Sunday Remedies: നിങ്ങളുടെ ജോലി സമയത്തിനനുസരിച്ച് ശരിയായില്ലെങ്കിൽ കഠിനാധ്വാനത്തിനുശേഷവും നിങ്ങൾക്ക് വിജയം ലഭിക്കുന്നില്ലയെങ്കിൽ അത് നിങ്ങളുടെ ജാതകത്തിലെ ദുർബലമായ സൂര്യന്റെ (Surya) അടയാളമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷമനുസരിച്ച് (Astrology) ഒരു വ്യക്തിയുടെ ജാതകത്തിൽ സൂര്യൻ ദുർബലനാണെങ്കിൽ, ജീവിതകാലം മുഴുവൻ അയാൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. അത്തരമൊരു സാഹചര്യത്തിൽ, ഞായറാഴ്ച സൂര്യദേവനെ ആരാധിക്കുകയും ചില പരിഹാരങ്ങൾ ചെയ്യുകയും ചെയ്യുന്നതിലൂടെ സൂര്യൻ ശക്തമാവുകയും നല്ല ഫലങ്ങൾ നൽകുകയും ചെയ്യുന്നു.


Also Read: June മാസത്തിൽ ജനിച്ചവർ നയതന്ത്രത്തിൽ നിപുണർ, ഇവരുടെ വ്യക്തിത്വത്തിന്റെ രഹസ്യങ്ങൾ അറിയാം..


കഴിയുമെങ്കിൽ എല്ലാ ദിവസവും രാവിലെ സൂര്യന് ജലം അർപ്പിക്കുക.  ഇനി ഇതിന് കഴിഞ്ഞില്ലെങ്കിൽ ഞായറാഴ്ച (Sunday) രാവിലെ ഈ ജോലി ചെയ്യുക. ഞായറാഴ്ച രാവിലെ കുളിച്ച ശേഷം അരിയും ചുവന്ന പുഷ്പങ്ങളും ചുവന്ന മുളകിന്റെ ധാന്യങ്ങളും ഒരു ചെമ്പ്കുടത്തിൽ വെള്ളത്തിനൊപ്പം ഇട്ട് സൂര്യദേവന് അർപ്പിക്കുക. 


വെള്ളം അർപ്പിക്കുമ്പോൾ സൂര്യ മന്ത്രങ്ങൾ ചൊല്ലാൻ മറക്കരുത്.  അതുപോലെ ഞായറാഴ്ച ആദിത്യ ഹൃദയ മന്ത്രവും ചൊല്ലാൻ ശ്രമിക്കണം.  ഇതിലൂടെ സൂര്യ ദേവന്റെ വിശേഷാൽ കൃപയും ലഭിക്കും.  


Also Read: Delhi Unlock 3.0: മുഖ്യമന്ത്രി Arvind Kejriwal കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു, എന്ത് തുറക്കും എന്ത് അടക്കും അറിയാം.. 


> ഞായറാഴ്ച എന്തെങ്കിലും ശുഭകരമായ അല്ലെങ്കിൽ പ്രധാനപ്പെട്ട ജോലികൾക്കായി പുറത്തുപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പുറപ്പെടുന്നതിന് മുൻപ് പശുവിന് റൊട്ടി നൽകുന്നത് ജോലിയിൽ വിജയം നൽകുമെന്ന് വിശ്വാസിക്കുന്നു.


> ഞായറാഴ്ച, ഒരു ചെമ്പ് പാത്രത്തിൽ വെള്ളം എടുത്ത് അതിൽ കുറച്ച് കുങ്കുമം ഇടുക, ഇത് ആൽമരത്തിന്റെ വേരിൽ സമർപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ സൂര്യൻ ശക്തമാകുന്നു.


>ഞായറാഴ്ചകളിൽ ഗോതമ്പ് മാവിന്റെ ഉരുളകൾ ഉണ്ടാക്കി മത്സ്യത്തിന് ഭക്ഷണമായി നൽകുന്നത് ധാരാളം ഗുണം നൽകുന്നു. 


Also Read: Liquor Smuggling: വ്യാജ മദ്യം കടത്തിയ 2 യുവതികളെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു 


 


>ഞായറാഴ്ച പണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നത് ഒഴിവാക്കുക, അങ്ങനെ ചെയ്യുന്നത് പണം നഷ്‌ടപ്പെടും. നിങ്ങൾക്ക് ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാം. 


>ഞായറാഴ്ച, ശുദ്ധ കസ്തൂരി മഞ്ഞ തുണിയിൽ പൊതിഞ്ഞ് നിലവറയിൽ സൂക്ഷിക്കുന്നത് ധന ലാഭത്തിന് ഉത്തമമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക