Surya and Shukra Yuti in Leo 2022: ശുക്രൻ രാശി മാറി ചിങ്ങം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.  അതെ സമയം സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിൽ നേരത്തെ തന്നെയുണ്ട്. ഈ രീതിയിൽ സൂര്യനും ശുക്രനും ചിങ്ങം രാശിയിൽ വിരാജിക്കുന്നത് വളരെ നല്ല ഫലങ്ങൾ നൽകുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.  സൂര്യനും ശുക്രനും കൂടിച്ചേരുന്നത് 12 രാശികളിലും സ്വാധീനം ചെലുത്തും, എന്നാൽ ഈ 3 രാശികളിൽ പ്രത്യേക ഭാഗ്യം കൊണ്ടുവരും. സൂര്യന്റെയും ശുക്രന്റെയും സംയോജനം ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കുകയും ഇവർക്ക് വരുന്ന 15 ദിവസത്തിനുള്ളിൽ വലിയ നേട്ടങ്ങൾ നൽകുകയും ചെയ്യും. ശുക്ര സംക്രമവും സൂര്യ-ശുക്ര സംയോജനവും ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയിക്കുമെന്ന് നമുക്കറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 3 ഗ്രഹങ്ങളുടെ രാശിമാറ്റം: 5 രാശിക്കാർ സൂക്ഷിക്കുക! 


ഇടവം (Taurus):  ശുക്രന്റെ രാശിമാറ്റം മൂലം രൂപംകൊള്ളുന്ന സൂര്യനും ശുക്ര യുതി അല്ലെങ്കിലോ കൂടിച്ചേരൽ ഇടവം  രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഇവർക്ക് ഈ സമയം പുതിയ ജോലി ലഭിക്കും. കരിയറിൽ വലിയ നേട്ടം ഉണ്ടാകും. സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യതയുണ്ടാകും. കുടുംബത്തിൽ സന്തോഷം വർധിക്കും. വിലപിടിപ്പുള്ള എന്തെങ്കിലും വാങ്ങാനല്ല യോഗമുണ്ട്.


ചിങ്ങം (Leo):  സൂര്യനും ശുക്രനും ചിങ്ങം രാശിയിൽ ചേരുന്നത് ഈ രാശിക്കാർക്ക് പ്രത്യേക ഗുണം ചെയ്യും. ഇവർക്ക് ഈ സമയം ധനലാഭമുണ്ടാകും.  പണം ലഭിക്കാനുള്ള പുതിയ വഴികൾ തുറക്കും. ഇത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ബഹുമാനം വർദ്ധിക്കും.


Also Read: പാമ്പുപിടുത്തക്കാരനെ കൊത്താൻ ആഞ്ഞ് രാജവെമ്പാല..! വീഡിയോ വൈറൽ 


തുലാം (Libra): തുലാം രാശിയുടെ അധിപൻ ശുക്രനാണ്. സൂര്യന്റെയും ശുക്രന്റെയും സംയോഗം തുലാം രാശിക്കാർക്ക് വലിയ നേട്ടം നൽകും. വരുമാനം വർദ്ധിച്ചേക്കും. ശമ്പള വർദ്ധനവിന് ശക്തമായ സാധ്യത. പണം സമ്പാദിക്കാനുള്ള നല്ല അവസരങ്ങൾ ഉണ്ടാകും. നല്ല പാക്കേജുമായി ഒരു പുതിയ ജോലി ഓഫർ വന്നേക്കാം.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.