Surya Budh Guru Yuti 2023: ഒരു ഗ്രഹം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ അത് 12 രാശികളേയും ബാധിക്കും. എന്നാൽ ഒന്നിൽ കൂടുതൽ ശക്തമായ ഗ്രഹങ്ങൾ ഒരേ രാശിയിൽ കൂടിച്ചേരുന്നത് വളരെ വിരളമാണ്.  ഗ്രഹങ്ങളുടെ രാജാവായ സൂര്യനും, രാജകുമാരനായ ബുധനും, ദേവഗുരു വ്യാഴവും 2023 മാർച്ച് 16 മുതൽ മീനരാശിയിൽ ഒരുമിച്ചാണ് നീങ്ങുന്നത്. ഈ 3 ശക്തമായ ഗ്രഹങ്ങളുടെ കൂടിച്ചേരൽ എല്ലാ രാശിക്കാരിലും നല്ല സ്വാധീനം ചെലുത്തും. പ്രത്യേകിച്ച് ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Guru Gochar 2023: വ്യാഴത്തിന്റെ സംക്രമം സൃഷ്ടിക്കും വിപരീത രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ ധനലാഭം!


വൃശ്ചികം (Scorpio): സൂര്യൻ, ബുധൻ, വ്യാഴം എന്നിവയുടെ സംയോജനംവൃശ്ചിക രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകും. തൊഴിൽ-ബിസിനസ്സുകളിൽ പുരോഗതി നേടാൻ കഴിയും. അതുപോലെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം നേടാൻ കഴിയും. ബഹുമാനം വർദ്ധിക്കും. പ്രതീക്ഷിക്കാതെ ധനലാഭം ഉണ്ടാകാം.  നിക്ഷേപത്തിൽ നിന്നും നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കും.


മിഥുനം (Gemini):  ജാതകത്തിൽ ബുധൻ ശുഭ സ്ഥാനത്താണ്. ഇക്കാരണത്താൽ നിങ്ങളുടെ ബിസിനസ്സിൽ വലിയ ലാഭം നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടും. വിജ്ഞാനം-ശാസ്ത്രം, വിദ്യാഭ്യാസം, അഭിഭാഷകവൃത്തി അല്ലെങ്കിൽ വൈദ്യവൃത്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് വരാനിരിക്കുന്ന സമയം ശുഭകരമായിരിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് പുരോഗതിയുണ്ടാകും. മികച്ച തൊഴിലവസരങ്ങൾ ലഭിക്കും.


Also Read: Viral Video: വധുവിനെ കണ്ടതും വരന്റെ മനസിൽ ലഡൂ പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


ഇടവം (Taurus): സൂര്യ ബുധ വ്യാഴ സംയോഗത്തിലൂടെ ഈ രാശിക്കാർ വളരെ സ്വാധീനമുള്ള ആളുകളുമായി സമ്പർക്കം പുലർത്തും. അതിലൂടെ ഈ രാശിക്കാർക്ക്  നല്ല നേട്ടങ്ങൾ ലഭിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് ഒരു വലിയ ഇടപാടിന് അന്തിമരൂപം നൽകാൻ കഴിയും. പൂർവ്വിക സ്വത്ത് ലഭിക്കും അല്ലെങ്കിൽ ഏതെങ്കിലും വാഹനമോ വസ്തുവോ  വീട്ടിൽ എത്താണ് യോഗമുണ്ട്. ജോലിസ്ഥലത്ത് നിങ്ങൾക്ക് ഒരു പുതിയ ഉത്തരവാദിത്തമോ അല്ലെങ്കിൽ സ്ഥാനക്കയറ്റമോ ലഭിച്ചേക്കാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.