ജൂൺ 15ന് സൂര്യൻ അതിന്റെ രാശിമാറുകയാണ്. ഇടവം രാശിയിലുള്ള സൂര്യൻ മിഥുന രാശിയിലേക്ക് പ്രവേശിക്കും. എല്ലാ ​ഗ്രഹങ്ങളുടെയും രാജാവെന്നാണ് സൂര്യനെ കണക്കാക്കുന്നത്. സൂര്യൻ രാശിമാറുമ്പോൾ ചില രാശിക്കാർക്ക് ശുഭവും ചിലർക്ക് അശുഭവുമായിട്ടുള്ള ഫലങ്ങൾ നൽകും. സൂര്യ സംക്രമണത്തിൽ ഭാ​ഗ്യം തുണയ്ക്കുന്നത് ഏതൊക്കെ രാശികളെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം: മേടം രാശിക്കാർ ഈ സമയം ചെയ്യുന്ന ജോലികൾ പ്രശംസിക്കപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ജോലിസ്ഥലത്ത് വിജയം കൈവരിക്കും. സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർക്ക്സമയം അനുകൂലമാണ്.


ഇടവം: ഇടവം രാശിക്കാർക്ക് ഈ കാലയളവിൽ ധനപരമായ നേട്ടങ്ങളുണ്ടാകും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ജോലിയിലും ബിസിനസിലും പുരോ​ഗതിയുണ്ടാകും. ഇടപാടുകൾക്ക് അനുകൂലമായ സമയമാണിത്. കൂടാതെ ഇപ്പോൾ നിക്ഷേപങ്ങൾ നടത്തിയാൽ ലാഭമുണ്ടാകും.


Also Read: Mercury Transit: ഇന്നു മുതൽ ഇവർക്ക് നല്ല ദിനങ്ങൾ; ഭാ​ഗ്യം പ്രകാശിക്കും, അപാര നേട്ടങ്ങളും തേടിയെത്തും


 


മിഥുനം: സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. ജോലിസ്ഥലത്ത് ഉന്നതരുമായുള്ള ബന്ധം സൗഹാർദ്ദപരമായിരിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, അത് സാമ്പത്തിക വശം ശക്തിപ്പെടുത്തും. ജോലിക്കും ബിസിനസിനും സമയം അനുകൂലമാണ്.


ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ സമയത്ത് സ്ഥാനക്കയറ്റമുണ്ടായേക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. സഹപ്രവർത്തകർ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. ഈ സംക്രമണം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും പുരോഗതിയും കൊണ്ടുവരും. സർക്കാർ ജോലി അന്വേഷിക്കുന്ന ആളുകൾക്കും സമയം ശുഭകരമാണ്.


ധനു: കുടുംബ ജീവിതം സന്തോഷകരമായിരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സമയം ശുഭകരമാണ്. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക. കഠിനാധ്വാനം ചെയ്യുന്നതിലൂടെ ജോലികളിൽ വിജയം കൈവരിക്കും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും.


Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.