Surya Gochar 2023: വരുന്ന ഒരു മാസം ഈ രാശിക്കാരുടെ തലവര തെളിയും, ലഭിക്കും നിരവധി നേട്ടങ്ങൾ!
Surya Gochar 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ സ്ഥാനമാറ്റത്തിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. സൂര്യ സംക്രമത്തെ സംക്രാന്തി എന്നാണ് പറയുന്നത്. 2023 ഫെബ്രുവരി 13 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കുന്നതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Sun Transit 2023: ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്. സൂര്യൻ എല്ലാ മാസവും രാശി മാറും. ഈ മാസം അതായത് ഫെബ്രുവരി 13-ന് സൂര്യൻ കുംഭ രാശിയിലേക്ക് സംക്രമിക്കും. ഇതിനെ കുംഭ സംക്രാന്തി എന്നറിയപ്പെടുന്നു. ഫെബ്രുവരി 13 ന് രാവിലെ 9.57 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കും. അതിന്റെ ഫലം 12 രാശികളിലും ബാധിക്കും. ജ്യോതിഷ പ്രകാരം ഈ 3 രാശികളിൽ ഉള്ളവർക്ക് സൂര്യന്റെ സംക്രമണം വളരെ ശുഭകരമായിരിക്കും. ഇവർക്ക് ജോലിയിലും ബിസിനസ്സിലും വലിയ നേട്ടങ്ങൾ ലഭിക്കും. ധനഗുണമുണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് സൂര്യ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകുന്നതെന്ന് നമുക്ക് നോക്കാം.
Also Read: Gajlakshmi Yoga: ഗജലക്ഷ്മി രാജയോഗത്തോടെ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും!
ഇടവം (Taurus): സൂര്യന്റെ സംക്രമണം ഇടവ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഇത്തരക്കാർക്ക് പുതിയ തൊഴിൽ വാഗ്‌ദാനം ലഭിക്കും. ഏറെ നാളായി കാത്തിരുന്ന ഒരു അവസരം ഇവർക്ക് ലഭിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ആത്മവിശ്വാസം വർദ്ധിക്കുന്നത് എല്ലാ വിജയത്തിനും കാരണമാകും.
കന്നി (Virgo): സൂര്യന്റെ രാശിമാറ്റം കന്നിരാശിക്കാർക്ക് ശുഭഫലം നൽകും. നിങ്ങൾക്ക് ബഹുമാനവും ആദരവും ലഭിക്കും. നിങ്ങളുടെ സ്വാധീനം വർധിക്കും. എതിരാളികൾ പരാജയപ്പെടും. ജോലിസ്ഥലത്ത് ലാഭം ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. നിങ്ങളുടെ ഇടപെടലിൽ വിനയം ഉണ്ടായിരിക്കുനന്ത് നിങ്ങൾക്ക് വളരെയധികം ഗുണങ്ങൾ നൽകും.
Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു!
ധനു (Sagittarius): കുംഭ രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം ധനു രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. പ്രത്യേകിച്ച് സർക്കാർ ജോലി ചെയ്യുന്നവർക്ക് വളരെയധികം ഗുണം ലഭിക്കും. ബിസിനസ്സ് നന്നായി നടക്കും. പുതിയ ജോലി തുടങ്ങാൻ നല്ല സമയമാണ്. സൂര്യന് വെള്ളം അർപ്പിക്കുന്നത് ഗുണം ഇരട്ടിയാക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...