിൽ അനുകൂല സമയമാണ്. 


തുലാം - തുലാം രാശിക്കാർക്ക് ഭാഗ്യം തുണയ്ക്കും. ഈ കാലയളവിൽ വരുമാനം വർധിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും. സാമ്പത്തികം മെച്ചപ്പെടും. ഈ മാസം നിങ്ങൾക്ക് അനുകൂലമായിരിക്കും.  


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.