Surya Gochar 2022: ഈ 4 രാശിക്കാരുടെ ഭാഗ്യം അധികം വൈകാതെ തിളങ്ങും!
Surya Gochar 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യദേവൻ തന്റെ മകൻ ശനിയുടെ രാശിയായ കുംഭത്തിലേക്ക് ഉടൻ പ്രവേശിക്കാൻ പോകുകയാണ്. ജ്യോതിഷ പ്രകാരം ഫെബ്രുവരി 13 ന് സൂര്യദേവൻ മകരരാശിയിൽ പ്രവേശിക്കും. മാർച്ച് 15 വരെ സൂര്യദേവൻ മകരത്തിൽ വസിക്കും.
ന്യൂഡൽഹി: Surya Gochar 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യദേവൻ തന്റെ മകൻ ശനിയുടെ രാശിയായ കുംഭത്തിലേക്ക് ഉടൻ പ്രവേശിക്കാൻ പോകുകയാണ്. ജ്യോതിഷ പ്രകാരം ഫെബ്രുവരി 13 ന് സൂര്യദേവൻ മകരരാശിയിൽ പ്രവേശിക്കും. മാർച്ച് 15 വരെ സൂര്യദേവൻ മകരത്തിൽ വസിക്കും. ശരിക്കും പറഞ്ഞാൽ സൂര്യദേവന്റെ ഈ രാശിമാറ്റത്തിന്റെ ഫലം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാൽ ഈ 4 രാശിക്കാർക്ക് വമ്പിച്ച സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
തുലാം (Libra)
ഈ രാശിക്കാർക്ക് സൂര്യന്റെ സംക്രമം ശുഭകരമായിരിക്കും. സംക്രമ കാലയളവിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇതോടൊപ്പം കരിയറിൽ ഉയർച്ചയ്ക്കും അവസരമുണ്ടാകും. കുടുംബത്തിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ജോലിയിൽ നിങ്ങൾക്ക് ഒരു പുതിയ സ്ഥാനം നേടാൻ കഴിയും.
Also Read: Dream Interpretation: ഈ 4 സ്വപ്നങ്ങൾ കാണുന്നത് അശുഭകരം! ഇത് പണത്തെയും കരിയറിനെയും ബാധിക്കുന്നു
വൃശ്ചികം (Scorpio)
സൂര്യൻ സംക്രമിക്കുന്ന സമയത്ത് എല്ലായിടത്തുനിന്നും ധനം ഉണ്ടാകും. ജോലിയിൽ വരുമാനം വർദ്ധിക്കും. ജോലിസ്ഥലത്ത് കഠിനാധ്വാനത്തിന്റെ ലാഭം ലഭിക്കും. ബിസിനസ്സിൽ സാമ്പത്തിക വശം ശക്തമാകും. പെട്ടെന്ന് ധനലാഭം ഉണ്ടാകും. പൂർവിക സ്വത്തുക്കളുടെ ഗുണം ലഭിക്കും.
ധനു (Sagittarius)
സൂര്യൻ സംക്രമിക്കുമ്പോൾ കരിയർ വശം ശക്തമാകും. ബിസിനസ്സ് യാത്രയിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഇതുകൂടാതെ സാമൂഹികമായ അന്തസ്സ് വർദ്ധിക്കും. നിയമപരമായ പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. വസ്തുവകകളിൽ ലാഭം ഉണ്ടാകും. ജോലിയിൽ അനുകൂലമായ മാറ്റം ഉണ്ടാകും. സൂര്യൻ രാശി മാറുന്ന കാലത്ത് ബിസിനസ്സിൽ ലാഭമുണ്ടാകും.
Also Read: ഈ 3 രാശിക്കാർ കരിയറിൽ വളരെയധികം പുരോഗതി കൈവരിക്കും
കുംഭം (Aquarius)
സൂര്യന്റെ സംക്രമണം കുംഭ രാശിക്കാർക്ക് ഫലപ്രദമാകും. ഈ സമയത്ത് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. എല്ലാ മേഖലയിലും വിജയസാധ്യതയുണ്ട്. ഇതുകൂടാതെ കഠിനാധ്വാനത്തിന്റെ മുഴുവൻ ഫലവും ലഭിക്കും. ബിസിനസ്സിൽ പുരോഗതിയുണ്ടാകും. ഇതോടൊപ്പം സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)