Mercury Transit: ഇന്നു മുതൽ ഇവർക്ക് നല്ല ദിനങ്ങൾ; ഭാ​ഗ്യം പ്രകാശിക്കും, അപാര നേട്ടങ്ങളും തേടിയെത്തും

ബുധന്റെ നക്ഷത്രമാറ്റം ഇന്ന് സംഭവിക്കുകയാണ്. ജ്യോതിഷപ്രകാരം രോഹിണി നക്ഷത്രത്തിലേക്ക് ഇന്ന് ബുധൻ പ്രവേശിക്കും.

 

ബുധൻ ഇന്ന് നക്ഷത്രം മാറാൻ പോകുകയാണ്. ജ്യോതിഷത്തിൽ പ്രത്യേക സ്ഥാനമുള്ള ബുധൻ ​ഗ്രഹം ഇന്ന് രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കും. ബുദ്ധി, യുക്തി, സൗഹൃദം തുടങ്ങിയവയുടെ ഘടകമായ ബുധൻ നക്ഷത്രം മാറുന്നതോടെ ഈ 3 രാശികളുടെ ഭാ​ഗ്യമാണ് തിളങ്ങൻ പോകുന്നത്. രോഹിണി നക്ഷത്രത്തിൽ ബുധൻ പ്രവേശിക്കുന്നത് ഏതൊക്കെ രാശികൾക്ക് ​ഗുണകരമാകുമെന്ന് നോക്കാം.

 

1 /5

മേടം: ഭാ​ഗ്യം എപ്പോഴും മേടം രാശിക്കാർക്കൊപ്പമുണ്ടാകും. സമയം അനുകൂലമായതിനാൽ ചെയ്യുന്ന പ്രവർത്തികളിൽ വിജയം കൈവരിക്കും. ഭാവിയിൽ ​ഗുണം ചെയ്തേക്കാവുന്ന പദ്ധതികൾ തയാറാക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. വിദ്യാഭ്യാ മേഖലയുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയമാണ്. വീടോ വാഹനമോ വാങ്ങിച്ചേക്കാം.  

2 /5

മിഥുനം: മിഥുനംരാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മേലുദ്യോ​ഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനാൽ ജോലിയിൽ പ്രശ്നങ്ങളുണ്ടാകില്ല. ഒരു യാത്ര വേണ്ടി വന്നേക്കാം. ക്രയവിക്രയങ്ങളിൽ നിന്ന് ലാഭമുണ്ടായേക്കും.  

3 /5

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വളരെ നല്ല സമയമാണിത്. ചെയ്യുന്ന ജോലികളിലെല്ലാം വലിയ വിജയമുണ്ടാകും. വസ്തുവകകൾ മുതലായവയിൽ നിന്ന് ലാഭമുണ്ടാകും. കുടുംബപ്രശ്നങ്ങൾ മാറും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും.  

4 /5

കന്നി: ഭൂമി, വസ്തു എന്നിവയിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടായേക്കും. വളരെ അനുകൂലമായ സമയമാണിത്. കരിയറിലും ബിസിനസിലും വൻ പുരോ​ഗതിയുണ്ടാകും.  

5 /5

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. 

You May Like

Sponsored by Taboola