Surya and Budh Rashi Parivartan: പ്രധാനപ്പെട്ട പല ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനമാറ്റം കാരണം ജ്യോതിഷത്തിന്റെ കാര്യത്തിൽ ആഗസ്റ്റ് മാസം വളരെയധികം സവിശേഷമാണ്. ഇവരുടെ സ്വാധീനം മൂലം പല രാശിക്കാരുടെയും സാമ്പത്തിക പ്രശ്‌നങ്ങൾ നീങ്ങും. അത് അവരുടെ പുരോഗതിക്ക് വഴി തുറക്കും. ആഗസ്റ്റ് മാസത്തിൽ ബുധനും സൂര്യനും രാശി (Surya Rashi Parivartan) മാറും.  ജ്യോതിഷ പ്രകാരം സൂര്യൻ ആഗസ്റ്റ് 17 ന് കർക്കടകത്തിൽ നിന്നും സ്വരാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. അതുപോലെ  ബുധൻ ആഗസ്റ്റ് 21 ന് കന്നിയിൽ പ്രവേശിക്കും. ഇതിലൂടെ ചിങ്ങം, കന്നി രാശിക്കാരുടെ ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കും. ഇവർക്ക് വമ്പിച്ച സമ്പത്ത്, ആനുകൂല്യങ്ങൾ എന്നിവ ലഭിക്കാനുള്ള സാധ്യതയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Birth month personality: നിങ്ങൾ എങ്ങനെയുള്ള വ്യക്തിയാണെന്ന് നിങ്ങൾ ജനിച്ച മാസത്തിൽ നിന്നും അറിയാം!


ചിങ്ങം രാശിക്കാർക്ക് ലഭിക്കും പ്രധാന സ്ഥാനം 


ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാർക്ക് ആഗസ്റ്റ് മാസത്തിൽ ഭാഗ്യോദയത്തിന് ശക്തമായ സാധ്യതയുണ്ട്. അതായത് ജ്യോതിഷ പ്രകാരം ആഗസ്റ്റ് 17 മുതൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സൂര്യൻ ആഗസ്റ്റ് 17 ന് കർക്കടകം രാശിയിൽ നിന്നും  സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. രാവിലെ 07:14 നായിരിക്കും സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുന്നത്. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. ചിങ്ങം രാശിക്കാർക്ക് സ്വന്തം രാശിയിലേക്കുള്ള പ്രവേശനം വളരെയധികം ഗുണം നൽകും. ഇവരുടെ എല്ലാ പ്രശ്നങ്ങളും ഒന്നിനുപുറകെ ഒന്നായി അവസാനിക്കും. ഇതിലൂടെ ഇവർക്ക് ഈ സമയത്ത് പ്രധാന സ്ഥാനങ്ങളും ലഭിക്കും.


Also Read: കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ, വീഡിയോ കണ്ടാൽ ഞെട്ടും!


കന്നി രാശിക്കാർക്ക് വൻ ധനലാഭമുണ്ടാകും


കന്നി രാശിക്കാർക്ക് ആഗസ്റ്റ് മാസം വളരെയധികം സന്തോഷം നൽകും. ജ്യോതിഷ പ്രകാരം ബുധന്റെ രാശിമാറ്റം ആഗസ്റ്റ് 21 ന് രാത്രി 01:55 നാണ് നടക്കുന്നത്. ഈ സമയത്ത് ബുധൻ കന്നി രാശിയിൽ പ്രവേശിക്കും. ജ്യോതിഷത്തിൽ ബുധൻ കന്നി രാശിയുടെ അധിപനായാണ് കണക്കാക്കുന്നത്. ബുധൻ അതിന്റെ രാശിയായ കന്നിയിൽ വരുന്നത് ഈ രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. ശത്രുക്കളെ പരാജയപ്പെടുത്തും. നിയമപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് വിജയം ലഭിക്കും. കുടുംബത്തിൽ സമാധാനമുണ്ടാകും. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും. ബുധന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് എല്ലാ ജോലികളിലും വിജയമുണ്ടാകും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.