Sun Transit May 2022: ഈ 6 രാശിക്കാരുടെ ഭാഗ്യം മെയ് 15 മുതൽ മാറും, ഒപ്പം ഇടവം രാശിക്കാർക്ക് ധനമഴയും...!
ജ്യോതിഷത്തിൽ, സൂര്യന്‍റെ രാശിമാറ്റം ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. വിജയം, ആരോഗ്യം, പിതാവ്, ഗുരു എന്നിവയുടെ കാരകനായ സൂര്യനെ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. മെയ് 15 ന് സൂര്യൻ രാശി മാറി ഇടവം രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഇത് പല നക്ഷത്രക്കാര്‍ക്കും ഭാഗ്യം കൊണ്ടുവരുമെന്നാണ് പ്രവചനം.
Sun Transit May 2022: ജ്യോതിഷത്തിൽ, സൂര്യന്‍റെ രാശിമാറ്റം ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. വിജയം, ആരോഗ്യം, പിതാവ്, ഗുരു എന്നിവയുടെ കാരകനായ സൂര്യനെ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. മെയ് 15 ന് സൂര്യൻ രാശി മാറി ഇടവം രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഇത് പല നക്ഷത്രക്കാര്‍ക്കും ഭാഗ്യം കൊണ്ടുവരുമെന്നാണ് പ്രവചനം.
സൂര്യന്‍ എല്ലാ മാസവും രാശി മാറും. മേയ് 15 ന് സൂര്യൻ മേടം രാശി വിട്ട് ഇടവം രാശിയില്‍ പ്രവേശിക്കും. ജൂൺ 15 വരെ സൂര്യന്‍ ഇതേ രാശിയില്‍ തുടരും. ഈ സമയം ജ്യോതിഷ പ്രകാരം 6 രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിയ്ക്കും. അവര്‍ക്ക് അവരുടെ കരിയറിൽ ധാരാളം വിജയങ്ങളും ഒപ്പം സാമ്പത്തിക നേട്ടങ്ങളും ലഭിക്കും.
Also Read: Shani Gochar 2022: ശനി കൃപ: ഈ രാശിക്കാരുടെ ഭാഗ്യം 75 ദിവസം സൂര്യനെപ്പോലെ തിളങ്ങും!
മേടം (Aries): സൂര്യന്‍ ഇടവം രാശിയില്‍ പ്രവേശിക്കുന്നത് മേടം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിക്കാര്‍ക്ക് കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. കൂടാതെ, ഭൂമി വാങ്ങാനുള്ള യോഗവും ഒപ്പം ധാരാളം പണം നേടാനും സാധിക്കും.
ഇടവം (Taurus): ഇടവം രാശിക്കാരെ സംബന്ധിച്ചിടത്തോളം സൂര്യൻ ഇതേ രാശിയിൽ തന്നെ പ്രവേശിക്കുകയാണ്. ഇത് ഇടവം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ നല്‍കും. ഇവര്‍ക്ക് ജോലിയില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടാൻ കഴിയും. പ്രശസ്തമായ സ്ഥാപനത്തിൽ ജോലി ലഭിക്കാം, വരുമാനത്തില്‍ വലിയ വർദ്ധനവ് ഉണ്ടാകാം. ഇത് ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ വളരെയധികം പുരോഗതി കൊണ്ടുവരും. ഒരുപാട് സന്തോഷം ഇവരുടെ ജീവിതത്തിൽ ഉണ്ടാകും.
കർക്കടകം (Cancer): സൂര്യന്‍റെ രാശി മാറ്റം കർക്കടക രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടം നൽകും. ജോലിയായാലും ബിസിനസായാലും ഇരുകൂട്ടര്‍ക്കും പുരോഗതി ലഭിക്കും. ധന നേട്ടം ഒപ്പം ഉയര്‍ന്ന സ്ഥാനമാനങ്ങളും ലഭിക്കും.
ചിങ്ങം (Leo): സൂര്യന്‍റെ രാശി മാറ്റം ചിങ്ങം രാശിക്കാർക്ക് ഏറെ അംഗീകാരവും സമ്പത്തും നല്‍കും. അവർക്ക് ഒരു യാത്ര പോകാനുള്ള അവസരം ലഭിക്കും, അത് ഏറെ പ്രയോജനകരമാകും.
കന്നി (Virgo): സൂര്യന്‍റെ രാശിമാറ്റം കന്നി രാശിക്കാർക്ക് ഏറെ ഭാഗ്യം നൽകും. ഈ ഒരു മാസത്തിൽ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങുമെന്നും എല്ലാ ജോലികളിലും വിജയം നേടുമെന്നും പറയാം. ഇവര്‍ക്ക് ജീവിതത്തില്‍ ഏറെ പുരോഗതിയും സന്തോഷവും ഉണ്ടാകും,
മീനം (Pisces): സൂര്യൻ ഇടവം രാശിയില്‍ പ്രവേശിക്കുന്നത് മീനം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ അത്ഭുതകരമായി പൂര്‍ത്തിയാകും. പഴയ കേസുകൾ തീർപ്പാക്കും. ഈ രാശിക്കാര്‍ക്ക് ഏറെ പുരോഗതി ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...