Chaturgrahi Yog in Leo: എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറും. ഗ്രഹങ്ങളുടെ ചലന മാറ്റം ശുഭ-അശുഭകരമായ ഫലങ്ങൾ നൽകും. മനുഷ്യ ജീവിതത്തോടൊപ്പം അതിന്റെ സ്വാധീനവും ഭൂമിയിൽ കാണും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഈ രാശികൾ ആഗസ്റ്റിൽ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?


ആഗസ്റ്റ് 17 ന് ചിങ്ങത്തിൽ ചതുർഗ്രഹി യോഗം രൂപം കൊള്ളും. ശുക്രൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾ ചേർന്നാണ് ഈ യോഗമുണ്ടാകുന്നത്. ഈ യോഗം എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാൽ ഈ മൂന്ന് രാശിക്കാർക്ക് ഈ യോഗത്താൽ പുരോഗതിക്കും ലാഭത്തിനും സാധ്യതയുണ്ട്. ആ മൂന്ന് ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...


ഇടവം (Taurus): ചതുർഗ്രഹി യോഗത്തിലൂടെ ഇടവം രാശിക്കാർക്കും വളരെയധികം ഗുണം ലഭിക്കും. ഈ യോഗം ഈ രാശിക്കാരുടെ ജാതകത്തിന്റെ നാലാം ഭാവത്തിലാണ് രൂപപ്പെടുന്നത് അതിനാൽ നിങ്ങളുടെ ശാരീരിക സുഖങ്ങൾ വർദ്ധിക്കും. ഈ കാലയളവിൽ ഒരു വസ്തുവോ വാഹനമോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാം. വീട്ടിലെ പഴയ കാര്യങ്ങൾ പരിഹരിക്കപ്പെടും. മാധ്യമങ്ങൾ, സ്വത്ത്, റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ ഇവന്റ് മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകൾക്ക് ഈ കാലയളവിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.


Also Read: Viral News: പിതാവിന്റെ സഹോദരനെ പ്രണയിച്ച് വിവാഹം കഴിച്ച് പെൺകുട്ടി..! എതിർപ്പുമായി നാട്ടുകാരും


മിഥുനം (Gemini): മിഥുന രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ മൂന്നാം ഭാവത്തിലാണ് ഈ ശുഭകരമായ യോഗം രൂപപ്പെടാൻ പോകുന്നത്. ഇതുമൂലം നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. വിദേശത്ത് ബിസിനസ് ബന്ധമുള്ളവർക്ക് ഈ സമയം വളരെ നല്ലതായിരിക്കും. സഹോദരങ്ങളിൽ നിന്നും സഹകരണം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അവസാനിക്കും.


ധനു (Sagittarius):  ധനു രാശിക്കാർക്ക് ചതുർഗ്രഹി യോഗത്തിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും. ജാതകരുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. ഇത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവന്നേക്കാം. നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം വർദ്ധിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാണ് അവസരം ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ ചില പരിപാടികൾ നടക്കും. വിദ്യാർത്ഥികൾക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.