മെയ് 14 വരെ ഈ നാല് രാശിക്കാർക്ക് ലാഭം മാത്രം
കർക്കടകം രാശിക്കാർക്ക് മാതാപിതാക്കളുടെ പിന്തുണ ലഭിക്കും.
ജ്യോതിഷ പ്രകാരം സൂര്യ ദേവനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവ് എന്നാണ് വിളിക്കുനന്ത്. ജ്യോതിഷത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട് സൂര്യ ദേവന്. ഒരു രാശിയിൽ സൂര്യ ദേവന്റെ അനുഗ്രഹം ഉണ്ടാകുമ്പോൾ ഒരു വ്യക്തിക്ക് ഭാഗ്യം ലഭിക്കുന്നു. എല്ലാ മാസവും രാശിമാറുന്ന സൂര്യ ഭഗവാൻ നിലവിൽ മേടം രാശിയിലാണ്. മെയ് 14 വരെ ഇവിടെ തുടരും. തുടർന്ന് ഇടവ രാശിയിലേക്ക് മാറും. സുര്യന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും എന്ന് നോക്കാം.
മേടം - മേടം രാശിക്കാർക്ക് ഇക്കാലയളവിൽ വസ്തു വഴിയുള്ള വരുമാനം വർധിക്കും. അമ്മയിൽ നിന്ന് പണം സ്വീകരിക്കാം. ഇക്കൂട്ടർ കലയിലും സംഗീതത്തിലുമുള്ള താൽപര്യം വർദ്ധിപ്പിക്കുക. സ്ഥലം മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. വരുമാനം വർധിക്കും. ഇവരുടെ കുടുംബ ജീവിതം കൂടുതൽ സന്തോഷകരമാകും. കുട്ടികളിലൂടെ നല്ല വാർത്തകൾ ലഭിക്കും. ഓഫീസിൽ സ്ഥാനക്കയറ്റം, ഉദ്യോഗസ്ഥരുടെ പിന്തുണ എന്നിവ ലഭിക്കും.
Also Read: Saturn Transit 2022: ശനിയുടെ രാശിമാറ്റം; ഈ മൂന്ന് രാശിക്കാർ ശ്രദ്ധിക്കണം, ആപത്ത് കാലമാണ്
ഇടവം - ഈ രാശിക്കാർ ആത്മവിശ്വാസം വർധിപ്പിക്കും. കുടുംബത്തിൽ മതപരമായ ചടങ്ങുകൾ നടക്കും. സന്താന സന്തോഷം വർദ്ധിക്കും. ഉന്നത വിദ്യാഭ്യാസം, ഗവേഷണം മുതലായവയ്ക്ക് വിദേശത്തേയ്ക്ക് പോകാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് മാറ്റം വരാൻ സാധ്യതയുണ്ട്. മനസ്സിൽ സമാധാനവും സന്തോഷവും ഉണ്ടാകും.അമ്മ വഴി കുടുംബത്തിന് പണം ലഭിക്കാൻ അവസരമുണ്ട്.
കർക്കടകം- കർക്കടകം രാശിക്കാർക്ക് മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. ഈ രാശിയിലുള്ളവർക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും. വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ നല്ല ഫലങ്ങൾ ലഭിക്കും. സന്താന സന്തോഷം ഉണ്ടാകും. ജീവിതത്തിൽ കൂടുതൽ സന്തോഷം അനുഭവിക്കും. ജോലി മെച്ചപ്പെടാൻ സാധ്യതയുണ്ട്. വീട്ടിൽ മതപരമായ ചടങ്ങുകൾ നടത്താൻ സാധ്യതയുണ്ട്.
Also Read: സത്യസന്ധരായിരിക്കും, ആരുടെയും സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിക്കുന്നവരല്ല ഈ രാശിക്കാർ
മീനം - മീനം രാശിക്കാർക്ക് ഇക്കാലയളവിൽ സമാധാനവും സന്തോഷവും ഉണ്ടാകും. വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ നല്ല ഫലങ്ങൾ ഉണ്ടാകും. ജോലിയിൽ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും, സ്ഥലംമാറ്റത്തിനും സാധ്യതയുണ്ട്. വസ്ത്രം മുതലായവയോട് കൂടുതൽ ആകർഷണം കൂടും. പുരോഗതിയുടെ പാത തുറക്കും. വരുമാനം വർദ്ധിക്കും. സ്വരൂപിച്ച പണവും വർദ്ധിക്കും. സുഹൃത്തുക്കളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)